- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാരിന് എതിരായ സിപിഎം സമരത്തിൽ കേരള സർവ്വകലാശാല ജീവനക്കാരി പങ്കെടുത്തു; സിപിഎം നേതാവ് കെ.കെ.രാഗേഷിന്റെ ഭാര്യക്കെതിരെ ഗവർണർക്ക് പരാതി; സർവ്വകലാശാല ജീവനക്കാരി രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാനോ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനോ പാടില്ലെന്ന ചട്ടം പ്രിയ വർഗ്ഗീസ് ലംഘിച്ചെന്ന് ആരോപണം; പരാതി നൽകിയത് ബിജെപി നേതാവ് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: രാജ്യസഭാ എം പിയും സിപിഎം നേതാവുമായ കെ കെ രാഗേഷിന്റെ ഭാര്യക്കെതിരെ ഗവർണ്ണർക്ക് പരാതി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നൽകിയത്. സർവ്വകലാശാലാ ജീവനക്കാരിയായ പ്രിയാ വർഗ്ഗീസ് കേന്ദ്രസർക്കാരിനെതിരായ സിപിഎം സമരത്തിൽ പങ്കെടുത്തതിനെതിരെയാണ് പരാതി.
1960 ലെ കേരളാ സർക്കാരിന്റെ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചാണ് പ്രിയ കേന്ദ്ര വിരുദ്ധ സമരത്തിൽ പങ്കെടുത്തതെന്ന് സന്ദീപ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ മാസം 23 ന് നടന്ന പ്രതിഷേധ സത്യാഗ്രഹത്തിൽ രാഗേഷിനും മക്കൾക്കുമൊപ്പമാണ് പ്രിയയും സമരത്തിൽ അണിചേർന്നത്. വീട്ടിൽ നടന്ന സമരത്തിന്റെ വീഡിയോ രാഗേഷും പ്രിയയും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തൃശൂർ കേരള വർമ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ പ്രിയ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റുഡന്റ്‌സ് സർവ്വീസ് ഡയറക്ടറാണ്.
സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന ആൾ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാനോ പാർട്ടി പരിപാടികളിൽ പങ്കെടുക്കുവാനൊ പാടില്ലെന്ന ചട്ടം നിലനിൽക്കെയാണ് കണ്ണൂർ സർവകലാശാലയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന പ്രിയ സമരത്തിൽ പങ്കെടുത്തത്. ഗവൺമെന്റ് സർവ്വീസിന്റെ ഭാഗമായ സർവ്വകലാശാലയിലെ നോൺ ടീച്ചിങ് സ്റ്റാഫ് വിഭാഗത്തിൽപ്പെട്ടതാണ് സ്റ്റുഡൻസ് സർവ്വീസ് ഡയറക്ടർ തസ്തിക. സമരത്തിൽ പ്ലക്കാർഡേന്തി പങ്കെടുക്കുന്ന ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം ചർച്ചയായത്.
https://www.facebook.com/sandeepvachaspati/posts/1212544362432497
മറുനാടന് മലയാളി ബ്യൂറോ