- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതചിഹ്നങ്ങൾ ഉപയോഗിച്ച് ജെയ്ക് സി തോമസിന് വോട്ട് തേടിയെന്ന് പരാതി; യാക്കോബായ സഭയിലെ മെത്രാപൊലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജെയ്ക്കിന്റെ ചിത്രവും ചേർത്തുള്ള പോസ്റ്ററുകൾ പ്രചരിപ്പിച്ചെന്ന് പരാതി
കോട്ടയം: പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസിന് വേണ്ടി മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയതായി പരാതി. മന്നം യുവജന വേദിയാണ് ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.
യാക്കോബായ സഭയിലെ മെത്രാപൊലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജെയ്ക്കിന്റെ ചിത്രവും ചേർത്തുള്ള പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇത് കൂടാതെ ജെയ്ക്കിന് വോട്ടു തേടിക്കൊണ്ടുള്ള വികാരിയുടെ ശബ്ദ സന്ദേശവും ഇത്തരത്തിൽ പ്രചരിക്കപ്പെട്ടിരുന്നു. പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിക്കാർ ആരോപിക്കുന്നു.
യാക്കോബായ സഭക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് മണർകാട് ഇടവകാംഗം കൂടിയായ ജെയ്ക് സി. തോമസിനെ എൽ.ഡി.എഫ് പോരിനിറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ എട്ടിൽ ആറു പഞ്ചായത്തുകളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മറുനാടന് മലയാളി ബ്യൂറോ