- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പറയിലെ കുതിരശക്തിക്ക് മസാജിങ്ങ് ഓയിൽ വാങ്ങിയാൽ സ്ത്രീകളുടെ ഫോട്ടോയും ഫോൺ നമ്പറും അടങ്ങിയ ഡയറക്ടറി സൗജന്യം! സെക്സ് റാക്കറ്റിനും അവസരമൊരുക്കി വ്യാജ ലൈംഗിക ഔഷധകമ്പനികൾ; നിരന്തരം പരസ്യം പ്രസിദ്ധീകരിച്ച് കേരളാ കൗമുദി - ഫ്‌ളാഷ് ദിനപത്രങ്ങൾ; നടപടിതേടി ഐഎംഎയും ശാസ്ത്രസാഹിത്യ പരിഷത്തും വനിതാ കമ്മീഷന് പരാതി നൽകി
തിരുവനന്തപുരം: കിടപ്പറയിലെ കുതിരശക്തിക്ക് മസാജിങ്ങ് ഓയിൽ വാങ്ങിയാൽ സ്ത്രീകളുടെ ഫോട്ടോയും ഫോൺ നമ്പറും അടങ്ങിയ ഡയറക്ടറി സൗജന്യം! സെക്സ് റാക്കറ്റിന് അവസരമൊരുക്കി വ്യാജ ലൈംഗിക ഔഷധ കമ്പനികൾ പെരുകുമ്പോഴും സർക്കാരും ബന്ധപ്പെട്ടവരും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നീഗ്രോ പെനീസ് ലാവോ മസാജിങ് ഓയിൽ എന്ന ഡൽഹി കേന്ദ്രീകരിച്ച കമ്പനിക്കെതിരെയാണ് വ്യാപക പരാതിയുണ്ടായിരുക്കുന്നത്. ഇവയുടെ പരസ്യങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുന്ന കേരളാ കൗമുദി -ഫ്‌ളാഷ് ദിനപത്രങ്ങൾക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന് പരാതി. കേരളാശാസ്ത്ര സാഹിത്യ പരിഷത്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, എഎംഎഐഐ, ജിഎഎംഓഎ തുടങ്ങിയ സംഘടനകളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ കാപ്സ്യൂൾ ആണ് വനിതാ കമ്മീഷന് പരാതി നൽകിയത്. ഇത്തരം പരസ്യങ്ങളെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾക്ക് ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് ക്യാപ്സ്യൂൾ. നീഗ്രോ പെനീസ് ലാവോ മസാജിങ് ഓയിൽ ലൈംഗിക ഉത്തേജക മരുന്നിന്റെ പരസ്യം പൊതുസമൂഹത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പരസ്യമാണ്
തിരുവനന്തപുരം: കിടപ്പറയിലെ കുതിരശക്തിക്ക് മസാജിങ്ങ് ഓയിൽ വാങ്ങിയാൽ സ്ത്രീകളുടെ ഫോട്ടോയും ഫോൺ നമ്പറും അടങ്ങിയ ഡയറക്ടറി സൗജന്യം! സെക്സ് റാക്കറ്റിന് അവസരമൊരുക്കി വ്യാജ ലൈംഗിക ഔഷധ കമ്പനികൾ പെരുകുമ്പോഴും സർക്കാരും ബന്ധപ്പെട്ടവരും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നീഗ്രോ പെനീസ് ലാവോ മസാജിങ് ഓയിൽ എന്ന ഡൽഹി കേന്ദ്രീകരിച്ച കമ്പനിക്കെതിരെയാണ് വ്യാപക പരാതിയുണ്ടായിരുക്കുന്നത്. ഇവയുടെ പരസ്യങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുന്ന കേരളാ കൗമുദി -ഫ്‌ളാഷ് ദിനപത്രങ്ങൾക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന് പരാതി.
കേരളാശാസ്ത്ര സാഹിത്യ പരിഷത്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, എഎംഎഐഐ, ജിഎഎംഓഎ തുടങ്ങിയ സംഘടനകളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ കാപ്സ്യൂൾ ആണ് വനിതാ കമ്മീഷന് പരാതി നൽകിയത്. ഇത്തരം പരസ്യങ്ങളെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾക്ക് ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് ക്യാപ്സ്യൂൾ. നീഗ്രോ പെനീസ് ലാവോ മസാജിങ് ഓയിൽ ലൈംഗിക ഉത്തേജക മരുന്നിന്റെ പരസ്യം പൊതുസമൂഹത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പരസ്യമാണ്. വ്യാജ ഔഷധ ങ്ങളുടെയും വ്യാജ ചികിത്സയുടെയും നിരവധി പരസ്യങ്ങൾ ആണ് നിരന്തരം പ്രസിദ്ധീകരിച്ചു വരുന്നത്. ഈ പരസ്യങ്ങളിൽ ഭൂരിപക്ഷവും ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീഡ് ആക്റ്റ്, ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് ആക്ട്, മെഡിക്കൽ എത്തിക്സ് എന്നിവയ്ക്ക് വിരുദ്ധമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
നീഗ്രോ പെനീസ് ലാവോ മസാജിങ് ഓയിൽ പരസ്യങ്ങൾ കേരളാ കൗമുദി-ഫ്‌ളാഷ് പത്രങ്ങളിൽ നിരന്തരം പ്രസിദ്ധീകരിക്കുകയാണ്. ലൈംഗിക ഉത്തേജക മരുന്നിന്റെ ഈ ഈ പരസ്യത്തിനൊപ്പം സ്ത്രീസൗഹൃദം ആവശ്യമുള്ളവർക്കായി സ്ത്രീകളുടെഫോട്ടോയും ഫോൺ നമ്പറുകളും ചേർത്തുള്ള ഒരു ബുക്ക് ലെറ്റുകൂടി സൗജന്യമായി നൽകുമെന്ന് പറയുന്നുണ്ട്. പരസ്യത്തോടൊപ്പം രണ്ടു നമ്പറുകൾ കൂടി നൽകിയിട്ടുണ്ട്. 875033692, 9540376105 എന്ന നമ്പറുകൾ കൂടി നൽകിയിട്ടുണ്ട്.
ഈ നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ 1500 രൂപ നൽകിയാൽ മരുന്നും മരുന്നും ഒപ്പം സ്ത്രീകളുടെ നമ്പറുകൾ അടങ്ങിയ ബുക്ക് ലെറ്റുകൾ കൂടി നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ നിന്നാണ് ഈ ഈ കമ്പനി പ്രവർത്തിക്കുന്നത് എന്നും ഫോൺ സംഭാഷണത്തിൽ വ്യക്തമായി. ലൈംഗിക ഉത്തേജക ഔഷധങ്ങൾ വാങ്ങിയാൽ സ്ത്രീകളുടെ ഫോട്ടോയും ഫോൺ നമ്പറും അടങ്ങിയ ബുക്ക് ലെറ്റ് നൽകും എന്ന് പറയുന്നത് കടുത്ത സ്ത്രീവിരുദ്ധമായ പ്രവർത്തിയാണ്.
ഇത്തരം പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേരളാ കൗമുദി പത്രാധിപർക്ക് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. പുരുഷന്മാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന, അനാശാസ്യത്തിനു പ്രേരിപ്പിക്കുന്ന, സ്ത്രീകളെ അപകീർത്തികരമായി ചിത്രീകരിക്കുന്ന ഈ പത്ര പരസ്യങ്ങൾക്കെതിരെ വനിതാ കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും സംഘടന പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.