- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കറുടെ പേരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായി പരാതി; തട്ടിപ്പ് നടക്കുന്നത് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിൽ; ഡിജിപിക്ക് പരാതി നൽകി സ്പീക്കർ
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി പരാതി. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിലാണ് പ്രവീൺ ബാലചന്ദ്രൻ എന്നയാൾ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതെന്ന് സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരിൽ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞതിനെ തുടർന്നാണ് ഈ വിവരം അറിയുന്നതെന്നും സർക്കാർ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരിൽ നിന്നും പണം കൈപ്പറ്റുന്നതായി അറിയാൻ സാധിച്ചെന്നും സ്പീക്കറുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരമെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസിൽ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ
Next Story