സിംഗപ്പൂർ: ബസ്, ട്രെയിൻ യാത്രക്ക് ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കത്ത രീതിയിൽ പദ്ധതി നടപ്പിലാക്കും. മാസ്റ്റർകാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് തുടക്കത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. മാസ്റ്റർകാർഡും ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് കോൺട്രാക്ട്‌ലെസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ബസ്, ട്രെയിൻ യാത്രക്ക് ഉപയോഗപ്പെടുത്തുന്നത്.

നിലവിലുള്ള സ്റ്റോർഡ് വാല്യൂ കാർഡുകൾ പോലെ തന്നെയാണ് പുതിയ പേയ്‌മെന്റ് സംവിധാനവും നിലവിൽ വരുന്നത്. അക്കൗണ്ട് ബേസ്ഡ് ടിക്കറ്റിങ് എന്നു പേരിട്ടിരിക്കുന്ന സംവിധാനത്തിൽ ട്രെയിൻ സ്റ്റേഷനുകളിലെ ഫെയർ ഗേറ്റുകളിലും ബസ് കാർഡ് റീഡറുകളിലും തങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ ടാപ്പ് ചെയ്താൽ മതിയാകും.

നിലവിലുള്ള ട്രാവൽ കാർഡുകൾ ഇടയ്ക്ക് ടോപ്പ് അപ്പ് ചെയ്യേണ്ടി വരുന്നുണ്ടെന്നതാണ് ഒരു ന്യൂനത. എന്നാൽ പുതിയ കാർഡ് സംവിധാനം വരുന്നതോടു കൂടി ഇത്തരത്തിൽ ട്രാവൽ കാർഡ് കൂടാതെ യാത്ര ചെയ്യാം. പുതിയ സംവിധാനത്തോടെ ഒരു ലക്ഷത്തിലധികം ആൾക്കാരെ പുതിയ പേയ്‌മെന്റ് സംവിധാനത്തിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് മാസ്റ്റർ കാർഡ് കമ്പനിയും ലാൻഡ് ട്രാൻസ്‌പോർട്ട് അതോറ്റി(എൽടിഎ)യും പ്രതീക്ഷിക്കുന്നത്.

തുടക്കമെന്ന നിലയിൽ മാസ്റ്റർകാർഡ് പേപാസ് കോൺട്രാക്ട്‌ലെസ് പേയ്‌മെന്റ് സംവിധാനമുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഇത്തരത്തിൽ യാത്ര ചെയ്യാം. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തിറക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ പേയ്‌മെന്റുകൾ അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ പേരിലാണ് ബിൽ ചെയ്യപ്പെടുന്നത്. മൊബൈൽ ആപ്പ് വഴിയോ വെബ് പോർട്ടൽ വഴിയോ യാത്രക്കാർക്ക് തങ്ങളുടെ യാത്രയും ചാർജ് ഹിസ്റ്ററിലും മനസിലാക്കാൻ സാധിക്കുകയും ചെയ്യാം. ഈ വർഷം അവസാനത്തോടെ ആരംഭിക്കുന്ന പദ്ധതി പൂർണതോതിൽ നടപ്പിലാകുമ്പോൾ ഫെയർ കാർഡുകൾ ടോപ്പ് അപ്പ് ചെയ്യുകയെന്ന തലവേദന മാറിക്കിട്ടുകയും ചെയ്യും.