- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫീസ് അടച്ച് ഡോക്ടറെ കാണാൻ ആറ് മണിക്കൂർ കാത്തിരുന്ന രോഗിയെ പരിശോധിച്ചത് ട്രെയിനി ഡോക്ടർ; പരാതിപ്പെട്ടപ്പോൾ പറഞ്ഞത് കാണാമെന്ന വെല്ലുവിളിയും ഭീഷണിയും; കോഴിക്കോട് മലബാർ ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പിന് യുവാവിന്റെ പരാതി; കഴുത്തറപ്പൻ ഫീസ് വാങ്ങുന്ന ആശുപത്രികൾ രോഗികളെ പിഴിയുന്ന ഒരു സംഭവം കൂടി
കോഴിക്കോട്: ഫീസ് അടച്ച് ഡോക്ടറെ കാണാൻ ആറ് മണിക്കൂർ കാത്തിരുന്ന രോഗിയെ പരിശോധിച്ചത് മറ്റൊരു ഡോക്ടർ. സംഭവം ചോദ്യം ചെയ്തപ്പോൾ മാനേജ്മെന്റിന്റെ പരുങ്ങിക്കളിയും പറ്റാവുന്നത് ചെയ്യൂ., കാണാമെന്ന വെല്ലുവിളിയും. മെഡിക്കൽ എത്തിക്സിനു വിരുദ്ധമായ കോഴിക്കോട് എരഞ്ഞിപ്പാലത്തെ മലബാർ ഹോസ്പിറ്റലിന്റെ നടപടിക്കെതിരെ ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വിഭാഗം ഡയറക്ടർ എന്നിവർക്ക് പരാതി നൽകി. കോഴിക്കോട് കൊമ്മേരി സ്വദേശി വി. രഞ്ജിത്താണ് തനിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി ആരോഗ്യ വിഭാഗത്തിന് പപരാതി നൽകിയിരിക്കുന്നത്. ഈ മാസം 16ന് ശനിയാഴ്ചയാണ് കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറായ ടി.ശ്രീധരനുണ്ണിയെ കാണാൻ രഞ്ജിത്ത് എത്തിയത്. ഡോക്ടറെ കാണാനെത്തുന്ന രോഗികൾ നേരത്തേ ഫീസടച്ച് റസിപ്റ്റ് കൈപറ്റണമെന്നാണ് മലബാർ ആശുപത്രിയിലെ രീതി. ഇതനുസരിച്ച് രഞ്ജിത്ത് രാവിലെ 10.57ന് ആശുപത്രിയിലെത്തുകയും ഡോക്ടറുടെ കൺസൾട്ടിങ് ഫീസായ 300 രൂപ അടയ്ക്കുകയും ചെയ്തു. പിന്നീട് തന്റെ ഊഴത്തിന
കോഴിക്കോട്: ഫീസ് അടച്ച് ഡോക്ടറെ കാണാൻ ആറ് മണിക്കൂർ കാത്തിരുന്ന രോഗിയെ പരിശോധിച്ചത് മറ്റൊരു ഡോക്ടർ. സംഭവം ചോദ്യം ചെയ്തപ്പോൾ മാനേജ്മെന്റിന്റെ പരുങ്ങിക്കളിയും പറ്റാവുന്നത് ചെയ്യൂ., കാണാമെന്ന വെല്ലുവിളിയും. മെഡിക്കൽ എത്തിക്സിനു വിരുദ്ധമായ കോഴിക്കോട് എരഞ്ഞിപ്പാലത്തെ മലബാർ ഹോസ്പിറ്റലിന്റെ നടപടിക്കെതിരെ ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വിഭാഗം ഡയറക്ടർ എന്നിവർക്ക് പരാതി നൽകി. കോഴിക്കോട് കൊമ്മേരി സ്വദേശി വി. രഞ്ജിത്താണ് തനിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി ആരോഗ്യ വിഭാഗത്തിന് പപരാതി നൽകിയിരിക്കുന്നത്.
ഈ മാസം 16ന് ശനിയാഴ്ചയാണ് കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറായ ടി.ശ്രീധരനുണ്ണിയെ കാണാൻ രഞ്ജിത്ത് എത്തിയത്. ഡോക്ടറെ കാണാനെത്തുന്ന രോഗികൾ നേരത്തേ ഫീസടച്ച് റസിപ്റ്റ് കൈപറ്റണമെന്നാണ് മലബാർ ആശുപത്രിയിലെ രീതി. ഇതനുസരിച്ച് രഞ്ജിത്ത് രാവിലെ 10.57ന് ആശുപത്രിയിലെത്തുകയും ഡോക്ടറുടെ കൺസൾട്ടിങ് ഫീസായ 300 രൂപ അടയ്ക്കുകയും ചെയ്തു. പിന്നീട് തന്റെ ഊഴത്തിനായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. ഏകദേശം ആറ് മണിക്കൂർ കാത്തിരുന്ന ശേഷം വൈകിട്ട് 4.45നായിരുന്നു രഞ്ജിത്തിന് ഡോക്ടറുടെ പരിശോധനാ മുറിയിലേക്ക് പ്രവേശിക്കാൻ സാധിച്ചത്.
എന്നാൽ ഈ സമയം താൻ കാണാൻ ഫീസടച്ച് കാത്തിരുന്ന ഡോ.ശ്രീധരനുണ്ണി മറ്റൊരാളെ പരിശോധിക്കുകയായിരുന്നു. അയാൾ പോകുന്നത് വരെ രഞ്ജിത്ത് അവിടെ കാത്ത് നിന്നു. എന്നാൽ ഇതേ മുറിയിൽ മറ്റൊരു ഭാഗത്തുണ്ടായിരുന്ന ട്രൈനി ഡോക്ടർ കസേരയിൽ ഇരിക്കാൻ നിർദേിക്കുകയും ദേഹ പരിശോധന നടത്തുകയും ചെയ്തു. ശേഷം പരിശോധിച്ച ഡോക്ടറുടെ പേരോ, തിയ്യതിയോ ഇല്ലാത്ത ഒരു കുറിപ്പും നൽകി. വില കൂടിയ ടെസ്റ്റുകൾ മാത്രമായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്. ടെസ്റ്റ് ചെയ്ത് അങ്ങോട്ടു തന്നെ വരാൻ ജൂനിയർ ഡോക്ടർ നിർദേശിച്ചതിനു പിന്നാലെ അടുത്ത രോഗിയെ മുറിക്കുള്ളിലേക്ക് വിളിക്കുകയും ചെയ്തു. ഈ സമയം ഡോ.ശ്രീധരനുണ്ണി രഞ്ജിത്ത് കയറുമ്പോഴുണ്ടായിരുന്ന രോഗിയെ പരിശോധിക്കുകയായിരുന്നു.
ഉടൻ ടെസ്റ്റ് നടത്താനായി സ്‌കാനിങ് വിഭാഗത്തിൽ പോയപ്പോൾ കാലി വയറിൽ മാത്രമെ ഈ ടെസ്റ്റ് നടത്താൻ സാധിക്കൂവെന്നായിരുന്നു നിർദ്ദേശം. ഇതു പോലും അറിയാത്തയാളാണ് തന്നെ പരിശോധിച്ചതെന്നും ഡോ.ശ്രീധരനുണ്ണി പരിശോധിക്കാത്തതും രഞ്ജിത്ത് ആശുപത്രി മാനേജ്മെന്റിനെ അറിയിച്ചു. എന്നാൽ തെറ്റ് തിരുത്തുന്നതിനു പകരം വിഷയത്തെ നിസാര വൽക്കരിക്കുകയും കള്ളങ്ങൾ പറഞ്ഞ് പരുങ്ങുകയുമായിരുന്നു മാനേജ്മെന്റ് പ്രതിനിധി. വോയ്സ് റെക്കോർഡഡ് ആണെന്ന് പറഞ്ഞപ്പോൾ കഴിയുന്നത് ചെയ്യാനായിരുന്നു മാനേജ്മെന്റ് പ്രതിനിധി ഫർഹാന്റെ മറുപടി.
അമിത ഫീസ് ഈടാക്കുന്ന മിക്ക സ്വകാര്യ ആശുപത്രിയിലേയും സ്ഥിതി ഇതു തന്നെയാണ്. സാധാരണക്കാരായ രോഗികളെ പിഴിഞ്ഞാണ് ഇത്തരം ആശുപത്രികൾ കൊഴുത്ത് വളരുന്നതും. അടയ്ക്കുന്ന ഫീസിന് തുല്യമായുള്ള പരിശോധനയോ പരിഗണനയോ നൽകുന്നില്ലെന്നതിന് നേർ ഉദാഹരണമാണ് രഞ്ജിത്തിന്റെ അനുഭവം. ദിവസം 50 വരെ രോഗികളെ പരിശോധിക്കേണ്ടിടത്ത് 150ഉം അതിൽ അധികവും രോഗികളെ പരിശോധിക്കുകയാണ് ഇത്തരം സ്ഥാപനങ്ങൾ. മെഡിക്കൽ എത്തിക്സുകളെല്ലാം കാറ്റിൽ പറത്തിയുള്ള ഈ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ അധികൃതരും തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.
അത്യാർത്ഥിയോടെ ആശുപത്രി മാനേജുമെന്റുകൾ രോഗികളെ സമീപിക്കുമ്പോൾ ജീവൻ വരെ അപകടത്തിലാവാറുണ്ട്. മലബാർ ആശുപത്രിയിലെ ശ്രീധരനുണ്ണി് ഡോക്ടറെ മുമ്പ് അറിയുന്നതുകൊണ്ട് മാത്രമാണ് രഞ്ജിത്തിന് തന്നെ പരിശോധിച്ചത് ഈ ഡോക്ടറല്ലെന്ന് തിരിച്ചറിയാൻ സാധിച്ചത്. എന്നാൽ നിരവധി പേർ ഇവിടെ ഫീസടച്ച ഡോക്ടറെ കാണാൻ പറ്റാതെ കബളിപ്പിക്കപ്പെടുന്നുണ്ട്.
കൺസൾട്ടേഷൻ ഫീസടച്ച് മണിക്കൂറുകൾ കാത്തിരുന്ന ശേഷം ട്രൈനി ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്ന അനുഭവം ഇനി ഒരാൾക്കും ഉണ്ടാകരുതെന്നും ഈ ദിവസം തനിക്കുണ്ടായ സാമ്പത്തിക, മാനസിക, ശാരീരിക പ്രയാസങ്ങൾ കണക്കിലെടുത്ത് ആശുപത്രിക്കെതിരെ നടപടി കൈകൊള്ളണമെന്നുമാണ് രഞ്ജിത്തിന്റെ ആവശ്യം. സംഭവം ചൂണ്ടിക്കാണിച്ചു നൽകിയ പരാതിയിൽ നടപടിയില്ലെങ്കിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും രഞ്ജിത്ത് മറുനാടൻ മലയാളിയോടു പറഞ്ഞു.