- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എകെജി സെന്റർ ആക്രമണത്തിന് പിന്നാലെ കലാപ ആഹ്വാനം; നാട്ടിലെ ക്രമസമാധാനത്തിന് വെല്ലുവിളിയായി; ഇപി ജയരാജനും പികെ ശ്രീമതിക്കുമതിരെ പൊലീസിൽ പരാതി
തിരുവനന്തപുരം: എകെജി സെന്റിൽ പടക്കമെറിഞ്ഞ പ്രതിയെ പിടിക്കാൻ പൊലീസ് നെട്ടോട്ടമോടുന്നതിനിടെ സംഭവത്തിന് പിന്നാലെ കലാപ ആഹ്വാനം നടത്തിയെന്ന പരാതി പൊലീസിന്. കോൺഗ്രസാണ് ബോംബെറിഞ്ഞതെന്ന ഇരു നേതാക്കളുടെയും ആരോപണത്തെ തുടർന്ന് നാട്ടിലെ ക്രമസമാധനത്തിന് വെല്ലുവിളിയായി. ഇത് നാട്ടിൽ തുടർച്ചയായി ആക്രമണങ്ങൾക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് കന്റോൺമെന്റ് പൊലീസിന് പരാതി നൽകിയത്.
ജയരാജനും ശ്രീമതിയും സംഭവം നടന്ന് പത്ത് മിനിറ്റിനകം പറഞ്ഞ വാക്കുകൾ കലാപത്തിന് ആഹ്വാനത്തിന് സമാനമായിരുന്നു.പിന്നാലെ കേരളത്തിൽ വ്യാപകമായി ആക്രമണങ്ങൾ ഉണ്ടാകുകയും, കോൺഗ്രസ് പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെടുകയും, സംസ്ഥാനത്ത് നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇരുവരും തുടർന്ന് പല ദിവസവും ഇതേ പരാമർശങ്ങൾ തുടർന്നു.
പൊലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തിൽ രണ്ടാഴ്ച ആയിട്ടും ഒരു കോൺഗ്രസ് പ്രവർത്തകനെയും അറസ്റ്റ് ചെയ്തിട്ടില്ല, കൂടാതെ ഫോറൻസിക് പരിശോധനയിൽ എറിഞ്ഞത് ബേംബല്ല, വീര്യം കുറഞ്ഞ ചെറിയ ഏറ് പടക്കമാണെന്നും വ്യക്തമായെന്ന് പരാതിയിൽ പറയുന്നു.
സംഭവ സമയം എകെജി സെന്ററിലുണ്ടായിരുന്ന കേരളത്തിലെ പൊതു ജനങ്ങൾക്ക് ഏറെ വിശ്വസ്തരും മുൻ മന്ത്രിമാരായവരുടെ ഭാഗത്തുനിന്നും ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്ത ക്രിമിനൽ കുറ്റമാണ് സംഭവിച്ചത്. സംഭവ സമയത്ത് പൊലീസ് എത്തുന്നതിന് മുൻപ് തന്നെ ബോധപൂർവം കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജയരാജനും, ശ്രീമതിയും ചേർന്ന് നിയമത്തെയും, പൊലീസ് സംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിച്ചു. നിയമ നടപടികൾ സ്വീകരിക്കണമെന്നും, പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുന്ന സമയം കൂടുതൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും നവാസിന്റെ പരാതിയിലുണ്ട്.
ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്നും, എകെജി സെന്ററിന് നേരെ തന്നെ ആക്രമണം നടത്തുക എന്ന് ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് ആക്രമണം നടത്തിയതെന്നും, നടന്നത് ഒരു ഭീകരപ്രവർത്തനമാണെന്നും, അത് കോൺഗ്രസ് തന്നെയാണ് ചെയ്തത്, കോൺഗ്രസ് അറിയാതെ ഇത്തരം സംഭവങ്ങൾ ഒന്നും നടക്കില്ലെന്നും, ഇത് സെമി കേഡറിന്റെ പുതിയപതിപ്പായി കണക്കാക്കാമെന്നും അല്ലെങ്കിൽ ഈ പ്രവർത്തികൾ ഇത്തരത്തിൽ പോകില്ലെന്നും കുറച്ചു കാലങ്ങളായി അവർ പ്രകോപനം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സംഭവ സമയം എകെജി സെന്ററിൽ ഉണ്ടായിരുന്ന ജയരാജൻ മിനിറ്റിനകം ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യമായി പറഞ്ഞു.
കൂടാതെ സംഭവ സമയം എകെജി സെന്ററിന്റെ മൂന്നാം നിലയിൽ ഉണ്ടായിരുന്ന ശ്രീമതിയും വിഷയത്തിൽ സമാനമായാണ് പ്രതികരിച്ചത്. 'പതിനൊന്നരെയൊക്കെയാവും ഞാൻ വായിച്ച് കൊണ്ടിരുന്നിക്കുകയായിരുന്നു ഞാനൊന്ന് ചെറുതായിട്ട് അനങ്ങുന്ന പോലെ തോന്നി, അത്രയും ഭീകരമായ വലിയ ശബ്ദം, മഴക്കാലത്ത് ഇടിവെട്ടുമ്പോഴുണ്ടാകുന്ന ശബ്ദമൊന്നുമല്ല, അതിനേക്കാൽ ഭയാനകമായ കെട്ടിടം തകരുന്നത് പോലെത്തെ ദീകരമായ ശബ്ദമാണ് കേട്ടത്. ഇതായിരുന്നു ശ്രീമതിയുടെ വാക്കുകൾ. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമം അരങ്ങേറിയതെന്നാണ് പരാതി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്