- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിൽ സെർച്ച് എഞ്ചിൻ അവതരിപ്പിക്കില്ലെന്ന് സുന്ദർ പിച്ചൈ; തീരുമാനം രാജ്യത്തെ സെൻസർഷിപ്പെന്ന് വ്യക്തമാക്കി ഗൂഗിൾ മേധാവി; വെളിപ്പെടുത്തൽ ഡ്രാഗൺ ഫ്‌ളൈ പ്രോജക്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയെന്നവണ്ണം; ഭാവിയിൽ അത്തരം പദ്ധതി ഗൂഗിളിന് ഉണ്ടാവുകയാണെങ്കിൽ നിയമ നിർമ്മാതാക്കളുടെ മുൻപിൻ കമ്പനി സുതാര്യമായി നിലകൊള്ളുമെന്നും പിച്ചൈ
ബെയ്ജിങ്: ഗൂഗിളിന്റെ സേവനം ചൈനയ്ക്ക് ലഭിക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ നൽകിയ വിശദീകരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ചൈനയിൽ സെൻസർഷിപ്പിന് അനുസരിച്ചുള്ള പുതിയ സെർച്ച് എഞ്ചിൻ അവതരിപ്പിക്കില്ലെന്നാണ് ഗൂഗിൾ മേധാവി അറിയിച്ചത്. കഴിഞ്ഞ ദിവസം യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ജുഡിഷ്യറി കമ്മിറ്റിക്ക് മുമ്പാകെയാണ് സുന്ദർ പിച്ചൈ ഇത് അറിയിച്ചത്. ചൈനയിൽ പുതിയ സെർച്ച് എൻജിൻ അവതരിപ്പിക്കാൻ നിലവിൽ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ബോബ് ഗൂഡ്ലാറ്റ് ചെയർമാനായ കമ്മറ്റിക്ക് മുമ്പിൽ പിച്ചൈ വ്യക്തമാക്കി. ഇതോടെ ഇന്റർനെറ്റ് ഭീമനായ ഗൂഗിളിൽ നിന്നും ചൈനയ്ക്ക് ലഭിക്കാൻ സാധ്യതയുള്ള സാങ്കേതിക വിദ്യ സംബന്ധിച്ച പുരോഗതിക്കാണ് തടസം നേരിടുന്നത്. ചൈനയിൽ വിവരങ്ങളെത്തിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്രധാന പ്രവർത്തനം. അത് അടിസ്ഥാന മനുഷ്യാവകാശമാണ്. ഞങ്ങൾക്ക് ചൈനയിൽ സെർച്ച് എൻജിൻ അവതരിപ്പിക്കാൻ പദ്ധതിയില്ല. ഗൂഗിളിന്റെ പുതിയ സെർച്ച് എൻജിൻ പദ്ധതിയെന്ന രീതിയിൽ വാർത്തകളിൽ വന്ന ഡ്രാഗൺ
ബെയ്ജിങ്: ഗൂഗിളിന്റെ സേവനം ചൈനയ്ക്ക് ലഭിക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ നൽകിയ വിശദീകരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ചൈനയിൽ സെൻസർഷിപ്പിന് അനുസരിച്ചുള്ള പുതിയ സെർച്ച് എഞ്ചിൻ അവതരിപ്പിക്കില്ലെന്നാണ് ഗൂഗിൾ മേധാവി അറിയിച്ചത്. കഴിഞ്ഞ ദിവസം യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ജുഡിഷ്യറി കമ്മിറ്റിക്ക് മുമ്പാകെയാണ് സുന്ദർ പിച്ചൈ ഇത് അറിയിച്ചത്. ചൈനയിൽ പുതിയ സെർച്ച് എൻജിൻ അവതരിപ്പിക്കാൻ നിലവിൽ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ബോബ് ഗൂഡ്ലാറ്റ് ചെയർമാനായ കമ്മറ്റിക്ക് മുമ്പിൽ പിച്ചൈ വ്യക്തമാക്കി. ഇതോടെ ഇന്റർനെറ്റ് ഭീമനായ ഗൂഗിളിൽ നിന്നും ചൈനയ്ക്ക് ലഭിക്കാൻ സാധ്യതയുള്ള സാങ്കേതിക വിദ്യ സംബന്ധിച്ച പുരോഗതിക്കാണ് തടസം നേരിടുന്നത്.
ചൈനയിൽ വിവരങ്ങളെത്തിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്രധാന പ്രവർത്തനം. അത് അടിസ്ഥാന മനുഷ്യാവകാശമാണ്. ഞങ്ങൾക്ക് ചൈനയിൽ സെർച്ച് എൻജിൻ അവതരിപ്പിക്കാൻ പദ്ധതിയില്ല. ഗൂഗിളിന്റെ പുതിയ സെർച്ച് എൻജിൻ പദ്ധതിയെന്ന രീതിയിൽ വാർത്തകളിൽ വന്ന ഡ്രാഗൺ ഫ്‌ളൈ പ്രൊജക്ടിനെ കുറിച്ചുള്ള കോൺഗ്രസ് അംഗം ഷീല ജാക്സൺ ലീയുടെ ചോദ്യത്തിനുള്ള മറുപടിയായി പിച്ചൈ പറഞ്ഞു. ഭാവിയിൽ അങ്ങനെ ഒരു പദ്ധതി ഗൂഗിളിന് ഉണ്ടാവുകയാണെങ്കിൽ നിയമനിർമ്മാതാക്കളുടെ മുമ്പിൽ ഗൂഗിൾ സുതാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയിലെ പുതിയ ഉൽപന്നത്തിന് വേണ്ടി കമ്പനിയുടെ ഉദ്യോഗസ്ഥരിൽ ആരെങ്കിലും യോഗങ്ങൾ ചേരുന്നുണ്ടോ എന്നും സെൻസർഷിപ്പിന് അധിഷ്ഠിതമായ സെർച്ച് എൻജിനുമായി ബന്ധപ്പെട്ട് ചൈനീസ് സർക്കാരുമായി എന്തെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ എന്നും കമ്മറ്റി പ്രതിനിധികൾ സുന്ദർ പിചൈയോട് ആരാഞ്ഞു. ഞങ്ങളുടെ സെർച്ച് സംഘത്തിന്റെ നേതൃത്വത്തിൽ കമ്പനിക്കുള്ളിൽ തന്നെയുള്ള പദ്ധതിയാണ് പ്രൊജക്ട് ഡ്രാഗൺ ഫ്‌ളൈ. നിലവിൽ ചൈനയിൽ അങ്ങനെ ഒരു സെർച്ച് ഉപകരണം പുറത്തിറക്കാൻ പദ്ധതിയില്ല. പിച്ചൈ വ്യക്തമാക്കി.
അതേസമയം ചൈനയ്ക്കുവേണ്ടി പുതിയ സെർച്ച് എൻജിൻ ആരംഭിക്കാനുള്ള തീരുമാനം ഗൂഗിളിനുള്ളിൽ തന്നെ തർക്കവിഷയമാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്റർനെറ്റിന് മേലുള്ള കടുത്ത സെൻസർഷിപ്പുകളോട് എതിർത്ത് ചൈനയിൽനിന്ന് സേവനം പിൻവലിച്ച ഗൂഗിൾ ഇപ്പോൾ കീഴടങ്ങാനൊരുങ്ങുകയാണെന്നാണ് ആക്ഷേപം. വിഷയത്തിൽ സിഇഒ. സുന്ദർ പിച്ചൈയ്‌ക്കെതിരേ ജീവനക്കാർക്ക് പ്രതിഷേധം ഉള്ളതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രാഗൺ ഫ്‌ളൈ പ്രൊജക്ടുമായി ബന്ധപ്പെട്ടുള്ള വാർത്തകളെയാണ് സുന്ദർ പിച്ചൈ ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്. അത്തരം ഒരു പദ്ധതി ഭാവിയിൽ ഉണ്ടാകുമോ എന്ന് വ്യക്തമാക്കിയില്ല.
ഡ്രാഗൺ ഫ്‌ളൈ പ്രൊജക്ടിനെ കൂടാതെ 2016 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് നിലപാടുകൾക്കെതിരെ ഗൂഗിളിന്റെ ഭാഗത്ത് നിന്നുമുണ്ടായ പക്ഷപാതിത്വപരമായ നിലപാടിനേയും കമ്മറ്റി അംഗങ്ങൾ ചോദ്യം ചെയ്തു. ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നത് എങ്ങനെയാണെന്നും അത് പരസ്യദാതാക്കൾക്ക് വിൽക്കുന്നുണ്ടോ എന്നും കോൺഗ്രസ് അംഗങ്ങൾ ചോദ്യം ചെയ്തു. എന്നാൽ പരസ്യദാതാക്കൾക്ക് ലൊക്കേഷൻ വിവരങ്ങൾ വിൽക്കുന്നില്ലെന്നും ഉപയോക്താക്കളുടെ സ്ഥാനത്തിന് തങ്ങൾ സംരക്ഷണം നൽകുന്നുണ്ടെന്നും ഗൂഗിൾ സിഇഓ പറഞ്ഞു.