- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ്സോടിക്കുമ്പോൾ സ്റ്റിയറിങ് വീൽ വിട്ട് മൊബൈലിൽ കണ്ണുനട്ട് റിപ്പയറിംഗുമായി ഡ്രൈവർ; കെഎസ്ആർടിസിയിലെ 'വില്ലന്റെ' ദൃശ്യം വാട്സ്ആപിൽ എത്തിയതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി എംജി ഫൗണ്ടേഷൻ ചെയർമാൻ; കുമളി ഡിപ്പോയിലെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു; സോഷ്യൽമീഡിയ തെറിവിളിക്കും തമ്മിൽത്തല്ലിനും അല്ലാതെ സമൂഹനന്മയ്ക്കും ഉപയോഗിക്കാമെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി
തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ ഇടപെടൽ പല വിഷയങ്ങളിലും ഉടനടി പരിഹാരത്തിലേക്ക് നീങ്ങുന്ന സംഭവങ്ങൾ അടുത്തിടെ നിരവധി തവണ ഉണ്ടായി. വെറും വാഗ്വാദങ്ങൾക്കും അനാവശ്യ തർക്കങ്ങൾക്കും പോർവിളികൾക്കും സ്വയംപുകഴ്‌ത്തലുകൾക്കും ഉള്ള ഇടം എന്ന രീതിയിലാണ് പലരും ഇതിനെ ഉപയോഗിക്കുന്നത്. എന്നാൽ സമൂഹത്തിന്റെ നന്മയ്ക്കായി, നല്ല പ്രതികരണങ്ങൾക്കും ഇടപെടലിനുമായി പലരും ഇപ്പോൾ ഫലപ്രദമായി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നു. സമൂഹത്തെ ബാധിക്കുന്ന ഒരു വിഷയം അല്ലെങ്കിൽ ഒരു സംഭവം ശ്രദ്ധയിൽപ്പെടുമ്പോൾ അത് ഉടനടി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞാൽ അതിൽ ക്ഷണനേരംകൊണ്ട് നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അശ്രദ്ധമായി ബസ്സോടിക്കുന്ന ഒരു ഡ്രൈവർ എത്രപേരുടെ ജീവനാണ് ഭീഷണിയായി മാറുന്നത്. ഇതിന് നേർക്കാഴ്ചയായി ഒരു വീഡിയോ വാട്‌സ്ആപ് ഗ്രൂപ്പിൽ വന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. ബസ്സോടിക്കുന്നതിനിടെ സ്റ്റിയറിങ് വീലിൽ നിന്ന് കയ്യെടുത്ത് തന്റെ മൊബൈലിൽ കയ്യോടിക്കുന്ന ഡ്രൈവർ. ശ്രദ്ധ പൂർണമായും
തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ ഇടപെടൽ പല വിഷയങ്ങളിലും ഉടനടി പരിഹാരത്തിലേക്ക് നീങ്ങുന്ന സംഭവങ്ങൾ അടുത്തിടെ നിരവധി തവണ ഉണ്ടായി. വെറും വാഗ്വാദങ്ങൾക്കും അനാവശ്യ തർക്കങ്ങൾക്കും പോർവിളികൾക്കും സ്വയംപുകഴ്‌ത്തലുകൾക്കും ഉള്ള ഇടം എന്ന രീതിയിലാണ് പലരും ഇതിനെ ഉപയോഗിക്കുന്നത്.
എന്നാൽ സമൂഹത്തിന്റെ നന്മയ്ക്കായി, നല്ല പ്രതികരണങ്ങൾക്കും ഇടപെടലിനുമായി പലരും ഇപ്പോൾ ഫലപ്രദമായി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നു. സമൂഹത്തെ ബാധിക്കുന്ന ഒരു വിഷയം അല്ലെങ്കിൽ ഒരു സംഭവം ശ്രദ്ധയിൽപ്പെടുമ്പോൾ അത് ഉടനടി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞാൽ അതിൽ ക്ഷണനേരംകൊണ്ട് നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
അശ്രദ്ധമായി ബസ്സോടിക്കുന്ന ഒരു ഡ്രൈവർ എത്രപേരുടെ ജീവനാണ് ഭീഷണിയായി മാറുന്നത്. ഇതിന് നേർക്കാഴ്ചയായി ഒരു വീഡിയോ വാട്‌സ്ആപ് ഗ്രൂപ്പിൽ വന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. ബസ്സോടിക്കുന്നതിനിടെ സ്റ്റിയറിങ് വീലിൽ നിന്ന് കയ്യെടുത്ത് തന്റെ മൊബൈലിൽ കയ്യോടിക്കുന്ന ഡ്രൈവർ. ശ്രദ്ധ പൂർണമായും മൊബൈൽ സ്‌ക്രീനിൽ. രണ്ടുകയ്യുംവിട്ട് മൊബൈലിൽ കണ്ണുംനട്ട് വണ്ടിയോടിക്കുന്ന ദൃശ്യം യാത്രക്കാരിൽ ഒരാൾ പകർത്തുകയായിരുന്നു.
ഇതിനിടെ മൊബൈൽ റിപ്പയറും നടക്കുന്നു. ബാറ്ററിയും മറ്റും അഴിച്ച് പരിശോധിക്കുന്നതായാണ് ദൃശ്യങ്ങളിൽ. ബസ്സിൽ ഡ്രൈവറുടെ ഇടതുവശത്തെ സീറ്റിൽ ഇരുന്ന യാത്രക്കാരനാണ് ഇത് പകർത്തുന്നത്. നല്ല വേഗതയിൽ നീങ്ങുന്ന വണ്ടിയുടെ ചിത്രവും എതിരെ വാഹനങ്ങൾ വരുമ്പോൾപോലും മൊബൈലിൽ വിരലോടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറുടെ ദൃശ്യവുമാണ് പുറത്തുവന്നത്.
കോട്ടയം മീഡിയ എന്ന വാട്‌സ്ആപ് ഗ്രൂപ്പിൽ ഒരംഗം പങ്കുവച്ച വീഡിയോ പിന്നീട് ചർച്ചയാവുകയും അത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതോടെ ഡ്രൈവർക്കെതിരെ നടപടിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ. ഇപ്പോൾ കുമളി ഡിപ്പോയിലുള്ള ഒരു ഡ്രൈവറാണ് കഥയിലെ നായകനെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരമൊരു വീഡിയോ ലഭിച്ചതോടെ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്ക് ഇ-പെറ്റിഷൻ ആയി ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഫെബ്രുവരി 21ന് കുമളിക്ക് പോയ കെഎസ്ആർടിസി ബസ്സിന്റെ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ തന്റെ മൊബൈൽ ഫോൺ നന്നാക്കുന്ന വീഡിയോ ആണെന്ന് വ്യക്തമാക്കിയാണ് പരാതി നൽകിയത്. കോട്ടയം മീഡിയ ഗ്രൂപ്പിലെ അംഗമായ ഫോട്ടോ ജേർണലിസ്റ്റ് ഗിരീഷ്‌കുമാർ പകർത്തിയ ദൃശ്യമാണിതെന്നും ഇ-മെയിൽ വഴി ദൃശ്യം സഹിതം നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
രാവിലെ പരാതി നൽകിയതിന് തൊട്ടുപിന്നാലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടിയും എത്തി. താങ്കളുടെ പരാതി ശ്രദ്ധയിൽപ്പെട്ടുവെന്നും അതിൽ തുടർ നടപടിക്ക് കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകിയെന്നും കാട്ടി വൈകാതെ മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ അണ്ടർ സെക്രട്ടറിയിൽ നിന്ന് മറുപടിയും എബിക്ക് ലഭിച്ചു.
കോട്ടയം-കുമളി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ ജയചന്ദ്രനെയാണ് കുമളി എടിഒ സസ്‌പെൻഡ് ചെയ്തത്.മൊബൈൽ ഫോണിൽ നോക്കി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. കോട്ടയത്തെ പത്രപ്രവർത്തകരും ഉദ്യോഗസ്ഥരും ഉൾപ്പെടെ അംഗങ്ങളായ വാട്‌സ്ആപ് ഗ്രൂപ്പിലാണ് ഈ ദൃശ്യം എത്തിയതും ചർച്ചയായതും.