- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എ.പി. അബ്ദുല്ലക്കുട്ടി മതസ്പർധ വളർത്തുന്നു'; വർഗീയ പ്രസ്താവന നടത്തിയതായി ഡി.ജി.പിക്ക് പരാതി നൽകി
കോഴിക്കോട്: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി വർഗീയ പ്രസ്താവന നടത്തിയതായി ഡി.ജി.പിക്ക് പരാതി നൽകി. മതസ്പർധ വളർത്തുന്ന തരത്തിലും മതസമൂഹങ്ങൾക്ക് ഇടയിൽ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വർഗീയ പ്രസ്താവന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഡി.ജി.പി അനിൽകാന്തിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് ഇതുസംബന്ധിച്ച് പരാതി സമർപ്പിച്ചത്.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നുവെന്നും 'മാപ്പിള ലഹള' ഹിന്ദു വിരുദ്ധ കലാപമായിരുവെന്നും അബ്ദുല്ലക്കുട്ടി ആക്ഷേപിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി കേരളത്തിൽ താലിബാനിസം നടപ്പാക്കുകയാണ്, ഐ.എസ് ബന്ധമാരോപിച്ചു കണ്ണൂരിൽ നിന്നും എൻ.ഐ.എ അറസ്റ്റ് ചെയ്ത യുവതികളെ റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമി ആണ് തുടങ്ങിയ ആരോപണങ്ങളും അബ്ദുല്ലക്കുട്ടി ഉന്നയിച്ചിരുന്നു.
ഇത്തരം പ്രസ്താവനകൾ ഹിന്ദു-മുസ്ലിം മതസമൂഹങ്ങൾക്ക് ഇടയിൽ ശത്രുതയും വൈര്യവും സൃഷ്ടിക്കുന്നതാണെന്നും വ്യാജവും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങളിലൂടെ കലാപത്തിനുള്ള ശ്രമമാണെന്നും പരാതിയിൽ ആരോപിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി വർഗീയത പടർത്താനുള്ള ആസൂത്രിത ശ്രമത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ