- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ പൊലീസ് ഉൻ ഊരിൽ വെക്ക്; അത്ക്ക് എന്നടാ നായെ പോയ് വണ്ടി കയറെടാ; സ്റ്റേഷനുള്ളിലേക്ക് വലിച്ചിഴച്ചു ചുമരിൽ ചാരി നിർത്തി തോക്കിന്റെ മൂട് കൊണ്ട് ഇടിച്ചു; കുറ്റാലം കാണാൻ പോയ വിതുര സ്‌റ്റേഷനിലെ പൊലീസുകാരൻ തിരിച്ചറിഞ്ഞത് തമിഴ്‌നാട് കാക്കിയുടെ കൈക്കരുത്ത്; ട്രാഫിക് ഒഫൻസിൽ ക്രൂരമർദ്ദനവും കള്ളക്കേസും
തിരുവനന്തപുരം: കേരളത്തിലെ പൊലീസുകാരനും കുടുംബത്തിനും തമിഴ്‌നാട് പൊലീസ് വക ക്രൂര മർദ്ദനം. ഭാര്യയേയും മക്കളെയും കൺമുന്നിലിട്ട് മർദ്ദിച്ച തമിഴ്‌നാട് പൊലീസ് നിയാസിനെ ജയിലിലടച്ചത് കള്ളക്കഥ ചമച്ചെന്ന് പരാതി. കാക്കി തന്നെ കാക്കിയെ വേട്ടയാടിയത്് ചെങ്കോട്ടയിൽ വച്ചായിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ വിതുര പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നവാസിനും കുടുംബത്തിനും ആണ് തമിഴ്‌നാട് പൊലീസിന്റെ ക്രൂര മർദ്ദനവും കേസും നേരിടേണ്ടി വന്നിരിക്കുന്നത്. ഇതി സംബന്ധിച്ച്്് തമിഴ് നാട് ഡി ജി പി ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും നവാസ് നൽകിയ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്. ചെങ്കോട്ടയിലെ വിവാഹം കഴിഞ്ഞ് കുറ്റാലം പോയം ശേഷം കുടുംബത്തോടൊപ്പം മടങ്ങവെ വണ്ടിയിലുണ്ടായിരുന്ന കൈക്കുഞ്ഞിന് പാൽ വാങ്ങാൻ ചെങ്കോട്ട റഹ്മത്ത് ഹോട്ടലിൽ ഇറങ്ങിയിതാണ് ഞങ്ങളുടെ കുടംബത്തിന്റെ തലവര മാറ്റി മറിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴിക്കോട് സ്വദേശി കൂടിയായ ഞാൻ പാൽ വാങ്ങാൻ ഹോട്ടലിൽ കയറിയപ്പോൾ എത്തിയ മഫ്ടി പൊലീസുകാരൻ എന്റെ പതിമൂന
തിരുവനന്തപുരം: കേരളത്തിലെ പൊലീസുകാരനും കുടുംബത്തിനും തമിഴ്‌നാട് പൊലീസ് വക ക്രൂര മർദ്ദനം. ഭാര്യയേയും മക്കളെയും കൺമുന്നിലിട്ട് മർദ്ദിച്ച തമിഴ്‌നാട് പൊലീസ് നിയാസിനെ ജയിലിലടച്ചത് കള്ളക്കഥ ചമച്ചെന്ന് പരാതി. കാക്കി തന്നെ കാക്കിയെ വേട്ടയാടിയത്് ചെങ്കോട്ടയിൽ വച്ചായിരുന്നു.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ വിതുര പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നവാസിനും കുടുംബത്തിനും ആണ് തമിഴ്‌നാട് പൊലീസിന്റെ ക്രൂര മർദ്ദനവും കേസും നേരിടേണ്ടി വന്നിരിക്കുന്നത്. ഇതി സംബന്ധിച്ച്്് തമിഴ് നാട് ഡി ജി പി ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും നവാസ് നൽകിയ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്.
ചെങ്കോട്ടയിലെ വിവാഹം കഴിഞ്ഞ് കുറ്റാലം പോയം ശേഷം കുടുംബത്തോടൊപ്പം മടങ്ങവെ വണ്ടിയിലുണ്ടായിരുന്ന കൈക്കുഞ്ഞിന് പാൽ വാങ്ങാൻ ചെങ്കോട്ട റഹ്മത്ത് ഹോട്ടലിൽ ഇറങ്ങിയിതാണ് ഞങ്ങളുടെ കുടംബത്തിന്റെ തലവര മാറ്റി മറിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴിക്കോട് സ്വദേശി കൂടിയായ ഞാൻ പാൽ വാങ്ങാൻ ഹോട്ടലിൽ കയറിയപ്പോൾ എത്തിയ മഫ്ടി പൊലീസുകാരൻ എന്റെ പതിമൂന്ന് വയസുള്ള മകനോടു വണ്ടി എടുത്തു മാറ്റാൻ പറഞ്ഞു. ഉടൻ ഞാൻ എത്തി വണ്ടി മാറ്റാം സാർ എന്ന് അറിയിച്ചു. അപ്പോൾ 200 രൂപ പടിവേണമെന്നായി പൊലീസുകാരൻ അപ്പോൾ കേളത്തിലെ പൊലീസുകാരൻ ആണെന്ന് ഞാൻ പരിചയപ്പെടുത്തി ഉടൻ മറുപടിയും അടിയും എത്തി .
കേരളാ പൊലീസ് ഉൻ ഊരിൽ വെക്ക് - തോളിൽ ആഞ്ഞൊരു അടിയും ഇതിനിടെ മൂന്ന് പൊലീസുകാർ കൂടി എത്തി. നാലു പൊലീസുകാരും മദ്യപിച്ചിട്ടുണ്ടായിരുന്നു. തൂടർന്ന് മൂത്തമകൻ ആഷിക് ഷായെ തൂക്കി എടുത്ത് ശേഷം ഇടിച്ചു. എന്നിട്ടും ഞങ്ങൾ പ്രതികരിച്ചില്ല പൊലീസിന്റെ ആക്രോശം കൂടിയപ്പോൾ ഇന്നോവയിലിരുന്ന ഭാര്യയും മക്കളും ബന്ധുക്കളായ സ്ത്രീകളും അലറി കരഞ്ഞു.ഞങ്ങളെ പോകാൻ അനുവദിക്കണമെന്ന് പൊലീസുകാരോടു കേണപേക്ഷിച്ചു. 500 രൂപ തന്നാൽ വീടാമെന്നായി പൊലീസ് ഞാൻ 500 രൂപ നൽകി രസീത് ചോദിച്ചു.
ഇതോടെ പൊലീസുകാർ വീണ്ടു ക്ഷുഭിതരായി ഇതിനിടയിൽ നാട്ടൂകാർ കൂടി. ഒരു കുടംബത്തെ തടഞ്ഞുവെച്ച് അപാമാനിക്കുന്നത് ശരിയല്ലന്ന് പറഞ്ഞ് നാട്ടൂകാർ പൊലീസിനെതിരെ തിരിഞ്ഞു . ഇതിനിടയിൽ എസ് ഐ സ്ഥലത്ത് എത്തി. അദ്ദേഹവും മദ്യപിച്ചിരുന്നു. സംഘടിച്ച നാട്ടുകാരെ എസ് ഐ യും പുോലീസുകാരും ചേർന്ന് ലാത്തി വീശി ഓടിച്ചു. പൊലീസിന്റെ അതിക്രവും ലാത്തി വീശുന്നതും അടക്കം എല്ലാം ഹോട്ടലിലെയും ചെങ്കോട്ട ട്രാഫിക് പൊലീസിന്റെയും സി സി ടിവി യിൽ ലഭ്യമാണ്.നാട്ടുകാരെ പൊലീസ് തുരത്തുന്നതിനിടെ സി ഐ സ്ഥലത്ത് എത്തി . സി ഐ യോടു കാര്യങ്ങൾ പറഞ്ഞപ്പോൾ 'അത്ക്ക് എന്നടാ നായെ പോയ് വണ്ടി കയറെടാ 'എന്ന് ആക്രോശിക്കുകയായരുന്നു. പെറ്റിക്ക് രസീതിന് ചെങ്കോട്ട സ്റ്റഷനിൽ ചെല്ലാൻ പറഞ്ഞു.
ഞങ്ങളുടെ വണ്ടിയിൽ ഒരു പൊലീസുകാരൻ കയറിയിട്ട് സ്‌റ്റേഷനിലേക്ക് വിടാൻ പറഞ്ഞു. സ്റ്റേഷന് മുന്നിലെത്തിയപ്പേൾ അവിടെ കാത്ത് നിന്ന പൊലീസുകാരും പിന്തുടർന്ന് വന്ന ജീപ്പിലുണ്ടായിരുന്ന പൊലീസുകാരു ചേർന്ന് എന്നെയും ഭാര്യ സനൂജയ്യും രണ്ട് മക്കളെയും ക്രൂരമായി മർദ്ദിച്ചു. ഇളയ മകൻ അമിൻഷായ വണ്ടിയിൽ നിന്നും തൂക്കിയെടുത്ത് എറിഞ്ഞു.കൂട്ട നിലവിളിയായി ഭാര്യേയേയും അനുജന്റെ മകന്റെ ഭാര്യേയും പോലും നിർദാക്ഷണ്യമാണ് പൊലീസ് നേരിട്ടത്. ഈ സമയം വനിത പൊലീസുകാരാരു സ്‌റ്റേഷനിൽ ഉണ്ടായിരുന്നില്ല പൊലീസ് സറ്റേഷനിലെ സി സി ടി വ ിയിൽ അവർ തെളിവ് നശിപ്പിച്ചില്ലായെങ്കിൽ ഈ ദൃശ്യങ്ങൾ ഉണ്ടാവും.
എന്നെ സ്റ്റേഷനുള്ളിലേക്ക് വലിച്ചിഴച്ചു ചുമരിൽ ചാരി നിർത്തി ഇടിച്ചു തോക്കിന്റെ മൂട് കൊണ്ട് ഇടിച്ചു . വെറു മൊരു ട്രാഫിക് ഒഫൻസിനാണോ ഈ പീഡനം എന്ന് ചോദിച്ചപ്പോൾ വീണ്ടും തുടർന്നു മർദ്ദനം. മർദ്ദനം തുടരുന്നതിനിടെ നാട്ടൂകാർ സംഘമായി എത്തി കാര്യം അന്വേഷിച്ചു. ചിലർ മൊബൈലിൽ പൊലീസിന്റെ അതിക്രമം ഷൂട്ട് ചെയ്തു. ആ നാട് എനിക്കു പരിചയമില്ലാത്തിനാൽ ആരൊക്കെ വിഷ്വൽ എടുത്തുവെന്ന് അറിയില്ല. നാട്ടുകാർ തന്നെ ഇടപെട്ട് ആംബുലൻസ് വരുത്തി ഭാര്യയേയും മൂന്ന് മക്കളെയും ആശുപത്രിയാലാക്കി. ഇതിന് നാട്ടുകാരോടും പൊലീസ് പ്രതികാരം തീർത്തു.
20ലധികം പേർക്കെതിരെ സ്റ്റേഷൻ ആക്രമിച്ചുവെന്ന് ആരോപിച്ച് കേസെടുത്തു. ഭാര്യയേയും മക്കളെയും ആദ്യം ചെങ്കോട്ട ഗവൺമെന്റ് ആശുപത്രിയിലേക്കും പിന്നീട് തെങ്കാശി ആശുപത്രിയിക്കു മാറ്റി. പൊലീസുകാർ വലിച്ചെറിഞ്ഞ ഇളയ മകന്റ് തലയ്ക്ക് കാര്യമായ ക്ഷതമുണ്ടെന്ന് സ്‌കാനിങ് റിപ്പോർട്ട് കിട്ടി. ഭാര്യക്കും മറ്റൊറു മകനും ശരീരത്തിൽ ക്ഷതം സംഭവിച്ചതായും ഡോക്ടർ പറഞ്ഞതായി അറിഞ്ഞു. പൂലർച്ചെ ആയിട്ടും സ്റ്റേഷനിൽ എനിക്കു നേരെയുള്ള അതിക്രമങ്ങൾ തുടർന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് വെളുപ്പിന് ഡി വൈ എസ് പി എത്തി. നാട്ടുകാരിൽ ഒരാൾ തമിഴിൽ എഴുതി തന്ന പരാതി ഞാൻ സാറിന് കൊടുത്തു.
അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ചാണ് എന്നെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ നെഞ്ചു വേദന വന്നപ്പോൾ പോലും പൊലീസ് കണ്ടഭാവം നടിച്ചില്ല. തെങ്കാശി ഹോസ്പിറ്റലിൽ കൊണ്ടു പോയ എന്നെ ഉടൻ തന്നെ ഡിസ്ചാർജ്ജ് വാങ്ങി ഏലത്തൂർ സ്‌റ്റേഷനിൽ കൊണ്ടു പോയി. അവിടെവെച്ചു മർദ്ദനം തുടർന്നു. വിതുരയിൽ ഞാൻ ജോലി ചെയ്യുന്ന പൊലീസ് സ്‌റ്റേഷനിലോ യൂണീറ്റ് ചീഫിനെയോ അറിയിക്കാൻ പോലും അവർ അനുവദിച്ചില്ല. കേരളത്തിൽ നിന്നു സ്പ്ഷ്യൽ ബ്രാഞ്ച് വിവിരം തിരിക്കി വിളിച്ചുവെങ്കിലും ഒന്നു പറയാതെ ഫോൺ കട്ടു ചെയ്യുന്നതും ഞാൻ കണ്ടു. പിന്നേറ്റ് രാവിലെ എന്നെ കോടതിയിൽ ഹാജരാക്കി അതിന് മുമ്പേ സി ഐ എന്നെ വന്നു കണ്ടു പറഞ്ഞു ഞങ്ങൾക്കെതിര എന്തെങ്കിലും പറഞ്ഞാൽ നിന്റെ ഭാര്യയും മക്കളും പിന്ന പുറം ലോകം കാണില്ലന്ന് അതു കൊണ്ടു തന്നെ കോടതിയിൽ ഒന്നും പറഞ്ഞില്ല. പൊലീസിനെ ആക്രമിച്ചുവെന്ന കേസിൽ എന്നെ 14 ദിവസം റിമാന്റു ചെയ്തു.
പാളയം കോട്ട സെന്ററൽ ജയിലിൽ അടയ്ക്കപ്പെട്ട എനിക്ക് രണ്ടു ദിവസം കഴിഞ്ഞ്്് ജാമ്യം കിട്ടി. ഞാൻ ജയിലിലായപ്പോൾ തന്നെ ഭാര്യയേയും മക്കളെയും പൊലീസ് ഭീക്ഷണിപ്പെടുത്തി ഡിസ്ചാർജ്ജ് ചെയ്യിപ്പിച്ചു. അവരിപ്പോൾ നെടുമങ്ങാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്റൈ സഹപ്രവർത്തകർ ചെങ്കോട്ടയിൽ എത്തി കേസിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഒരു എഫ് ഐ ആറിൽ രണ്ടു കേസുകളാണ ്എടുത്തിരിക്കുന്നത്.
ഒന്നാമത്തെ കേസിൽ എന്റെ പതിമൂന്ന വയസായ മകൻ അസ്‌ളാം ഒന്നാം പ്രതിയാണ് , രണ്ടാമത്തെ കേസ് എനിക്കെതിരെയാണ്. പിടിച്ചു പറി, മത സ്പർദ്ധ ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിച്ചുണ്ട്, തമിഴാനാട് മുഖ്യമന്ത്രിക്കും ഗവർണർക്കും ആഭ്യന്തര സെക്രട്ടറിക്കും തമിഴ് നാട്ടിലെ മനുഷ്യാവകാശ കമ്മീഷനും നവാസ് പരാതി അയക്കുന്നുണ്ട്. ഒപ്പം കേരള മുഖ്യമന്ത്രിക്കും പരാതി നൽകും.