- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺമക്കളെ വിദേശത്ത് കെട്ടിച്ചയക്കുന്ന മാതാപിതാക്കളിൽ ഭൂരിപക്ഷത്തിനും നിരാശബാക്കി; ഓരോ എട്ടുമണിക്കൂറിലും പരാതിയുമായി പ്രവാസി ഭാര്യമാർ; രണ്ടു കൊല്ലത്തിനിടയിൽ ഭർതൃ പീഡനത്തിനെതിരെ പരാതിയുമായെത്തിയത് 3238 സ്ത്രീകൾ
വിദേശത്ത് നല്ല ജോലിയും താമസസൗകര്യവുമുള്ള മരുമകനെ കിട്ടാൻ ഏത് മാതാപിതാക്കളാണ് ആഗ്രഹിക്കാതിരിക്കുക. സ്വന്തം മകൾക്ക് മെച്ചപ്പെട്ടൊരു ജീവിതം ഉറപ്പാക്കണമെന്ന ആഗ്രഹത്തിലാണ് വിദേശത്ത് ജോലിയുള്ളയാൾക്ക് മകളെ വിവാഹം ചെയ്തുകൊടുക്കുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യുംമുമ്പ് ഒരുനിമിഷം ഈ കണക്കുകൾ കൂടി അറിയണം. വിദേശത്ത് താമസിക്കുന്ന മകൾ, പരാതിയുമായി ഓരോ എട്ടുമണിക്കൂറിലും സ്വന്തം മാതാപിതാക്കളെ വിളിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഭർത്താവിൽനിന്നുള്ള മോശം പെരുമാറ്റവും പീഡനവുമൊക്കെയാണ് പരാതികൾ. 2015 ജനുവരി ഒന്നിനും 2017 നവംബർ 30-നും ഇടയ്ക്ക് ഭർതൃപീഡനത്തിനെതിരേ ഔദ്യോഗികമായി പരാതി നൽകിയത് 3328 പ്രവാസി ഭാര്യമാരാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ തെളിയിക്കുന്നു. ഒരുദിവസം മൂന്നുപേരെങ്കിലും പരാതിയുമായി അധികൃതരെ നേരിട്ട് സമീപിക്കുകയോ മാതാപിതാക്കൾ മുഖേന പരാതി നൽകുകയോ ചെയ്യുന്നു. പഞ്ചാബിൽനിന്നുള്ള പെൺകുട്ടികൾക്കാണ് ഭർത്താക്കന്മാരിൽനിന്ന് കൂടുതൽ പീഡനം നേരിടേണ്ടിവരുന്നത്. ആന്ധ്ര, തെലങ്കാന മേഖലയിൽനിന്നുള്ളവർ രണ്
വിദേശത്ത് നല്ല ജോലിയും താമസസൗകര്യവുമുള്ള മരുമകനെ കിട്ടാൻ ഏത് മാതാപിതാക്കളാണ് ആഗ്രഹിക്കാതിരിക്കുക. സ്വന്തം മകൾക്ക് മെച്ചപ്പെട്ടൊരു ജീവിതം ഉറപ്പാക്കണമെന്ന ആഗ്രഹത്തിലാണ് വിദേശത്ത് ജോലിയുള്ളയാൾക്ക് മകളെ വിവാഹം ചെയ്തുകൊടുക്കുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യുംമുമ്പ് ഒരുനിമിഷം ഈ കണക്കുകൾ കൂടി അറിയണം. വിദേശത്ത് താമസിക്കുന്ന മകൾ, പരാതിയുമായി ഓരോ എട്ടുമണിക്കൂറിലും സ്വന്തം മാതാപിതാക്കളെ വിളിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.
ഭർത്താവിൽനിന്നുള്ള മോശം പെരുമാറ്റവും പീഡനവുമൊക്കെയാണ് പരാതികൾ. 2015 ജനുവരി ഒന്നിനും 2017 നവംബർ 30-നും ഇടയ്ക്ക് ഭർതൃപീഡനത്തിനെതിരേ ഔദ്യോഗികമായി പരാതി നൽകിയത് 3328 പ്രവാസി ഭാര്യമാരാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ തെളിയിക്കുന്നു. ഒരുദിവസം മൂന്നുപേരെങ്കിലും പരാതിയുമായി അധികൃതരെ നേരിട്ട് സമീപിക്കുകയോ മാതാപിതാക്കൾ മുഖേന പരാതി നൽകുകയോ ചെയ്യുന്നു.
പഞ്ചാബിൽനിന്നുള്ള പെൺകുട്ടികൾക്കാണ് ഭർത്താക്കന്മാരിൽനിന്ന് കൂടുതൽ പീഡനം നേരിടേണ്ടിവരുന്നത്. ആന്ധ്ര, തെലങ്കാന മേഖലയിൽനിന്നുള്ളവർ രണ്ടാം സ്ഥാനത്തും ഗുജറാത്തിൽനിന്നുള്ള ഭാര്യമാർ മൂന്നാം സ്ഥാനത്തുമുണ്ട്. സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കമാണ് ആന്ധ്ര-തെലങ്കാന മേഖലയിൽനിന്നുള്ളവർ കൂടുതലായും പീഡനത്തിനിരയാകാൻ കാരണമെന്ന് വാഷിങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസ്സിയിൽ 16 വർഷത്തോളം ജോലി ചെയ്ത അതിഥി റാവു പറയുന്നു.
വിദേശ ജീവിതം ആസ്വദിക്കുന്ന പുരുഷന്മാരുടെ ദാമ്പത്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഏറെയാണ്. നാട്ടിലെത്തി മാതാപിതാക്കളെ സംതൃപ്തരാക്കാൻ ആരെയെങ്കിലും വിവാഹം ചെയ്ത് വിദേശത്തേക്ക് കൂട്ടിക്കൊണ്ടുവരുമെങ്കിലും, വിവാഹ ജീവിതത്തിൽ അവർക്ക് തീരെ താത്പര്യമുണ്ടാകണമെന്നില്ല. ഇത്തരം പ്രശ്‌നങ്ങൾ പതുക്കെ ദാമ്പത്യ പ്രശ്‌നങ്ങളായും പീഡനങ്ങളായും മാറാം. ഒട്ടേറെ പരാതികൾ ഭർത്താക്കന്മാരുടെ പെരുമാറ്റത്തെയും സ്വഭാവദൂഷ്യത്തെയും കുറിച്ചും ലഭിക്കാറുണ്ടെന്ന് അവർ പറയുന്നു.
ഭാര്യയോടുള്ള പകവീട്ടുന്നതിന് അവരുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ നശിപ്പിക്കുന്നതും പല ഭർത്താക്കന്മാരുടെയും രീതിയാണ്. ഇതോടെ, വിദേശത്ത് പെൺകുട്ടികൾ കുടുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകും. വിദേശകാര്യമന്ത്രാലയത്തിൽ ജോലി ചെയ്യവെ ബഹ്‌റൈനിൽനിന്ന് ഇത്തരമൊരു പരാതി ലഭിച്ചിരുന്നതായി അതിഥി റാവു പറഞ്ഞു. പ്രവാസികളുടെ ഭാര്യമാരുടെ ഇത്തരം പരാതികൾ സ്വീകരിക്കുന്നതിനായി എം.എ.ഡി.എ.ഡി എന്ന പോർട്ടലിന് വിദേശകാര്യ മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. പരാതികൾ ലഭിച്ചാൽ അടിയന്തരമായി ഇടപെടണമെന്ന് എംബസ്സികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.