- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ ആഭിമുഖ്യത്തിൽ ചെറുകഥ, കവിത, കാർട്ടൂൺ മത്സരങ്ങൾ
ഡബ്ബിൻ: മലയാളം സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കും വേണ്ടി സാഹിത്യ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചെറുകഥ, കവിത, കാർട്ടൂൺ എന്നീ വിഭാഗങ്ങളിലാണ് മത്സരം ഒരുക്കുന്നത്. ഇഷ്ടമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഇംഗ്ലീഷിലോ, മലയാളിത്തിലോ സൃഷ്ടികൾ തയ്യാറാക്കാവുന്നതാണ്. രചനകൾ മൗലികമായിരിക്കണം. മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള രചനകൾ സ്വീകിരക്കുന്നതല്ല. മത്സരത്തിൽ പങ്കെടുക്കുന്ന ഏവർക്കും ഒക്ടോബർ പത്തിന് ഡബ്ബിൻ വച്ച് മലയാളം സംഘടിപ്പിക്കുന്ന ബെന്യാമിനൊപ്പം എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. വിദ്യാരംഭ ചടങ്ങിനോട് അനുബന്ധിച്ച് ഡബ്ബിനിൽ എത്തുന്ന പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനുമായി സംവദിക്കാൻ മത്സരാർത്ഥികൾക്ക് അവസരമൊ രുങ്ങുന്നതോടൊപ്പം സാഹിത്യ രചനയിൽ താല്പര്യമുള്ളവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ഹളും ബെന്യാമിൻ പ്രസ്തുത പരിപാടിയിൽ നൽകുന്നതാണ്. ബെന്യാമിനും മറ്രു പ്രമുഖരും ഉൾപ്പെടുന്ന വിദഗ
ഡബ്ബിൻ: മലയാളം സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കും വേണ്ടി സാഹിത്യ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചെറുകഥ, കവിത, കാർട്ടൂൺ എന്നീ വിഭാഗങ്ങളിലാണ് മത്സരം ഒരുക്കുന്നത്. ഇഷ്ടമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഇംഗ്ലീഷിലോ, മലയാളിത്തിലോ സൃഷ്ടികൾ തയ്യാറാക്കാവുന്നതാണ്. രചനകൾ മൗലികമായിരിക്കണം. മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള രചനകൾ സ്വീകിരക്കുന്നതല്ല.
മത്സരത്തിൽ പങ്കെടുക്കുന്ന ഏവർക്കും ഒക്ടോബർ പത്തിന് ഡബ്ബിൻ വച്ച് മലയാളം സംഘടിപ്പിക്കുന്ന ബെന്യാമിനൊപ്പം എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. വിദ്യാരംഭ ചടങ്ങിനോട് അനുബന്ധിച്ച് ഡബ്ബിനിൽ എത്തുന്ന പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനുമായി സംവദിക്കാൻ മത്സരാർത്ഥികൾക്ക് അവസരമൊ രുങ്ങുന്നതോടൊപ്പം സാഹിത്യ രചനയിൽ താല്പര്യമുള്ളവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ഹളും ബെന്യാമിൻ പ്രസ്തുത പരിപാടിയിൽ നൽകുന്നതാണ്.
ബെന്യാമിനും മറ്രു പ്രമുഖരും ഉൾപ്പെടുന്ന വിദഗ്ധ പാനൽ വിജയികളെ പ്രഖ്യാപിക്കുന്നതാണ്. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് മലയാളം ഏർപ്പെടുത്തിയ മൊമന്റോ നൽകുന്നതാണ്.
പേര്, വയസ്, വിലാസം, ഫോൺ നമ്പർ എന്നിവ സഹതം നിങ്ങളുടെ രചനകൾ ഒക്ടോബർ ഏഴിന് മുമ്പായി iemalayalam@gmail.com എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
വർഗീസ് ജോയ് - 089466 2664
മിട്ടു ഷിബു - 087329 8542
ബെബി സെബാസ്റ്റ്യൻ - 087266 3917
സുജ ഷജിത്ത് - 0876678756
വി ജി രാജൻ 0870573885