- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഷ്ണുനാഥിനെയും ഡീൻ കുര്യാക്കോസിനെയും ഒഴിവാക്കിയത് ബോധപൂർവം; ഉമ്മൻ ചാണ്ടി യുഗം അവസാനിപ്പിക്കാനുള്ള ഗൂഢാലോചന; അണികളിൽ 80 ശതമാനവും ഒപ്പം നിന്നിട്ടും ഡിസിസി പുനഃസംഘടനയിൽ അപമാനിക്കപ്പെട്ടതിന് എതിരെ രംഗത്തിറങ്ങാൻ ആലോചിച്ച് എ ഗ്രൂപ്പ്; ഗൾഫിലുള്ള ഉമ്മൻ ചാണ്ടി മടങ്ങി വന്ന ശേഷം മാത്രം പ്രതികരണം
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ ഉമ്മൻ ചാണ്ടി യുഗത്തിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ അന്ത്യമായി തുടങ്ങിയെന്ന പൊതുവിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർക്കുള്ളത്. വിജയിച്ചു കയറിയ എംഎൽഎമാരിൽ ഭൂരിപക്ഷവും ഐ വിഭാഗക്കാരായതിനാൽ തന്നെയാണ് പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന ആവശ്യം പോലും അദ്ദേഹം ഉന്നയിക്കാതിരുന്നത്. ഇത് കൂടെ ഇപ്പോൾ പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ പാർട്ടി തലത്തിലും ഉമ്മൻ ചാണ്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കയാണ്. ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ ശരിക്കും തഴഞ്ഞു കൊണ്ടുള്ള പട്ടികയാണ് ഇപ്പോൾ പുറത്തുവന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി നേക്കിയാൽ യുവാക്കൾക്ക് പ്രാതിധ്യം ലഭിച്ചെന്ന് പറയാം. എന്നാൽ, തന്നെ ഉമ്മൻ ചാണ്ടിയുടെ ചിറകരിയുന്ന നീക്കങ്ങളും ഇതിലുണ്ടായി. ഇതോട എ ്ഗ്രൂപ്പിൽ അമർഷം പുകയുകയാണ്. കൊല്ലം, ഇടുക്കി, തൃശ്ശൂർ ഡി.സി.സി.കളാണ് എ ഗ്രൂപ്പിനു നഷ്ടമായത്. പകരം ലഭിച്ചത് കാസർകോട് മാത്രവും. എ ഗ്രൂപ്പിൽ അടിയുറച്ചു നിൽക്കുന്ന പി സി വിഷ്ണുനാഥിനെയും ഡീൻകുര്യാക്കോസിനെയും ഒഴിവാക്കിയത
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ ഉമ്മൻ ചാണ്ടി യുഗത്തിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ അന്ത്യമായി തുടങ്ങിയെന്ന പൊതുവിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർക്കുള്ളത്. വിജയിച്ചു കയറിയ എംഎൽഎമാരിൽ ഭൂരിപക്ഷവും ഐ വിഭാഗക്കാരായതിനാൽ തന്നെയാണ് പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന ആവശ്യം പോലും അദ്ദേഹം ഉന്നയിക്കാതിരുന്നത്. ഇത് കൂടെ ഇപ്പോൾ പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ പാർട്ടി തലത്തിലും ഉമ്മൻ ചാണ്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കയാണ്. ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ ശരിക്കും തഴഞ്ഞു കൊണ്ടുള്ള പട്ടികയാണ് ഇപ്പോൾ പുറത്തുവന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി നേക്കിയാൽ യുവാക്കൾക്ക് പ്രാതിധ്യം ലഭിച്ചെന്ന് പറയാം. എന്നാൽ, തന്നെ ഉമ്മൻ ചാണ്ടിയുടെ ചിറകരിയുന്ന നീക്കങ്ങളും ഇതിലുണ്ടായി. ഇതോട എ ്ഗ്രൂപ്പിൽ അമർഷം പുകയുകയാണ്.
കൊല്ലം, ഇടുക്കി, തൃശ്ശൂർ ഡി.സി.സി.കളാണ് എ ഗ്രൂപ്പിനു നഷ്ടമായത്. പകരം ലഭിച്ചത് കാസർകോട് മാത്രവും. എ ഗ്രൂപ്പിൽ അടിയുറച്ചു നിൽക്കുന്ന പി സി വിഷ്ണുനാഥിനെയും ഡീൻകുര്യാക്കോസിനെയും ഒഴിവാക്കിയതാണ് എ ഗ്രൂപ്പിനെ ശരിക്കും ചൊടിപ്പിച്ചത്. ഇക്കാര്യത്തിൽ അമർഷം ഉണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാൻ എ ഗ്രൂപ്പുകാർ തയ്യാറാവില്ല. ഗ്രൂപ്പിന്റെ പേര് പറഞ്ഞ് ഹൈക്കമാൻഡിനെ സമീപിച്ചതാൽ അതും തിരിച്ചടിയെ സമ്മാനിക്കൂ എന്നാണ് വിലയിരുത്തൽ. അതുകൊണ്ട് ഭാവി പരിപാടികളെ കുറിച്ച് ഇവർ ഇതുവരെ തീരുമാനിച്ചിട്ടില്ല.
കൊല്ലത്ത് പി.സി. വിഷ്ണുനാഥിനെയും ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനെയും എ ഗ്രൂപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം നെയ്യാറ്റിൻകര സനലിന് നൽകിയപ്പോൾ അതേ സമുദായത്തിൽപ്പെട്ട വിഷ്ണുവിനെ കൊല്ലത്ത് നിയമിക്കാൻ ബുദ്ധിമുട്ടായി. വനിതാ പ്രാതിനിധ്യവും വിഷ്ണുവിനെതിരായി. കോട്ടയത്ത് ലതികാ സുഭാഷിന്റെ പേര് പരിഗണിച്ചിരുന്നു. ടോമി കല്ലാനി മാറുന്ന ഒഴിവിൽ സാമുദായികസന്തുലനം പാലിക്കേണ്ടിവന്നതിനാൽ പരിഗണിച്ചില്ല. ജോഷി ഫിലിപ്പാണ് ഇവിടെ പ്രസിഡന്റ്.
യൂത്ത് കോൺഗ്രസ് പുനഃസംഘടന ഉടൻ വേണ്ടെന്ന തീരുമാനമാണ് ഡീൻ കുര്യാക്കോസിന്റെ വഴിമുടക്കിയത്. ഡീൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തുടരും. കരുണാകര വിഭാഗത്തിൽനിന്നെത്തിയവരെ ഉൾക്കൊള്ളാനുള്ള ധാരണയും ഇടുക്കിയിലെ പുതിയ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന് ഗുണമായി. കരുണാകരൻ ഡി.ഐ.സി. രൂപവത്കരിച്ചപ്പോൾ യുവജനവിഭാഗം പ്രസിഡന്റായിരുന്നു അദ്ദേഹം.ഹൈക്കമാൻഡിനെ പ്രതിഷേധമറിയിക്കുന്ന കാര്യം ഗൾഫിലുള്ള ഉമ്മൻ ചാണ്ടി മടങ്ങിവന്നശേഷം എ ഗ്രൂപ്പ് തീരുമാനിക്കും.
സുധീരന്റെ അടുത്ത അനുയായി ടി.എൻ. പ്രതാപനോട് ഹൈക്കമാൻഡിന് നേരിട്ടുള്ള താത്പര്യം അദേഹത്തിന് ഗുണകരമായി. മറ്റു ഗ്രൂപ്പുകളിൽനിന്നുള്ളവരും സുധീരന് നല്ല ബന്ധമുള്ളവരാണ്. ഡി.സി.സി. തലത്തിൽ നിലവിലുള്ള ജംബോ കമ്മിറ്റികളുടെ സ്ഥാനത്ത് ചെറുകമ്മിറ്റികൾ വരും. പുനഃസംഘടനയുടെ അടുത്തഘട്ടം ഇതായിരിക്കും. തുടർന്ന് കെപിസിസി. തലത്തിലാകും അഴിച്ചുപണി.
ഉമ്മൻ ചാണ്ടിയോട് കോൺഗ്രസ് ഹൈക്കമാൻഡ് തുടരുന്ന അത്ര താൽപര്യമില്ലായ്മ ഡിഡിസി പ്രസിഡന്റുമാരുടെ പുനഃസംഘടനയിലും പ്രതിഫലിച്ചു എന്നതാണ് പുറത്തുവരുന്ന പൊതുവികാരം. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നപ്പോൾ ഐ ഗ്രൂപ്പും സുധീരനും നേട്ടമുണ്ടാക്കിയപ്പോൾ എ ഗ്രൂപ്പിനാണ് വല്ലാത്ത തിരിച്ചടിയുണ്ടായത്. രാഹുൽഗാന്ധിക്ക് അത്ര താൽപര്യമില്ലാഞ്ഞിട്ടും ടി. സിദ്ദിഖിന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞതുമാത്രമാണ് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന് പറയാവുന്നത്.
അതുപോലും ഉമ്മൻ ചാണ്ടി ഉയർത്താൻ സാദ്ധ്യതയുള്ള കലാപത്തെ മയപ്പെടുത്താൻ വേണ്ടിയായിരുന്നുവെന്ന വാദമാണ് ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്നത്. എ ഐ ഗ്രൂപ്പുകൾ ആലോചിച്ചാണ് പട്ടിക നൽകിയത്. അതിലും എ ഗ്രൂപ്പ് കൂട്ടായി ആലോചിച്ച് രാഷ്ട്രീയകാര്യസമിതിയിലുള്ള എല്ലാവരും ഒരേ പേര് തന്നെ പറയാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം ഐ ഗ്രൂപ്പിന്റെ പ്രത്യേകിച്ചും രമേശ് ചെന്നിത്തലയുടെയും പിന്നീട് വി എം. സുധീരന്റെയും വിശ്വസ്തർക്കും മനഃസാക്ഷി സൂക്ഷിപ്പുകാർക്കും പരിഗണന നൽകിയപ്പോൾ ഉമ്മൻ ചാണ്ടി നൽകിയ പട്ടികമാത്രം വെട്ടിയത് ഹൈക്കമാൻഡിന്റെ തെറ്റായ നിലപാടിന്റെ ഭാഗമാണെന്നാണ് അവരുടെ അഭിപ്രായം.
കഴിഞ്ഞ പുനഃസംഘടനയിൽ വലിയ തർക്കത്തിനൊടുവിലാണ് തൃശൂർ ജില്ല പിടിച്ചെടുത്തത്. എന്നാൽ അത് ഇക്കുറി നഷ്ടപ്പെട്ടത് എ ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളെ തഴയുന്നവർക്ക് അതേ നാണയത്തിൽ മറുപടിനൽകാൻ എ ഗ്രൂപ്പിന്റെ നീക്കം. ഇതിന്റെ ഭാഗമായി കെപിസിസി സംഘടിപ്പിക്കുന്ന പരിപാടികളിൽ വേണ്ടത്ര പ്രാതിനിധ്യം വേണ്ടെന്നാണ് ധാരണ. ഇപ്പോൾ തന്നെ കെപിസിസിയുടെ പരിപാടികളിൽ നിന്നും ഉമ്മൻ ചാണ്ടി വിട്ടുനിൽക്കുകയാണ്. വി എം. സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം പരിഗണിക്കാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ഗ്രൂപ്പ് ഒന്നായി ഒരു നിസ്സഹകരണ രീതി സ്വീകരിച്ചാൽ അത് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിക്ക് മൂന്ന് നേതാക്കൾക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ടെങ്കിലും മാന്യതയോടെ അത് ഏറ്റെടുത്ത് മാറിനിന്ന വ്യക്തിയാണ് ഉമ്മൻ ചാണ്ടി. എന്നിട്ടും അദ്ദേഹത്തെ അവഗണിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. അതേസമയം കെപിസിസി പുനഃസംഘടനയിൽ നേട്ടം കൊയ്യുക എന്നതാണ് അടുത്തതായി എ ഗ്രൂപ്പ പദ്ധതിയിടുന്നത്.
പട്ടികജാതിക്കാരോട് അവഗണനയെന്ന് കൊടിക്കുന്നിൽ സുരേഷ്
കേരളത്തിലെ ഡിസിസി പുനഃസംഘടനയിൽ പട്ടിക വിഭാഗം അവഗണിക്കപ്പെട്ടെന്നു പരാതി. 13% വരുന്ന പട്ടികജാതിക്കാർക്കു കെപിസിസി പുനഃസംഘടനയിൽ പ്രത്യേക പരിഗണന നൽകി ഇതിനു പരിഹാരം കാണണമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നൽകിയ കത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരെ നേരിൽ കണ്ടും സുരേഷ് പരാതി അറിയിച്ചു. ഏതാനും മാസമായി കൊല്ലം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല സുരേഷിനായിരുന്നു. ബിന്ദു കൃഷ്ണയാണു പുതിയ പ്രസിഡന്റ്. നിവവിൽ വയനാട് ഡിസിസി പ്രസിഡന്റായ ഐസി ബാലകൃഷ്ണനാണ് പട്ടിക വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി.



