- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിറോസ് കുന്നംപറമ്പിലിനെതിരെ വംശീയ അധിക്ഷേപം; മന്ത്രി കെ.ടി ജലീലിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
മലപ്പുറം: തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ മന്ത്രി കെ.ടി ജലീൽ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഫിറോസ് കുന്നുംപറമ്പിൽ സങ്കരയിനമാണെന്ന് കെ.ടി ജലീൽ അധിക്ഷേപിച്ചെന്നാണ് പരാതി.
സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമീഷനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ് പരാതി നൽകി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസ് കുന്നംപറമ്പിൽ സങ്കര വർഗത്തിൽ പെടുന്നയാളാണെന്ന് കെ.ടി. ജലീൽ ആക്ഷേപിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇത്തരം വംശീയമായ അധിക്ഷേപങ്ങൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധവും സമൂഹത്തിൽ ചേരിതിരിവുകൾ സൃഷ്ടിക്കുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിഡിയോയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story