- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യാ ടീവിയിലെ ഏറ്റവും പോപ്പുലറായിരുന്ന കുട്ടിപ്പട്ടാളം നിർത്തിയതു ബാലാവാകാശ കമ്മീഷൻ വാളു വീശിയപ്പോൾ; കുട്ടികളുടെ നിഷ്‌കളങ്കതയെ മലീമസപ്പെടുത്തുന്നുവെന്ന നിഗമനം വന്നപ്പോൾ വിധിക്കു മുമ്പു പരിപാടി നിർത്തുന്നതായി അറിയിച്ച് സൂര്യാ ടിവി തലയൂരി
സൂര്യാ ടീവിയിലെ ഏറ്റവും പോപ്പുലറായിരുന്ന കുട്ടിപ്പട്ടാളം അപ്രതീക്ഷിതമായി ഇടക്കുവച്ചു നിർത്തിയതു എന്തു കൊണ്ടെന്ന് പലരും ചോദിച്ചിരുന്നു. കുട്ടികളുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്നു എന്ന് പരാതിയിൽ ബാലാവകാശ കമ്മീഷന്റെ നടപടി ഉറപ്പായപ്പോൾ പരിപാടി നിർത്തി തലയൂരുകയാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സാമൂഹിക പ്രവർത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം പരിപാടിയുടെ സംപ്രേഷണം നിർത്തണമെന്ന് ആവശ്യപെട്ട് കഴിഞ്ഞ വർഷം ബാലാവകാശ കമീഷനെ സമീപിച്ചിരുന്നു. ആവശ്യമായ തെളിവുകളുൾപ്പെടെ വിശദമായ പരാതി സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കാൻ കുട്ടികളെക്കൊണ്ട് എന്തും പറയിക്കുക എന്ന നിലയിലേക്കത്തെിയിരിക്കുന്നു കാര്യങ്ങളെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾ പലതും ദ്വയാർഥമുള്ളവയാണ്. പങ്കെടുക്കുന്നവരെ മാത്രമല്ല പരിപാടി കാണുന്ന കുട്ടികളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. ചില മാറ്റങ്ങളോടെ 'കുട്ടിപ്പട്ടാളം' തുടരാൻ ചാനലിന് കമ്മിഷൻ അനുമതി നൽകിയെങ്കിലും പരിപാടി നിർ
സൂര്യാ ടീവിയിലെ ഏറ്റവും പോപ്പുലറായിരുന്ന കുട്ടിപ്പട്ടാളം അപ്രതീക്ഷിതമായി ഇടക്കുവച്ചു നിർത്തിയതു എന്തു കൊണ്ടെന്ന് പലരും ചോദിച്ചിരുന്നു. കുട്ടികളുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്നു എന്ന് പരാതിയിൽ ബാലാവകാശ കമ്മീഷന്റെ നടപടി ഉറപ്പായപ്പോൾ പരിപാടി നിർത്തി തലയൂരുകയാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
സാമൂഹിക പ്രവർത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം പരിപാടിയുടെ സംപ്രേഷണം നിർത്തണമെന്ന് ആവശ്യപെട്ട് കഴിഞ്ഞ വർഷം ബാലാവകാശ കമീഷനെ സമീപിച്ചിരുന്നു. ആവശ്യമായ തെളിവുകളുൾപ്പെടെ വിശദമായ പരാതി സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കാൻ കുട്ടികളെക്കൊണ്ട് എന്തും പറയിക്കുക എന്ന നിലയിലേക്കത്തെിയിരിക്കുന്നു കാര്യങ്ങളെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾ പലതും ദ്വയാർഥമുള്ളവയാണ്. പങ്കെടുക്കുന്നവരെ മാത്രമല്ല പരിപാടി കാണുന്ന കുട്ടികളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.
ചില മാറ്റങ്ങളോടെ 'കുട്ടിപ്പട്ടാളം' തുടരാൻ ചാനലിന് കമ്മിഷൻ അനുമതി നൽകിയെങ്കിലും പരിപാടി നിർത്തിയതായി അറിയിച്ച് ഇവർ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 24 മുതൽ ഇത് സംപ്രേഷണം ചെയ്യുന്നില്ല. മലപ്പുറം ചൈൽഡ്ലൈനിലാണ് ഹാഷിം ആദ്യം പരാതി സമർപ്പിച്ചത്. തുടർന്ന് ബാലാവകാശ കമീഷനെയും കണ്ടു. ആവശ്യമായ തെളിവുകളുൾപ്പെടെ വിശദമായ പരാതി സമർപ്പിക്കാനായിരുന്നു നിർദ്ദേശം. 2015 ജൂൺ 13ന് ഹാഷിം എട്ട് പേജുള്ള പരാതി കമീഷന് നൽകി. പ്രേക്ഷകരെ ചിരിപ്പിക്കാനായി കുട്ടികളെക്കൊണ്ട് എന്തും പറയിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചോദ്യങ്ങൾ പലതും ദ്വയാർഥമുള്ളവയാണ്.
ദൃശ്യമാദ്ധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ വ്യക്തമായ മാർഗനിർദ്ദേശമില്ലാത്തത് പ്രശ്നമാണെന്ന് കമ്മിഷൻ അംഗങ്ങളായ നസീർ ചാലിയവും ഗ്ളോറി ജോർജ് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയൽ തുടർന്ന് ബാലാവകാശ കമ്മീഷനു മുമ്പാകെ പരാതിക്കാർ ദ്വാർത്ഥം കടന്നു വരുന്ന എപ്പിസോഡ് ഉൾപെടുന്ന് സീഡികൾ ഹാജരാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് തവണ തിരുവനന്തപുരത്ത് സിറ്റിങ് നടന്നിരുന്നു. കേസിൽ ബാലാവകാശ കമ്മീഷനിലെ ഫുൾബെഞ്ച് ആണ് കേസ് കേട്ടത്.
പരിപാടിൽ പങ്കെടുക്കാൻ വരുന്ന കുട്ടികളോട് മാതാപിതാക്കളുടെ വ്്യക്തിപരമായ കാര്യങ്ങൾ മനഃപൂർവം ചോദിക്കുകയും മാനസിക പീഡനം നടക്കുന്നുവെന്ന പരാതിയിൽ കഴമ്പുണ്ടെന്ന നിരീക്ഷണത്തിലത്തെി. ഇതിനിടെ ചൈൽഡ് സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും അഭിപ്രായവും ആരാഞ്ഞു. കുട്ടികളെ ഗുണപരമായി പ്രചോദിപ്പിക്കുന്നതല്ല 'കുട്ടിപ്പട്ടാള'മെന്ന് ഇവരും വ്യക്തമാക്കിയതായി കമ്മിഷൻ അംഗം ഗ്ളോറി മറുനാടനോട് സ്ഥിരീകരിച്ചു.
മാറ്റങ്ങൾ വരുത്തി പരിപാടി തുടരാമെന്ന് കമ്മീഷൻ ചാനലിനെ അറിയിച്ചിരുന്നു. കുട്ടികൾ ചാനൽ പരിപാടികളിൽ പങ്കെടുക്കുന്നത് പക്ഷേ തടയാനാവില്ല. കൗണ്ടർ ഫയൽ ചെയ്യാൻ സമയം ചോദിച്ചപ്പോൾ അതിനും അനുമതി നൽകി. എന്നാൽ, മാർച്ച് 27 മുതൽ സംപ്രേഷണവും ഏപ്രിൽ 24 മുതൽ പുനഃസംപ്രേഷണം നിർത്തിവച്ചതായ സത്യവാങ്മൂലമാണ് ചാനൽ അധികൃതർ കമീഷന് സമർപ്പിച്ചത്.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ഏറ്റവും റേറ്റിംഗുള്ള ഷോയായിരുന്നു കുട്ടിപ്പട്ടാളം. കുട്ടികളെ അണിനിരത്തികൊണ്ടുള്ള ടോക്ക് ഷോ നയിക്കുന്നത് മിനിസ്‌ക്രീനിലെ ശ്രദ്ധേയതാരം സുബി സുരേഷാണ്. സുബിയുടെ അവതരണ ശൈലിയിലുള്ള മിടുക്കു തന്നെയാണ് ഈ ഷോയെ എളുപ്പത്തിൽ ഹിറ്റാക്കിയതും. പരിപാടിക്കെതിരെ തുടക്കം മുതൽ ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കുട്ടികളെ ഉപയോഗിച്ച് മുതിർന്നവരുടെ രഹസ്യങ്ങൾ തിരയുന്നു, കുട്ടികളെ കൊണ്ട് അശ്ലീലം പറയാൻ ശീലിപ്പിക്കുന്നു തുടങ്ങിയവായിരുന്നു. പരിപാടിക്കെതിരെ ബാലാവകാശ കമ്മീഷനു പരാതി നൽകിയപ്പോൾ അവതാരിക സുബി സുരേഷിനെതിരേയും പരാധിയുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
പരിപാടി ഇറങ്ങി രണ്ടര വർഷം കഴിഞ്ഞാണോ ഇവർ പ്രതികരണങ്ങളും കൊണ്ടിറങ്ങിയത്. ഇതുവരെ ഇത്തരത്തിൽ ഒരു പ്രോഗ്രാമുണ്ടെന്നറിഞ്ഞില്ലേ ഇവരാരും എന്നോർത്ത് സങ്കടം തോന്നി. ഇതുവരെ ഇവരൊക്കെ എവിടെയായിരുന്നു. ഒരുപണിയുമില്ലാത്ത കുറേ പേരാണ് കേസിനെന്ന പേരും പറഞ്ഞ് രംഗത്തിറങ്ങുന്നത്. മാത്രമല്ല ഇത്രയും നാൾ തുടർച്ചയായി ഈ പരിപാടി ചെയ്യുന്ന ഞാനോ ഞങ്ങളുടെ ടീമോ പോലും ഓർത്തിരിക്കാത്ത എത്രയെത്ര ഡയലോഗുകൾ ഇവർ ഇത്തരത്തിൽ ഓർത്തു പറയണമെങ്കിൽ അവർ കേസ് നൽകണം എന്നു തന്നെ ലക്ഷ്യമിട്ടാകണം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്നാണ് അവതാരക സുബി അന്ന് പ്രതികരിച്ചത്.