- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയും മക്കളുമുള്ള മാതൃഭൂമി ചാനൽ അവതാരകൻ ഒപ്പം താമസിക്കവേ കാമുകിയുടെ ആത്മഹത്യാ ശ്രമം; ബംഗളൂരുവിൽ നിന്നും മടങ്ങിയ തന്നെ അവതാരകൻ പറ്റിച്ചെന്ന് ആരോപിച്ച് താലികെട്ടുന്ന ചിത്രങ്ങൾ സഹിതം യുവതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്; മാസത്തിൽ രണ്ട് തവണ എങ്കിലും ലേഖകൻ തന്നെ സന്ദർശിച്ചിരുന്നുവെന്ന് ആരോപിച്ച് യുവതി
കൊച്ചി: മാതൃഭൂമിയിലെ പ്രമുഖ അവതാരകനെതിരെ ആരോപണവുമായി കാമുകി. ഫെയ്സ് ബുക്കിലൂടേയാണ് കാമുകി ആരോപണവുമായി രംഗത്ത് വന്നത്. തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. ഇതിൽ മനൊന്ത് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസമാണ് സംഭവങ്ങൾ വിശദമായി സൂചിപ്പിക്കുന്ന പോസ്റ്റ് ബംഗളൂരുവിൽ താമസിക്കുന്ന യുവതി ഇട്ടത്. മണിക്കൂറുകൾ കൊണ്ട് തന്നെ ഈ പോസ്റ്റ് വൈറലായി. മാതൃഭൂമി ചാനലിലെ പ്രധാന രണ്ട് പരിപാടികളുടെ അവതാരകനാണ് വിവാദത്തിൽപ്പെട്ടത്. ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കാമുകിയെന്ന് അവകാശപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയുമായി. മാസങ്ങൾക്ക് മുമ്പാണ് വിവാദത്തിന് കാരണമാകുന്ന ആത്മഹത്യാ ശ്രമം നടന്നത്. മാധ്യമ പ്രവർത്തകൻ ബംഗളൂരുവിൽ ഉണ്ടായിരുന്നപ്പോൾ തന്നെയായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ
കൊച്ചി: മാതൃഭൂമിയിലെ പ്രമുഖ അവതാരകനെതിരെ ആരോപണവുമായി കാമുകി. ഫെയ്സ് ബുക്കിലൂടേയാണ് കാമുകി ആരോപണവുമായി രംഗത്ത് വന്നത്. തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. ഇതിൽ മനൊന്ത് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസമാണ് സംഭവങ്ങൾ വിശദമായി സൂചിപ്പിക്കുന്ന പോസ്റ്റ് ബംഗളൂരുവിൽ താമസിക്കുന്ന യുവതി ഇട്ടത്. മണിക്കൂറുകൾ കൊണ്ട് തന്നെ ഈ പോസ്റ്റ് വൈറലായി. മാതൃഭൂമി ചാനലിലെ പ്രധാന രണ്ട് പരിപാടികളുടെ അവതാരകനാണ് വിവാദത്തിൽപ്പെട്ടത്. ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കാമുകിയെന്ന് അവകാശപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയുമായി.
മാസങ്ങൾക്ക് മുമ്പാണ് വിവാദത്തിന് കാരണമാകുന്ന ആത്മഹത്യാ ശ്രമം നടന്നത്. മാധ്യമ പ്രവർത്തകൻ ബംഗളൂരുവിൽ ഉണ്ടായിരുന്നപ്പോൾ തന്നെയായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ കാമുകനെ ഒറ്റി കൊടുക്കാൻ യുവതി തയ്യാറായില്ല. അതുകൊണ്ട് തന്നെ കേസ് തേഞ്ഞു മാഞ്ഞ് പോവുകയും ചെയ്തു. തിരുവനന്തപുരത്ത് ഏറെ ഉന്നത ബന്ധങ്ങളുള്ള മാതൃഭൂമി അവതാരകൻ കർണ്ണാടകയിലെ രാഷ്ട്രീയക്കാരെ തന്ത്രപരമായി സ്വാധീനിച്ച് കേസ് ഒതുക്കി തീർക്കുകയും ചെയ്തു. കേസ് ഉണ്ടാകാതിരിക്കാൻ യുവതിക്ക് ഏറെ വാഗ്ദാനങ്ങൾ ഇയാൾ നൽകി. എന്നാൽ കേസ് തീർന്നതോടെ ഈ മാധ്യമ പ്രവർത്തകൻ യുവതിയെ പൂർണ്ണമായും ഉപേക്ഷിച്ചു. ചതി ബോധ്യപ്പെട്ടതോടെയാണ് യുവതി കാര്യങ്ങൾ ഫെയ്സ് ബുക്കിലൂടെ വിശദീകരിച്ചത്. ഇതോടെ സംഭവം മാതൃഭൂമി ചാനൽ ഗൗരവത്തോടെ എടുത്തതായാണ് സൂചന.
നേരത്തെ മാതൃഭൂമിയിലെ സഹപ്രവർത്തകയുടെ പീഡന പരാതിയിൽ മറ്റൊരു അവതാരകനും അറസ്റ്റിലായിരുന്നു. അന്ന് തന്നെ ഇക്കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് മുഴുവൻ ജീവനക്കാർക്കും മാതൃഭൂമി നിർദ്ദേശം നൽകുകയും ചെയ്തു. അതിന് ശേഷം ചാനലിലെ പ്രമുഖൻ തന്നെ അബദ്ധത്തിൽ ചാടിയത് മാതൃഭൂമി ചാനലിനേയും വെട്ടിലാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന ഈ മാധ്യമ പ്രവർത്തകനെതിയെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ മാധ്യമ പ്രവർത്തകന്റെ ചാനൽ ഏതെന്ന് പറഞ്ഞതുമില്ല. പക്ഷേ താലികെട്ടുന്ന ചിത്രവും മറ്റും പോസ്റ്റ് ചെയ്യുകയും ചെയ്തു. പേരും വ്യക്തമായി പറയുന്നു. ഇതോടെ സാമൂഹിക വിമർശനങ്ങളിലൂടെ സുപരിചതനായ വ്യക്തിയെ ജനം തിരിച്ചറിയുകയും ചെയ്തു. ഇതോടെ വെട്ടിലായത് മാതൃഭൂമി ചാനലാണ്.
രാഷ്ട്രീയക്കാരെ തുറന്നു വിമർശിക്കുന്ന അവതാരകന്റെ വിമർശനങ്ങൾ ഇനി ഏൽക്കില്ലെന്നാണ് ചാനൽ തലപ്പത്തുള്ളവരുടെ നിലപാട്. മാസങ്ങൾക്ക് മുമ്പ് തന്നെ ഈ വിവാദം മാതൃഭൂമിയുടെ ശ്രദ്ധയിൽ എത്തിയിരുന്നു. അന്ന് തന്നെ അവതാരകനെ നീക്കണമെന്ന് തലപ്പത്തുള്ളവർ നിലപാട് എടുക്കുകയും ചെയ്തു. എന്നാൽ വാർത്ത ചുമതലയുള്ളവർ ഇതിനെ എതിർത്തു. തീർത്തും വ്യക്തിപരമായ വിഷയമാണെന്ന് പറഞ്ഞ് ന്യായീകരിച്ചു. ഇവരാണ് ഫെയ്സ് ബുക്കിലൂടെ യുവതി സത്യം പറഞ്ഞപ്പോൾ വെട്ടിലായത്. സമൂഹ മാധ്യമങ്ങളിലൂടെ ചാനൽ അപമാനിക്കപ്പെട്ടിട്ടും ബംഗളുരു കേസിലെ വ്യക്തിയെ ചിലർ സംരക്ഷിക്കുകയാണെന്ന വികാരം മാതൃഭൂമി ന്യൂസിലെ ജീവനക്കാർക്കും ഉണ്ട്.
ഇടത് ആശയങ്ങളാണ് ഈ മാധ്യമ പ്രവർത്തകൻ വച്ചു പുലർത്തുന്നത്. എന്നാൽ ബംഗളുരുവിൽ പൂജാമുറിയിൽ വച്ചായിരുന്നു കാമുകിയെ താലികെട്ടിയതെന്ന് പുറത്തു വന്ന ചിത്രങ്ങളിൽ വ്യക്തമാണ്. യുവതിയുടെ നെറുകെയിൽ സിന്ദൂരം ചാർത്തുകയും ചെയ്തു. വിപ്ലവം പറയുന്നവർ കള്ളക്കളികൾക്കായി എന്തും ചെയ്യുമെന്നതിന്റെ സൂചനയായും ഇതിനെ വിലയിരുത്തുന്നു. എല്ലാ മാസവും രണ്ട് തവണ ഈ മാധ്യമ പ്രവർത്തകൻ ബംഗളൂരുവിൽ തന്റെ അടുത്ത് എത്തുമെന്നും പോസ്റ്റിൽ യുവതി ആരോപിച്ചിട്ടുണ്ട്. തന്നെ വഞ്ചിച്ചുവെന്ന സൂചനകളും പോസ്റ്റിലുണ്ട്. ഇതുമായി ബന്ധപ്പെട്ട എഫ് ഐ ആറിന്റെ സൂചനയുമുണ്ട്. എന്നാൽ ആത്മഹത്യാ ശ്രമക്കേസിൽ മാധ്യമ പ്രവർത്തകനെ പ്രതിസ്ഥാനത്ത് ചേർത്ത് ബംഗളുരു പൊലീസ് കേസെടുത്തിട്ടുണ്ടോ എന്നതിന് ഇനിയും വ്യക്തത വന്നിട്ടില്ല.
ചില ഇൻസ്റ്റിറ്റ്യൂട്ടുകളുമായി ബന്ധപ്പെട്ടും ഈ മാധ്യമ പ്രവർത്തകൻ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നു കഴിഞ്ഞു. എന്നാൽ സ്വാധീന ശക്തിയാൽ ഈ പരാതികളെ മുക്കുകയാണ് ഈ മാധ്യമ പ്രവർത്തകൻ ചെയ്തത്. തിരുവനന്തപുരത്തെ പത്രലോകത്ത് എല്ലാവർക്കും ഈ കഥകൾ അറിയാം. എന്നാലും ആരും സംസാരിക്കുക പോലുമില്ല. ഇതിനിടെ മാതൃഭൂമി പത്രത്തിലെ മുൻ മാധ്യമ പ്രവർത്തകയുടെ പോസ്റ്റും ചർച്ചയായിട്ടുണ്ട്. ആരാണ് തന്നെ ശല്യപ്പെടുത്തിയതെന്ന വ്യക്തമായ സൂചനകളാണ് ഈ പോസ്റ്റിലുള്ളത്. ഈ പോസ്റ്റ് ഇന്നിവിടെ റീഷെയർ ചെയ്യുമ്പോൾ പലരും ചിന്തിക്കുന്നുണ്ടാകും എന്താണിതിന്റെ പ്രസക്തി എന്നു.പ്രസക്തിയുണ്ട്.. ചിലർക്ക് ഒക്കെ കാര്യം മനസിലായി കാണും.പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ അത്ര തന്നെ-ഇതായിരുന്നു മാതൃഭൂമിയിലെ മാധ്യമ പ്രവർത്തകയുടെ പോസ്റ്റ്.
ബംഗളുരൂവിലെ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പഴയ പോസ്റ്റ് വീണ്ടും ഷെയർ ചെയ്ത് വിഷയം മാധ്യമ പ്രവർത്തക ചർച്ചയാക്കിയത്.
ആ പോസ്റ്റ് ഇങ്ങനെയായരുന്നു:
മാതൃഭൂമി ന്യൂസിലെ മാധ്യമ പ്രവർത്തകനെതിരെ വനിത മാധ്യമ പ്രവർത്തക പീഡന പരാതി കണ്ടു. ഈ ഒരു അവസരത്തിൽ കുറച്ചു കാര്യങ്ങൾ പറയാതെ വയ്യ. പകൽ മുഴുവൻ സമൂഹത്തെ ഉദ്ധരിക്കാൻ നടന്നിട്ട് രാത്രി സമയങ്ങളിൽ തനിനിറം പുറത്തെടുക്കുന്ന ചില മാധ്യമ പ്രവർത്തകരെ അറിയാം. മാധ്യമ പ്രവർത്തകയായി ജോലി ചെയ്തിരുന്നതിനാൽ ഫ്രണ്ട് ലിസ്റ്റിൽ കൂടുതലും മാധ്യമ മേഖലയുമായി ബന്ധം ഉള്ളവരാണ്.. പല മുതിർന്ന മാധ്യമ പ്രവർത്തകരുടേം പെരുമാറ്റോം സംസാരോം കേട്ടാൽ ഞെട്ടും.
ഫ്രണ്ട് ലിസ്റ്റിൽ ആഡ് ചെയ്ത് ഒരു ദിവസം തികയുന്നതിനു മുമ്പ് രാത്രിയിൽ ഇൻബോക്സിൽ ഒരുമെസേജ് മൊബൈൽ നമ്പർ താ പ്ലീസ് ഞാനൊന്നു വിളിക്കട്ടെ ശബ്ദം ഒന്നു കേൾക്കാനാ... പ്ലീസ് ഡാ എന്ന്. അന്ന് അവനു നല്ല മറുപടി കൊടുത്തിട്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നു. അവന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഏഷ്യാനെറ്റിൽ ഉയർന്ന നിലയിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ്. ഈ അടുത്ത സമയത്ത് ആദിവാസി മേഖലയിലെ റിപ്പോർട്ടിങ്ങിനു അവനു കിട്ടിയ അവാർഡ് വാർത്തയും ഫോട്ടോയും കണ്ടപ്പോൾ കാർക്കിച്ച് തുപ്പാന തോന്നിയത്.ആ അവാർഡ് ഇതുവരെ കിട്ടിയിട്ടില്ല അതു തടഞ്ഞ് ഇട്ടേക്കുവാണെന്ന് അറിഞ്ഞു. ഒന്നു അന്വേഷിച്ചാൽ നിങ്ങൾക്കു എല്ലാവർക്കും മനസിലാകും എന്തുകൊണ്ട് ആ അവാർഡ് തടഞ്ഞ് വെച്ചിരിക്കുന്നു എന്ന്. ഞെട്ടിക്കുന്ന പിന്നാമ്പുറം ഉണ്ട് അതിൽ. അത്രയ്ക്കായിരുന്നു ആ മഹാന്റെ ആദിവാസി സേവനം.
ഏഷ്യാനെറ്റിൽ മാത്രം ഒതുങ്ങുന്നില്ല ഇത്തരം മാന്യന്മാർ മംഗളം,മാതൃഭൂമി എല്ലാത്തിലും ഉണ്ട്.ഏറ്റവും രസകരമായി തോന്നിയത് മാതൃഭൂമിയിലെ ന്യൂസ് എഡിറ്ററാണ് ചക്കരേ മുത്തേ എന്നൊക്കെ വിളിച്ച് എല്ലാവരേം കൈയിലെടുത്തിട്ട് പാതിരാത്രിക്കു രണ്ടെണ്ണം അടിച്ചിട്ട് ആത്മഹത്യ ഭീഷണി മുഴക്കും .എന്നെ സ്നേഹിക്കാൻ ആരും ഇല്ല ഞാൻ പോകുന്നു എന്ന് പറഞ്ഞ് ടെൻഷൻ കൊണ്ട് നമ്മൾ തിരിച്ച് വിളിച്ചാൽ ഫോൺ എടുക്കില്ല.പല ആവർത്തി ആയപ്പോൾ മറ്റു സുഹൃത്തുക്കൾ പറഞ്ഞു ഇതവന്റെ സ്ഥിരം നമ്പരാണെന്ന്.. പതിവായപ്പോൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വം ഇവർക്കൊക്കെ ഉണ്ട്. സഹപ്രവർത്തകർക്കും അറിയാം ഇവരുടെ ലീലാവിലാസങ്ങൾ എന്നാൽ ഇതു പുറത്തുകൊണ്ടുവരാനോ പ്രതികരിക്കാനോ ആരും തയ്യാറാകുന്നില്ല. പ്രൊഫഷണൽ ജലുസി കൊണ്ട് പറയുന്നതാണെന്ന് എന്നു വരുത്തി തീർക്കും എന്നറിയാവുന്നതുകൊണ്ട് ആരും പ്രതികരിക്കാറില്ല. ഇത്തരക്കാരെ സപ്പോർട്ട് ചെയ്ത് നിന്നിട്ടുള്ള മാധ്യമ സ്ഥാപനങ്ങളും ഉണ്ട്. പുറത്തറിഞ്ഞാൽ സ്ഥാപനവും നാറും എന്നുള്ളതുകൊണ്ട് തന്നെ ഒതുക്കി തീർക്കും.
സ്‌ക്രീൻ ഷോട്ട് എടുത്തിട്ട് എന്തിനാ ഒരു കുടുംബം തകർക്കുന്നേ പിന്നെ കേസായി പുലിവാലായി അതിന്റെ പിന്നാലെ നടക്കാൻ സമയം ഇല്ലാത്തതുകൊണ്ടും ആരും പ്രതികരിക്കാറില്ല (ഞാനുൾപ്പടെ)... സമൂഹത്തിൽ അറിയപ്പെടുന്ന മുതിർന്ന ചില മാധ്യമ പ്രവർത്തകരാണ് കൂടുതലും ഇത്തരം പരിപാടികൾക്ക് മുന്നിൽ നിൽക്കുന്നത്. വല്ല്യ വല്ല്യ അവാർഡ്കൾ ഒക്കെ വാങ്ങി തല ഉയർത്തി പിടിച്ച് ഹർഷപുളകിതരായി നിൽക്കുന്ന ഇവരുടെ ഒക്കെ ഫോട്ടോ പത്രത്തിൽ കാണുമ്പോൾ മുകളിൽ പറഞ്ഞ പോലെ കാർക്കിച്ച് ഒന്ന് തുപ്പാൻ തോന്നും.. മെസഞ്ചർ എന്ന സംഭവം ഇൻസ്റ്റാൾ ചെയ്ത് വെക്കാൻ കഴിയാത്ത ഗതികേടിലാ.. ഇത്തരക്കാരെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുകയേ നിർവാഹമുള്ളു..
മാതൃഭൂമിയിൽ നിന്നും ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന പീഡന ആരോപണത്തിൽ സത്യം വെളിച്ചത്തു തന്നെ വരണം. സമൂഹത്തെ ഉദ്ധരിക്കാൻ നടക്കുന്ന പലരും സ്വയം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ വ്യക്തിഹത്യയും പാര പണിയും നടക്കുന്ന തൊഴിലിടമാണ് നമ്മുടേത് എല്ലാവരും ഇതേപോലെ ആണെന്ന് പറയില്ല. എങ്കിലും ചിലരെയെങ്കിലും തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(ബംഗളുരുവിൽ ഇതു സംബന്ധിച്ച പൊലീസ് കേസ് ഒന്നും നിലവിൽ ഇല്ലാത്തതിനാൽ ആരോപണ വിധേയനായ ലേഖകന്റെ പേര് പ്രസിദ്ധീകരിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. യുവതിയുടെ പോസ്റ്റിൽ പേരും ചിത്രങ്ങളും ഉണ്ടെങ്കിലും അതവരുടെ സ്വകാര്യതയായി വ്യാഖ്യാനിക്കപ്പെട്ടാൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകും എന്നതു കൊണ്ടാണ് പേര് പറയാത്തത്. അതേ സമയം ഈ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ടോ വഞ്ചനയുടെ പേരിലോ കേസ് രജിസ്റ്റർ ചെയ്താൽ പിന്നീട് പേര് വെളിപ്പെടുത്തുന്നതായിരിക്കും.)