തിരുവനന്തപുരം: സമകാലിക മലയാളം മാസികയിലൂടെ മുസ്ലിം സമുദായത്തിനെതിരെ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് കെ.പി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.

'ലൗ ജിഹാദ് ' എന്ന പേരിലുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് കോടതി പോലും നിരീക്ഷിച്ചിട്ടുള്ള കാര്യമാണ്. ജിഹാദിനെ കുറിച്ച് തികച്ചും തെറ്റായ കാര്യങ്ങൾ ഉന്നയിച്ച് മറ്റു മതസ്ഥരിൽ ഭീതിയും പ്രകോപനവും സൃഷ്ടിക്കുന്ന വ്യാജങ്ങളാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നിരുന്ന വ്യക്തി എന്ന നിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങളെ നിസാരമായി കാണാൻ പാടില്ല. ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയു0 മത വിഭാഗങ്ങൾക്കിടയിൽ സ0ഘർഷത്തിനുകാരണമായേക്കാവുന്ന പ്രസ്താവനകൾ നടത്തിയതിന് സെൻകുമാറിനെതിരെ പ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു