- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായം ചെന്ന് വിവാഹം കഴിച്ചാൽ ചെറിയ പ്രായത്തിൽ കെട്ടുമ്പോൾ കിട്ടുന്ന സുഖം കിട്ടില്ലെന്ന സാരോപദേശം; വിവാഹം കഴിഞ്ഞപ്പോൾ കുറത്തിയേയും മുക്കുവനേയും ഉണ്ടാക്കാൻ ലീവ് കൊടുക്കില്ലെന്ന് പരിഹസിക്കുന്ന ഇൻസ്പെക്ടർ; എല്ലാം അതിരുവിട്ടപ്പോൾ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ച എക്സൈസ് ഉദ്യോഗസ്ഥ; ഋഷിരാജ് സിംഗിന്റെ മുൻ ഗൺമാനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; എക്സൈസിനെ വെട്ടിലാക്കി പൊലീസിന്റെ ഇടപെടൽ; 'സിങ്കം' ഭരിക്കുന്ന വകുപ്പിലെ കെടുകാര്യസ്ഥതയുടെ കഥ
തിരുവനന്തപുരം.എൽ ഡി എഫ് വന്നാലും യു ഡി എഫ് വന്നാലും ആറ്റിങ്ങൽ-വർക്കല റെയിഞ്ചുകളിൽ മാത്രം മാറി മാറി ഇരിക്കുന്ന എക്സൈസ് ഇൻസ്പെക്ടർ എസ് അനിൽ കുമാറിനെതിരെയാണ് ദേശീയ പട്ടിക ജാതി വർഗ ഗോത്ര കമ്മീഷന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി അന്വേഷണം തുടങ്ങി. വർക്കല റെയ്ഞ്ചിൽ തന്ന നേരത്തെ ജോലി നോക്കിയിരുന്ന എക്സൈസ് വനിത ഉദ്യോഗസ്ഥയുടെ അമ്മ നല്കിയ പരാതിയാണ് അന്വേഷണം നടക്കുന്നത്. വനിത എക്സൈസ് സിവിൽ ഓഫീസറായ യുവതിയോട് ആദ്യം മുതൽ പക വെച്ചു പുലർത്തിയിരുന്ന ഇൻസ്പെക്ടർ തൊട്ടതിനൊക്കെയും കുറ്റം ഇവർക്ക് മേൽ ചാർത്തുക പതിവായിരുന്നു. സഹ പ്രവർത്തകർ ഇടപെട്ടിട്ടും ശത്രുവിനെ പോലെയാണ് എം എ ബിരുദധാരിയും ശ്രീശങ്കരാചാര്യ സംസ്‌കൃത കോളേജിൽ പാർടൈം ഗവേഷണ വിദ്യാർത്ഥിനിയുമായ ഈ യുവതിയോടു ഇൻസ്പെക്ടർ പെരുമാറിയിരുന്നത്. ക്യാബിനിൽ വിളിച്ചു പരിഹാസം തുടരുമ്പോൾ ഒറ്റക്കിരുന്ന് പൊട്ടിക്കരയുന്ന ഇവരെ ആശ്വസിപ്പിക്കാൻ എല്ലാം ജീവനക്കാരും എത്തിയിരുന്നുവെങ്കിൽ പ്രശ്നം പരാതിയിലേക്ക് വഴി മാറിയപ്പോൾ ചുരുക്കം ചിലർ മാത്രമാണ് സത്യം തുറന്ന് പറയാൻ
തിരുവനന്തപുരം.എൽ ഡി എഫ് വന്നാലും യു ഡി എഫ് വന്നാലും ആറ്റിങ്ങൽ-വർക്കല റെയിഞ്ചുകളിൽ മാത്രം മാറി മാറി ഇരിക്കുന്ന എക്സൈസ് ഇൻസ്പെക്ടർ എസ് അനിൽ കുമാറിനെതിരെയാണ് ദേശീയ പട്ടിക ജാതി വർഗ ഗോത്ര കമ്മീഷന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി അന്വേഷണം തുടങ്ങി. വർക്കല റെയ്ഞ്ചിൽ തന്ന നേരത്തെ ജോലി നോക്കിയിരുന്ന എക്സൈസ് വനിത ഉദ്യോഗസ്ഥയുടെ അമ്മ നല്കിയ പരാതിയാണ് അന്വേഷണം നടക്കുന്നത്. വനിത എക്സൈസ് സിവിൽ ഓഫീസറായ യുവതിയോട് ആദ്യം മുതൽ പക വെച്ചു പുലർത്തിയിരുന്ന ഇൻസ്പെക്ടർ തൊട്ടതിനൊക്കെയും കുറ്റം ഇവർക്ക് മേൽ ചാർത്തുക പതിവായിരുന്നു.
സഹ പ്രവർത്തകർ ഇടപെട്ടിട്ടും ശത്രുവിനെ പോലെയാണ് എം എ ബിരുദധാരിയും ശ്രീശങ്കരാചാര്യ സംസ്‌കൃത കോളേജിൽ പാർടൈം ഗവേഷണ വിദ്യാർത്ഥിനിയുമായ ഈ യുവതിയോടു ഇൻസ്പെക്ടർ പെരുമാറിയിരുന്നത്. ക്യാബിനിൽ വിളിച്ചു പരിഹാസം തുടരുമ്പോൾ ഒറ്റക്കിരുന്ന് പൊട്ടിക്കരയുന്ന ഇവരെ ആശ്വസിപ്പിക്കാൻ എല്ലാം ജീവനക്കാരും എത്തിയിരുന്നുവെങ്കിൽ പ്രശ്നം പരാതിയിലേക്ക് വഴി മാറിയപ്പോൾ ചുരുക്കം ചിലർ മാത്രമാണ് സത്യം തുറന്ന് പറയാൻ തയ്യാറായത്. മറ്റുള്ളവർ ഇരക്കും വേട്ടക്കാരനും ഗുഡ് സർട്ടിഫിക്കറ്റ് നല്കിയശേഷം മറ്റു കാര്യങ്ങൾ അറിയില്ല എന്നാണ് പറയുന്നത്. സ്ഥലം മാറ്റ ഭീക്ഷണിയും ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും കാരണം എല്ലാവർക്കും പേടിയാണന്നാണ് ഡിപ്പാർട്ടുമെന്റിലെ തന്നെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
വീട്ടിലെ പ്രാരാബ്ദത്തിനിടയിലും പഠിച്ച ഉന്നത ഡിഗ്രികൾ കരസ്തമാക്കിയ യുവതിക്ക് ജോലി ലഭിച്ചപ്പോൾ വീട്ടിൽ വലിയ ആഹ്‌ളാദമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കിട്ടിയ സ്ഥലം മാറ്റത്തെ തുടർന്ന് വർക്കല ജോലി ചെയ്യേണ്ടി വന്നതു മുതലാണ് ശനി ദശ തുടങ്ങുന്നത്. അവിവിവാഹിതയായി തുടരുന്നതിനാൽ അതിനായി ഇൻസ്പെക്ടറുടെ ആദ്യ പരിഹാസം. ' പ്രായം ചെന്ന് വിവാഹം കഴിച്ചാൽ ചെറിയ പ്രായത്തിൽ കെട്ടുമ്പോൾ കിട്ടുന്ന സുഖം കിട്ടില്ല' എന്ന് കാബിനിൽ വിളിച്ചു വരുത്തിയിട്ടു പറഞ്ഞപ്പോൾ പേഴ്സണൽ കാര്യങ്ങൾ സാറ് അറിയണ്ടന്ന് മറുപടി നൽകിയ യുവതിയെ ആക്രോശിച്ച് ആട്ടി ഇറക്കിയത് പാറാവു ഡ്യൂട്ടിക്കാരൻ കണ്ടുവെങ്കിലും നടപടിയുണ്ടാകുമെന്ന പേടി കാരണം അയാളും കണ്ടില്ലന്ന് നടിച്ചു. പിന്നീട് വിവാഹ ശേഷം അർഹതപ്പെട്ട വീക്കിലി ഓഫ് ചോദിച്ചു ചെല്ലുമ്പോഴും പരിഹാസത്തിന് കുറവുണ്ടായില്ല
' എന്നും ഒണ്ടാക്കൻ പോകലാണല്ലോ... കണ്ട കുറത്തിയേയും മുക്കുവനെയും ഒണ്ടാക്കാൻ വിടലല്ല എന്റെ പണി. അവനോടു ഇങ്ങോട്ടു വരാൻ പറ കല്ല്യാണം കഴിഞ്ഞപ്പോൾ ഒന്ന് കുതിർന്നല്ലോ.............ആലപ്പുഴ പോയു ഒണ്ടാക്കണമെന്നെ ചിന്തയേ ഉള്ളോ.....' ഇൻസ്പെക്ടറുടെ ഇടപെടൽ അതിരുവിട്ടപ്പോൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്കുമെന്നും വനിതകൾക്കു തൊഴിലിടങ്ങളിൽ ജോലി ചെയ്യാൻ സുരക്ഷിതമായ സാഹചര്യം ഉണ്ടാക്കാനായി വനിത കമ്മീഷനും പരാതി നല്കുമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ അവർ വിഷയം സഹപ്രവർത്തകരോടു പറഞ്ഞു. എന്നിട്ട് ഓഫ് എടുത്ത് ഭർത്താവിന്റ വീടായ ആലപ്പുഴക്ക് പോയി പിറ്റേ ദിവസം ഓഫീസിൽ നിന്നും വിളി എത്തി കഴക്കൂട്ടത്തേക്ക് സ്ഥലം മാറ്റിയിരിക്കുന്നു. അടിയന്തിരമായി ജോയിൻ ചെയ്യണം. കാരണം മേലധികാരിയോടു മോശമായി പെരുമാറിയതിന്. തന്നോടല്ലെ മോശമായി പെരുമാറിയത് എന്ന് ചോദിച്ചുവെങ്കിലും അങ്ങേ തലക്കൽ നിന്നും മറുപടി ഉണ്ടായില്ല.
വിഷയം വീട്ടിൽ പറഞ്ഞപ്പൾ തന്നെ അമ്മ മകളുടെ മനോവിഷമവും ജോലി സ്ഥലത്തെ പീഡനവും വിവരിച്ച് ദേശീയ എസ് സി എസ് ടി കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും സംസ്ഥാന എസ് സി എസ് ടി കമ്മീഷനും പരാതി നല്കി. ഇതിൽ ദേശീയ എസ് സി എസി ടി കമ്മീഷൻ മാത്രമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പോലും തയ്യാറായത്. എക്സിയിസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ മുൻ ഗൺമാൻ കൂടിയായ അനിൽകുമാറിന്റെ ഉന്നത സ്വാധീനത്തിന്റെ ഫലമാണ് തങ്ങളുടെ പരാതികൾ പോലും പലയിടത്തും പരിഗണിക്കപ്പെടാതെ പോകാൻ കാരണമെന്ന് യുവതിയുടെ അമ്മ മറുനാടൻ മലയാളിയോടു പറഞ്ഞു.
ദേശീയ എസ് സി് എസ് ടി കമ്മീഷന്റെ നിർദ്ദേശ പ്രകാരം കേസ് അന്വേഷിക്കുന്ന ആറ്റിങ്ങൽ ഡി വൈ എസ് പി അനിൽകുമാർ ഇതിനകം വർക്കല റെയിഞ്ചിലെ മറ്റു ജീവനക്കാരുടെ മൊഴിയടക്കം രേഖപ്പെടുത്തി കഴിഞ്ഞു. ഇതിൽ രണ്ടു ജീവനക്കാർ ഇൻസ്പെക്ടറുടെ മോശം പെരുമാറ്റം വനിത ജീവനക്കാരിക്ക് നേരെ ഉണ്ടായതായി ഡി വൈ എസ് പിക്ക് മുന്നിൽ മൊഴി നല്കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ കൊല്ലം ജില്ലയിൽ ജോലി ചെയ്യുന്ന ഒരു എക്സൈസ് ഉദ്യോഗസ്ഥനെ ജില്ലയിലെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മൊഴി മാറ്റാനായി സമ്മർദ്ദം ചെലുത്തി വരികയാണ് , ഇൻസ്പെക്ടർക്ക് അനുകൂലമായി മൊഴി കൊടുത്തില്ലായെങ്കിൽ കാസർ ഗോഡ് ജില്ലിയിലേക്ക് സ്ഥലം മാറ്റുമെന്നാണ് ഭീക്ഷണി, സമ്മർദ്ദം അസഹ്യമായപ്പോൾ ഇൻസ്പെക്റുടെ മോശം പെരുമാറ്റത്തിന് ദൃസാക്ഷിയായ ഉദ്യോഗസ്ഥൻ ദീർഘ അവധിയെടുത്തു പോയതായും അറിയുന്നു.
അനിൽ കുമാറിന് എക്സൈസ് കമ്മീഷണറേറിൽ ഉള്ള ബന്ധം കാരണം അമ്മ നൽകിയ പരാതി പരിശോധിക്കാൻ പോലും അധികൃതർ കൂട്ടാക്കിയില്ല. സ്ത്രീകൾക്കെതിരെ തൊഴിലിടങ്ങിൽ നടക്കുന്ന ചൂക്ഷണവും അപമാനിക്കലും പരിശോധിക്കേണ്ട ഡിപ്പാർട്ട്മെന്റ് സമിതി പോലും അതിക്രങ്ങൾ കണ്ടില്ലന്ന് നടിച്ചു. ഇപ്പോൾ മേലുദ്യോഗസ്ഥനാൽ അപമാനിക്കപ്പെട്ട ഇവരെ മോശക്കാരിയാക്കാനാണ് ശ്രമം നടക്കുന്നത്. എക്സൈസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥ ലോബി മോശം പ്രചരണം നടത്തുന്നതിനൊപ്പം ജോലിയിൽ നിന്നും പിരിച്ചു വിടാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും പ്രചരിപ്പിക്കുന്നു. ഭീക്ഷണിയും മോശം പ്രചരണവും ശക്തമായപ്പോൾ മകൾ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുവെന്ന് അമ്മ പറയുന്നു. ഇതിനിടെ വീട്ടിലെത്തി കേസ് പിൻവലിച്ചില്ലങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരുക്കുമെന്ന് മുന്നറിയിപ്പു നല്കിയവരും ഉണ്ട്.
ജോലി നഷ്ടപ്പെട്ടാലും നീതി ലഭിച്ചിട്ടേ പിന്മാറുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഉന്നത പിടിപാടോ സാമ്പത്തിക സ്വാധീനമോ ഇല്ലത്തതു കൊണ്ടാണ് തങ്ങളെ മകളുടെ ഡിപ്പാർട്ടുമെന്റു പോലും പരിഗണിക്കാത്തതെന്ന് അമ്മ പരാതിപ്പെടുന്നു. എക്സൈസ് ഇൻസ്പെക്ടർ അനിലിനെതിരെ അമ്മ സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ മന്ത്രിക്കും റൂറൽ പൊലീസ് മേധാവിക്കും കൂടി പരാതി നല്കി.