യോഗാ കമ്പ്യൂട്ടർ ഇറക്കി ലെനോവ; ദിവസവും വിപണയിൽ ഇറങ്ങുന്നത് അനേകം യോഗാ ഉൽപ്പനങ്ങൾ; മോദിയും യോഗയും വിപണക്ക് നൽകുന്നത് പുത്തൻ ഉണർവ്
ന്യൂഡൽഹി: മുനഷ്യ മനസ്സിന് ഉണർവ്വ് നൽകി സ്വയം തിരിച്ചറിയൽ സാധ്യമാക്കാനുള്ള ശാസ്ത്രീയ വഴിയാണ് യോഗ. എന്നാൽ വാണിജ്യ മേഖലയും യോഗയുടെ നേട്ടം കൊയ്യുകയാണിപ്പോൾ. ഇന്ത്യയുടെ സ്വന്തം വ്യായാമ പദ്ധതിക്ക് ആഗോളതലത്തിലുള്ള അംഗീകാരം തങ്ങളുടെ നേട്ടമാക്കാനാണ് വലിയ കമ്പനികളുടെ നീക്കം. ലെനോവ ഇതിന്റെ ഭാഗമായി ലാപ്ടോപ് തന്നെ പുറത്തിറക്കി. യോഗ ലാപ്
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: മുനഷ്യ മനസ്സിന് ഉണർവ്വ് നൽകി സ്വയം തിരിച്ചറിയൽ സാധ്യമാക്കാനുള്ള ശാസ്ത്രീയ വഴിയാണ് യോഗ. എന്നാൽ വാണിജ്യ മേഖലയും യോഗയുടെ നേട്ടം കൊയ്യുകയാണിപ്പോൾ. ഇന്ത്യയുടെ സ്വന്തം വ്യായാമ പദ്ധതിക്ക് ആഗോളതലത്തിലുള്ള അംഗീകാരം തങ്ങളുടെ നേട്ടമാക്കാനാണ് വലിയ കമ്പനികളുടെ നീക്കം. ലെനോവ ഇതിന്റെ ഭാഗമായി ലാപ്ടോപ് തന്നെ പുറത്തിറക്കി. യോഗ ലാപ്ടോപ് എന്നാണ് പേര്. പല തരം മോഡുകളിലേക്ക് എളുപ്പത്തിൽ മാറാൻ കഴിയുന്ന ലാപ്ടോപ് സീരീസാണ് യോഗയെന്ന പേരിൽ ലെനോവ ഇറക്കുന്നത്.
ആഗോള ഭീമന്മാരുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിനായിൽ പത്രങ്ങളിലും ചാനലുകളിലുമെല്ലാം യോഗയുടെ പരസ്യങ്ങളും നിറയുകയാണ്. അങ്ങനെ ഇന്ത്യാക്കാരുടെ മനസ്സിൽ എല്ലാ നിമിഷവും സജീവമായെത്തുന്ന യോഗയെന്ന പേര് ബ്രാൻഡ് നെയിമാക്കി നേട്ടമുണ്ടാക്കുകയാണ് തന്ത്രം. ഇത് മനസ്സിലാക്കി തന്നെയാണ് യോഗ ലാപ്ടോപ്പുമായി ലെനോവ എത്തുന്നത്. ഇന്ത്യൻ മാർക്കറ്റിൽ യോഗ ലാപ്ടോപ് വമ്പൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.
യോഗാ ദിനത്തിൽ വിമനത്തിനുള്ളിലും അഭ്യാസ പ്രകടനം നടന്നു. സ്പൈസ് ജെറ്രാണ് ന്യൂഡൽഹി-ഗുഹവാത്തി ഫ്ലൈറ്റിലെ യാത്രക്കാർക്ക് യോഗ ഒരുക്കിയത്. സൗന്ദര്യവർദ്ധക വസ്തുക്കളാണ് കൂടുതലായി യോഗയെന്ന പേര് ഉപയോഗിക്കുന്നത്. ദിവസവും നൂറോളം ഉൽപ്പനങ്ങൾ ഇങ്ങനെ വിപണയിൽ എത്താറുണ്ട്.
യോഗയെന്ന പേരിന്റെ സ്വീകാര്യത മൂലം ഇവയും ചൂടപ്പം പോലെ വിറ്റഴിക്കുകയാണ് പതിവ്. ഇത് മനസ്സിലാക്കിയാണ് കൂടുതൽ പേർ യോഗയെ വിപണി കീഴടക്കാനുള്ള മാർഗ്ഗമായി മാറ്റുന്നത്.