- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താസമ്മേളനത്തിൽ ഹാദിയ കേസിലെ കോടതി പരാമർശം ചൂണ്ടിക്കാട്ടിയ ജൂനിയർ റിപ്പോർട്ടറോട് നീ ചോദിക്കെടാ... എന്നലറി പത്രപ്രവർത്തക യൂണിയൻ നേതാവ്; ജനം ടിവിയെ 'വിസർജ്യം' എന്നു വിളിച്ച് മീഡിയാവൺ ലേഖിക; ഷബ്ന സിയാദിനെതിരെ എറണാകുളം പ്രസ്‌ക്ലബ്ബ് ഭാരവാഹികൾക്ക് ജനം റിപ്പോർട്ടർ എസ്.ശ്രീകാന്തിന്റെ പരാതി; ചെറിയ പെൺകുട്ടികളോട് ആക്രോശിക്കുന്നത് കണ്ടപ്പോൾ ഇടപെട്ടെന്ന് ലേഖികയും
കൊച്ചി: പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതാവ് ജനം ടി വി ലേഖകനെ അവഹേളിച്ചതായി പരാതി. ജനം ടിവിയെ 'വിസർജ്യം' എന്ന് അവഹേളിച്ചും ചാനൽ ലേഖകനെ അപഹസിച്ചും രംഗത്തെത്തിയത് മീഡിയാവൺ ജീവനക്കാരിയായ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം ഷബ്ന സിയാദാണ്. എറണാകുളം പ്രസ് ക്ലബ്ബിൽ മൃദുല ഭവാനിയും കൂട്ടരും നടത്തിയ പത്രസമ്മേളനത്തിനിടെ അഖില ഹാദിയ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗത്തെ പ്രകോപിപ്പിച്ചത്. തന്നെ യൂണിയൻ സംസ്ഥാന നേതാവ് പരസ്യമായി അപഹസിച്ചതിൽ നടപടി ആവശ്യപ്പെട്ട് ജനം ടിവി ലേഖകൻ എസ്. ശ്രീകാന്ത് പ്രസ്‌ക്ലബ്ബ് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നൽകി. പത്രസമ്മേളനത്തിനിടെ താൻ ചോദ്യം ചോദിക്കുന്നത് തടസപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത ഷബ്നാ സിയാദിനെതിരെ നടപടി വേണമെന്നതാണ് പരാതിയിൽ ശ്രീകാന്തിന്റെ ആവശ്യം. ചോദ്യം ചോദിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചപ്പോൾ 'നീ ചോദിക്കെടാ... ചോദിക്ക്...' എന്നായിരുന്നു സംസ്ഥാന നേതാവിന്റെ ആക്രോശമെന്നും പരാതിയിൽ ആരോപിക്കുന്നു. പത്രസമ്മേളനത്തിന
കൊച്ചി: പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതാവ് ജനം ടി വി ലേഖകനെ അവഹേളിച്ചതായി പരാതി. ജനം ടിവിയെ 'വിസർജ്യം' എന്ന് അവഹേളിച്ചും ചാനൽ ലേഖകനെ അപഹസിച്ചും രംഗത്തെത്തിയത് മീഡിയാവൺ ജീവനക്കാരിയായ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം ഷബ്ന സിയാദാണ്. എറണാകുളം പ്രസ് ക്ലബ്ബിൽ മൃദുല ഭവാനിയും കൂട്ടരും നടത്തിയ പത്രസമ്മേളനത്തിനിടെ അഖില ഹാദിയ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗത്തെ പ്രകോപിപ്പിച്ചത്. തന്നെ യൂണിയൻ സംസ്ഥാന നേതാവ് പരസ്യമായി അപഹസിച്ചതിൽ നടപടി ആവശ്യപ്പെട്ട് ജനം ടിവി ലേഖകൻ എസ്. ശ്രീകാന്ത് പ്രസ്‌ക്ലബ്ബ് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നൽകി.
പത്രസമ്മേളനത്തിനിടെ താൻ ചോദ്യം ചോദിക്കുന്നത് തടസപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത ഷബ്നാ സിയാദിനെതിരെ നടപടി വേണമെന്നതാണ് പരാതിയിൽ ശ്രീകാന്തിന്റെ ആവശ്യം. ചോദ്യം ചോദിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചപ്പോൾ 'നീ ചോദിക്കെടാ... ചോദിക്ക്...' എന്നായിരുന്നു സംസ്ഥാന നേതാവിന്റെ ആക്രോശമെന്നും പരാതിയിൽ ആരോപിക്കുന്നു. പത്രസമ്മേളനത്തിനെത്തിയവരോടുള്ള തന്റെ ചോദ്യത്തിൽ ഇാ മാധ്യമ പ്രവർത്തക പ്രകോപിതയായത് എന്തിനെന്നു വ്യക്തമല്ലെന്നും ശ്രീകാന്ത് പറയുന്നു.
അഖില ഹാദിയയുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്താനെത്തിയവർ പ്രസ്‌ക്ലബ്ബ് ഹാളിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തി. അതേസമയം ഇതു ചോദ്യം ചെയ്യാൻ മാധ്യമ സിംഹങ്ങളാരും തയാറായില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ മാധ്യമ പ്രവർത്തകനെ പത്രസമ്മേളനത്തിന് എത്തിയവർ ഭീഷണിപ്പെടുത്തിയിട്ടും അതിനെതിരെ ശബ്ദിക്കാതെ സംസ്ഥാന നേതാവ് ഉൾപ്പെടെയുള്ളവർ പുറത്തുനിന്നവർക്കൊപ്പ് പിന്തുണ പ്രഖ്യാപിച്ച് തന്നെ അപഹസിച്ചെന്നും ശ്രീകാന്ത് പരാതിയിൽ പറയുന്നു.
കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ തുടർച്ചയായി തടസപ്പെടുത്തിയ ഒരാൾ ഹാൾ വിട്ട് പുറത്തേക്ക് പോയത് പരാമർശിച്ചപ്പോൾ അതിനെ വർഗീയമായി കാണാൻ മൃദുല ഭവാനി ഉൾപ്പെടെയുള്ളവർ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. 'തട്ടമിട്ട മുസ്ലിം സ്ത്രീ' പുറത്തേക്ക് പോയത് ആശ്വാസമായെന്നാണോ പറഞ്ഞതെന്നായിരുന്നു പത്രസമ്മേളനത്തിനെത്തിയവരുടെ ചോദ്യം. പത്രസമ്മേളനം നടത്തിയവരും ഒരുകൂട്ടം മാധ്യമപ്രവർത്തകരും മതം കൂട്ടിക്കലർത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്നും ശ്രീകാന്ത് പറഞ്ഞു.
മുതിർന്ന മാധ്യമ പ്രവർത്തക കൂടിയായ ഷബ്ന സിയാദ് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് മൃദുല ഭവാനിയേയും കൂട്ടരെയും പിന്തുണച്ചത് എന്തിനെന്നു മനസിലാകുന്നില്ല. കോടതിയെ അവഹേളിക്കുന്നതും സുപ്രീം കോടതി വിധിയെ പോലും വെല്ലുവിളിക്കുന്നതുമായ നിലപാടിനെ പറ്റി ചോദ്യം ചോദിച്ചതും തെറ്റാണെന്ന് എന്റെ സഹപ്രവർത്തകയും പത്രസമ്മേളനം നടത്തിയവരും കരുതുന്നുവെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്നും പരാതിയിൽ ശ്രീകാന്ത് വ്യക്തമാക്കി. ഷബ്ന സിയാദ് ഉൾപ്പെടെയുള്ളവർ അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യം തന്റെ കൈവശമുണ്ടെന്നും പ്രസ്‌ക്ലബ് ആവശ്യപ്പെട്ടാൽ ഹാജരാക്കാമെന്നും പരാതിക്കാരൻ വ്യക്തമാക്കി.
അതേസമയം എൻഐഎ അന്വേഷിക്കുന്ന അഖില ഹാദിയ മതംമറ്റ കേസുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക യൂണിയൻ നേതാവിന്റെ പ്രതികരണം മാധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം.
സംഭവവുമായി ബന്ധപ്പെട്ട് ഷബ്ന സിയാദിന്റെ വിശദീകരണം ഇങ്ങനെ
ഹാദിയയുടെ വീട്ടിൽ എത്തിയ പെൺകുട്ടികളിൽ മ്യദുല എന്ന കുട്ടിയെ എഫ് ബിയിൽ കണ്ട് പരിചയമുണ്ടെനിക്ക്. മറ്റുള്ളവരെ അറിയില്ല. പ്രസ് ക്ലബിലെ വാർത്താസമ്മേളനത്തിലും എനിക്കൊരു പങ്കുമില്ല. അവിടെ വാർത്താസമ്മേളനത്തിനെത്തിയ ചെറിയ പെൺകുട്ടികളോട് ഓരു പയ്യൻ വല്ലാതെ ആക്രോശിക്കുന്നത് കേട്ടപ്പോൾ ഓരു സ്ത്രീയെന്ന നിലയിൽ ഞാൻ ഇടപെട്ടു. ഇതിനീപ്പോ വനിതാ ജിഹാദിന്റെ ഭാഗമാണെന്ന് പറഞ്ഞാ അത് ഞാനങ്ങ് സഹിക്കും അത്രയേയുള്ളൂ.
മുൻപ് തേജസ് പത്രത്തിലായിരുന്നു ഷബ്ന സിയാദ് പ്രവർത്തിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധം പുലർത്തുന്ന മാധ്യമ പ്രവർത്തക കൂടിയാണ് ഷബ്ന. നേരത്തെ, അഖില ഹാദിയയെ കാണാനുള്ള അനുമതി തേടി ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അനുമതി നൽകിയിരുന്നില്ല. കോടതി രൂക്ഷമായ ഭാഷയിൽ ഇവരെ വിമർശിക്കുകയും ചെയ്തിരുന്നു.