- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
തൊഴിൽ സ്ഥലത്തെ പീഡനങ്ങൾ ചോദ്യം ചെയ്ത ഇന്ത്യൻ തൊഴിലാളികളെ താമസസ്ഥലത്തു നിന്ന് ഇറക്കിവിട്ടതായി ആക്ഷേപം; തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് എംബസിയുടെ ഉറപ്പ്
മനാമ: തൊഴിൽ സ്ഥലത്തെ പീഡനങ്ങളും മറ്റും ചോദ്യം ചെയ്ത ഇന്ത്യൻ തൊഴിലാളികളെ സ്‌പോൺസർ താമസസ്ഥലത്തു നിന്നും ഇറക്കിവിട്ടതായി ആക്ഷേപം. തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന തൊഴിലാളികൾ എംബസിയെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംബസിയും ഉറപ്പു നൽകിയിട്ടുണ്ട്. കമ്പനി തങ്ങളോടു കാണിക്കുന്ന വിവേചനങ്ങൾ ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് താമസസ്ഥലം നഷ്ടപ്പെട്ട 70 തൊവിലാളികൾ എംബസി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നതും ഉച്ചവിശ്രമം അനുവദിക്കാത്തതും മറ്റുമാണ് ഇവർ സ്‌പോൺസറിനെ നേരിൽ കണ്ട് ചോദ്യം ചെയ്തത്. എന്നാൽ ഇക്കാര്യങ്ങൾ തൊഴിലാളികൾ ചോദ്യം ചെയ്തത് സ്‌പോൺസറെ ചൊടിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ താമസസ്ഥലത്തു പ്രവേശിക്കുന്നതിൽ നിന്നു വിലക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. അടിസ്ഥാന ശമ്പളമായി 70 ദിനാറും ഭക്ഷണത്തിനും മറ്റുമായി 10 ദിനാറും ഓവർ ടൈം അലവൻസായി 38 ദിനാറുമാണ
മനാമ: തൊഴിൽ സ്ഥലത്തെ പീഡനങ്ങളും മറ്റും ചോദ്യം ചെയ്ത ഇന്ത്യൻ തൊഴിലാളികളെ സ്‌പോൺസർ താമസസ്ഥലത്തു നിന്നും ഇറക്കിവിട്ടതായി ആക്ഷേപം. തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന തൊഴിലാളികൾ എംബസിയെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംബസിയും ഉറപ്പു നൽകിയിട്ടുണ്ട്.
കമ്പനി തങ്ങളോടു കാണിക്കുന്ന വിവേചനങ്ങൾ ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് താമസസ്ഥലം നഷ്ടപ്പെട്ട 70 തൊവിലാളികൾ എംബസി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നതും ഉച്ചവിശ്രമം അനുവദിക്കാത്തതും മറ്റുമാണ് ഇവർ സ്‌പോൺസറിനെ നേരിൽ കണ്ട് ചോദ്യം ചെയ്തത്. എന്നാൽ ഇക്കാര്യങ്ങൾ തൊഴിലാളികൾ ചോദ്യം ചെയ്തത് സ്‌പോൺസറെ ചൊടിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇവരെ താമസസ്ഥലത്തു പ്രവേശിക്കുന്നതിൽ നിന്നു വിലക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. അടിസ്ഥാന ശമ്പളമായി 70 ദിനാറും ഭക്ഷണത്തിനും മറ്റുമായി 10 ദിനാറും ഓവർ ടൈം അലവൻസായി 38 ദിനാറുമാണ് കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ ഓയിൽ ടാങ്കർ അറ്റക്കുറ്റപ്പണികൾ പോലെയുള്ള ഭാരമുള്ള തൊഴിൽ ചെയ്യേണ്ടി വന്നിരുന്നുവെങ്കിലും ഇതിന് പ്രത്യേക ആനുകൂല്യങ്ങളൊന്നും നൽകിയിരുന്നില്ല എന്നും ഇവർ പരാതിപ്പെടുന്നു.
എന്നാൽ തൊഴിലാളികളുടെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് കമ്പനി വക്താവ് രംഗത്തെത്തിയിട്ടുണ്ട്. ആറുമാസം മുമ്പ് ജോലിക്കെത്തിയ ഇവർക്ക് എഗ്രിമെന്റ് പ്രകാരം ശമ്പളം നൽകുന്നുണ്ടെന്നും പെട്ടെന്നൊരു ദിവസം ശമ്പള വർധന ആവശ്യപ്പെടുകയായിരുന്നുമെന്നുമാണ് വക്താവ് വെളിപ്പെടുത്തുന്നത്. ബഹ്‌റിൻ നിയമപ്രകാരം കരാർ കാലാവധി തീർന്നതിനു ശേഷം മാത്രമേ ശമ്പളം കൂട്ടിക്കൊടുക്കുകയുള്ളൂവെന്നും കമ്പനി പറയുന്നു. ഇന്ത്യൻ എംബസിയിൽ പരാതി പറയാൻ പോയ തൊഴിലാളികൾ അവരുടെ താമസസ്ഥലത്ത് തിരിച്ച് എത്തിയിട്ടില്ലെന്നും അവർ എവിടെയോ അലഞ്ഞു തിരിയുകയുമാണെന്നാണ് വക്താവ് ചൂണ്ടിക്കാട്ടുന്നത്.
സ്‌പോൺസർക്കെതിരേ ഇന്ത്യൻ എംബസിയിൽ തൊഴിലാളികൾ കൂട്ടത്തോടെ പരാതിയുമായി നേരിട്ടു ചെന്ന സ്ഥിതിക്ക് ഈ വിഷയത്തിൽ എംബസി ഇടപെടുകയായിരുന്നു.