- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം സാക്ഷിയിൽ പുരുഷന്മാരെ ആക്ഷേപിച്ച ഉർവ്വശിക്ക് പണി കിട്ടുമോ? വിശദീകരണം ആവശ്യപ്പെട്ട് നടിക്കും ജോൺ ബ്രിട്ടാസിനും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടിസ്
തിരുവനന്തപുരം: നടി ഉർവശി ചാനൽ പരിപാടിക്കിടയിൽ സംസ്‌കാരരഹിതമായി പെരുമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. കമ്മിഷൻ ആക്ടിങ് ചെയർമാൻ പി.മോഹൻദാസ് സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിയിൽ നിന്നാണു വിശദീകരണം തേടിയത്. കൈരളി ചാനൽ എംഡിയോടും വിശദീകരണം ആവശ്യപ്പെട്ടു. ന്യായാധിപന്മാരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഉർവശി പുരുഷന്മാരോടു മോശമായി പെരുമാറിയെന്നാണു പരാതി. ഒരു മാസത്തിനകം വിശദീകരണം നൽകണമെന്നു കമ്മീഷൻ നിർദേശിച്ചു. അടുത്ത മാസം ഒൻപതിനു കേസ് പരിഗണിക്കും. പരിപാടിയിൽ അവതാരകയായി എത്തുന്ന ഉർവശി ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ ക്ഷോഭിക്കുകയും സംസ്‌കാരരഹിതമായി സംസാരിക്കുകയും ചെയ്യുന്നതായി സ്വകാര്യ പരാതിയിൽ പറയുന്നു. പരിപാടിയുടെ അവതാരക ഉർവശിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് പരാതി നൽകിയത് കവടിയാർ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് ഷെഫിനാണ്. പരിപാടിയുടെ അവതാരണത്തിനിടെ ഉർവശി നടത്തുന്ന ഇടപെടലുകളും ശാസനയും മറ്റുമാണ് പരാതിക്ക് ആരാധമായതും. ദമ്പതികളെ വിളിച്ചു വരുത്തി സ്റ്റുഡിയോയിൽ ഇരു

തിരുവനന്തപുരം: നടി ഉർവശി ചാനൽ പരിപാടിക്കിടയിൽ സംസ്‌കാരരഹിതമായി പെരുമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. കമ്മിഷൻ ആക്ടിങ് ചെയർമാൻ പി.മോഹൻദാസ് സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിയിൽ നിന്നാണു വിശദീകരണം തേടിയത്.
കൈരളി ചാനൽ എംഡിയോടും വിശദീകരണം ആവശ്യപ്പെട്ടു. ന്യായാധിപന്മാരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഉർവശി പുരുഷന്മാരോടു മോശമായി പെരുമാറിയെന്നാണു പരാതി. ഒരു മാസത്തിനകം വിശദീകരണം നൽകണമെന്നു കമ്മീഷൻ നിർദേശിച്ചു. അടുത്ത മാസം ഒൻപതിനു കേസ് പരിഗണിക്കും. പരിപാടിയിൽ അവതാരകയായി എത്തുന്ന ഉർവശി ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ ക്ഷോഭിക്കുകയും സംസ്‌കാരരഹിതമായി സംസാരിക്കുകയും ചെയ്യുന്നതായി സ്വകാര്യ പരാതിയിൽ പറയുന്നു.
പരിപാടിയുടെ അവതാരക ഉർവശിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് പരാതി നൽകിയത് കവടിയാർ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് ഷെഫിനാണ്. പരിപാടിയുടെ അവതാരണത്തിനിടെ ഉർവശി നടത്തുന്ന ഇടപെടലുകളും ശാസനയും മറ്റുമാണ് പരാതിക്ക് ആരാധമായതും. ദമ്പതികളെ വിളിച്ചു വരുത്തി സ്റ്റുഡിയോയിൽ ഇരുത്തി പ്രശ്‌നങ്ങൾ തീർക്കാൻ എന്ന വിധത്തിൽ അവതരിപ്പിക്കുന്നത് കക്ഷികളേയും ജുഡീഷ്യറി അംഗങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. കുടുംബ വഴക്കുകൾ കാരണം ദമ്പതികൾ വഴിപിരിയാതിരിക്കാനുള്ള കൗൺസിലിങ്ങ് നൽകുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പരിപാടി സംപ്രോഷണം ചെയ്യുന്നത്. എന്നാൽ ജുഡീഷ്യറി അംഗങ്ങൾക്ക് മുന്നിൽ വച്ച് പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന ദമ്പതികളെ ഉർവ്വശി ശാസിക്കുന്നതായും ജുഡീഷ്യറി അംഗങ്ങൾക്ക് മുന്നിൽ വച്ച് നടത്തുന്ന ഇത്തരം ഭീഷണികൾ കോടതി അലക്ഷ്യത്തിന് തുല്യമാണെന്നും കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
കേരള ലീഗൽ സർവ്വീസസ് അഥോറിറ്റി(കോടതി) ജഡ്ജി അടങ്ങുന്ന പാനൽ മെമ്പർമാരുടെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുക എന്നതാണ് നടിയുടെ കർത്തവ്യം. എന്നാൽ ഇത് മറികടന്ന് പലപ്പോഴും നിയമ വ്യവസ്ഥയെ അപമാനിക്കുന്ന രീതിയിലാണ് നടി പരിപാടി അവതരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു. പല പ്രശ്‌നങ്ങളുമായി എത്തുന്ന ദമ്പതികൾക്ക് മുന്നിൽ രോഷം പ്രകടിപ്പിക്കാൻ നടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും പരാതിയിൽ ചോദിക്കുന്നു. അങ്ങനെ രോഷം പ്രകടിപ്പിക്കാനുള്ള വിധത്തിൽ മാന്യത ഉർവശിക്ക് വ്യക്തിജീവിതത്തിൽ ഇല്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ജീവിതം നേരെ കൊണ്ട് പോകാൻ കഴിയാതെ വിവാഹബന്ധം പോലും വേർപ്പെടുത്തിയ ആൾ എങ്ങനെയാണ് കുടുംബ ബന്ധങ്ങൾ നിലനിൽക്കേണ്ട ആവശ്യകതകൾ ഉപദേശിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. പരിപാടിയിൽ ചർച്ച ചെയ്യുന്ന കുടുംബ വഴക്ക് എന്നത് തീർത്തും വ്യക്തിപരമായ കാര്യമാണ്. എന്നാൽ കോടതിയിൽ പോകുന്നതും വക്കീൽ ഫീസായി വലിയ തുക നൽകേണ്ടി വരുമെന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് ഷോയിലേക്ക് ആളെ എത്തിക്കുന്ന്.
കുടുംബ പ്രശ്‌നം പറഞ്ഞു തീർക്കാനുള്ള വേദി എന്ന വിധത്തിൽ വേഗത്തിൽ പരിഹാരം കാണാനാകുമെന്ന് വാഗ്ദാനം നൽകിയാണ് ചാനലിലേക്ക് ദമ്പതികളെ വിളിച്ചു വരുത്തുന്നത്. എന്നാൽ, പലപ്പോഴും ഷോയുടെ റേറ്റിംഗിനായി നടി പങ്കെടുക്കുന്നവരെ അധിക്ഷേപിച്ച് സംസാരിക്കുന്നു. പരസ്പ്പരം ദമ്പതികൾ ക്യാമറയ്ക്ക് മുന്നിൽ വഴക്കിട്ടു കിട്ടിയാൽ അതും റേറ്റിംഗിനായി ഉപയോഗിക്കുന്നു എന്നുമാണ് ആക്ഷേപം.

