- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് പിക്ക് നൽകിയ പരാതിയിൽ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; മുറ്റത്തു നിർത്തി പെരുമാറിയതുകൊടും കുറ്റവാളികളോട് എന്നതു പോലെ; സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പരസ്യമായി ആക്ഷേപിച്ചു; കോതമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒക്കെതിരെ പരാതിയുമായി വീട്ടമ്മ
കോതമംഗലം: എസ് പിക്ക് നൽകിയ പരാതിയിൽ മൊഴിയെടുക്കാൻ വരണമെന്നും പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയെന്നും സ്റ്റേഷനിൽ എത്തിയപ്പോൾ മുറ്റത്തു നിർത്തി കൊടുംകുറ്റവാളികളോടെന്ന പോലെ പെരുമാറിയെന്നും സ്ത്രീയാണെന്ന പരിഗണന പോലും നൽകാതെ പരസ്യമായി അക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തെന്നും വീട്ടമ്മയുടെ വെളിപ്പെടുത്തൽ.
നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മേതല ചിറപ്പടി ചിറ്റേത്തുകുടി അൻവറിന്റെ ഭാര്യ സീനയാണ് കോതമംഗലം പൊലീസ് സ്റ്റേഷനിലെ സി പി ഒ ഷിയാസിനെ ഒന്നാം എതിർകക്ഷിയായും എസ് എച്ച് ഒ, എസ് ഐ എന്നിവരെ കക്ഷികളാക്കിയും മുഖ്യമന്ത്രി,വനിത കമ്മീഷൻ ,ആലുവ റൂറൽ എസ് പി എന്നിവർക്ക് പരാതി നൽകിയിട്ടുള്ളത്.
രണ്ടാഴ്ച മുമ്പ് അൻവറിന്റെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു.നാലംഗ സംഘം അർദ്ധരാത്രി വീടിന്റെ ജനൽചില്ല് തകർക്കുകയും മുറ്റത്ത് കിടന്ന ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ വരുത്തുകയും സ്ത്രീകൾക്കുനേരെ അസഭ്യവർഷം നടത്തി,ആക്രമിക്കുകയും ചെയ്തെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നു.സംഭവത്തിൽ കേസെടുത്തെങ്കിലും ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്നും പ്രതികൾക്കനുകൂലമായ നീക്കമാണ് ഉണ്ടായതെന്നും കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത് ദുർബ്ബല വകുപ്പുകൾ പ്രകാരമാണെന്നും ഭവനഭേതനം അടക്കമുള്ള വകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അൻവർ റൂറൽ എസ് പിക്ക് പരാതി നൽകിയിരുന്നു.ഈ പരാതിയിൽ മൊഴിയെടുക്കാനെന്നും പറഞ്ഞ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം പരാതിക്കാരായ തങ്ങളെ സ്റ്റേഷന്റെ മുറ്റത്തുനിർത്തി ഷിയാസ് 'പരസ്യവിചാരണ 'നടത്തിയെന്നും മറ്റുള്ളവരുടെ മുന്നിൽ വച്ച് പരിഹസിച്ചെന്നുമാണ് സീനയുടെ പരാതിയിലെ പ്രധാന ആരോപണം.
ആക്രണത്തിൽ പരിക്കേറ്റ അൻവറും കുടുംബാംഗങ്ങളും ആശുപത്രിയിൽ ചികത്സയിലായിരുന്നു.സംഭവിച്ച മുഴുവൻകാര്യങ്ങളും കാണിച്ച് മൊഴിനൽകിയിട്ടും മുൻപും നിരവധി ക്രിമിനൽ കേസിൽ പ്രതികളായ അക്രമികളുടെ പേരിൽ പൊലീസ് നിസ്സാരവകുപ്പുകൾ മാത്രം ചുമത്തിയാണ് കേസ് ചാർജ്ജുചെയ്തതെന്നും തുടർന്ന് ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നെന്നും സീന പറയുന്നു.
രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളാണ് ലോക്കൽ പൊലീസ് പ്രതികൾക്ക് അനുകൂലമായി നിൽക്കാനുണ്ടായ സാഹചര്യമെന്നും തനിക്ക് നീതി ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ചൊവ്വാഴ്ച അൻവർ എസ് പിക്ക് പരാതി സമർപ്പിച്ചിരുന്നത്.സ്റ്റേഷിനിൽ നിന്നും നേരിട്ട ദുരനുഭവം വല്ലാത്ത മാനസീക വിഷമം സൃഷ്ടിച്ചെന്നും ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നും സീന പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.