കാസർകോട്: പ്രവാസിയായ യുവാവിനൊപ്പം വിവാഹംകഴിഞ്ഞ് ഗൾഫിലേക്ക് പോയ നവവധുവിന് കാണേണ്ടിവന്നത് ഭർത്താവിന് കൂട്ടുകാരനുമായുള്ള വഴിവിട്ട ബന്ധം. തന്നോട് താൽപര്യമില്ലെന്നും പ്രകൃതിവിരുദ്ധ ബന്ധങ്ങളിലാണ് ഭർത്താവിന് ഇഷ്ടങ്ങളെന്നും വ്യക്തമായതോടെ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.

ഹൊസ്ദുർഗിലാണ് സംഭവം. കഴിഞ്ഞ വർഷം വിവാഹം കഴിഞ്ഞ പത്തൊമ്പതുകാരിയാണ് പരാതിക്കാരി. ഭർത്താവിന്റെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം മൂലം ജീവിതം വഴിമുട്ടിയെന്നും പരിഹാരം ഉണ്ടാക്കി തരണമെന്നും ആവശ്യപ്പെട്ടാണ് ചിത്താരി സ്വദേശിയായ പെണ്കുട്ടി പൊലീസിനെ സമീപിച്ചത്.

2017 ജൂലായ് 20നാണ് യുവതിയും കോട്ടിക്കുളം സ്വദേശിയായ ഗൾഫുകാരനുമായുള്ള വിവാഹം. എന്നാൽ വിവാഹ ശേഷവും തന്നോട് വലിയ താൽപര്യം കാട്ടിയില്ലെന്നും കുറച്ചു ദിവസത്തിനകം തന്നെ ഭർത്താവ് അബുദാബിയിലേക്ക് പോയെന്നും യുവതി പറയുന്നു. കുറച്ചുനാൾ കൂടി കഴിഞ്ഞാണ് യുവതിയേയും അബുദാബിയിലേക്ക് കൊണ്ടുപോകുന്നത്. അവിടെ എത്തിയിട്ടും സ്ഥിതിക്ക് മാറ്റമാന്നും ഉണ്ടായില്ല. താനുമായി യാതൊരു ബന്ധത്തിനും ഭർത്താവ് താൽപര്യം കാണിച്ചില്ല.

വീട്ടിലും ഗൾഫിലും വീട്ടുപണി ചെയ്യാനാണഅ തന്നെ കൊണ്ടുപോയത്. ഇതിനിടെയാണ് താൻ ആ സത്യമറിഞ്ഞത്. ബാല്യകാലം മുതൽ ഭർത്താവിന്റെ കൂട്ടുകാരനായ ഒരാളുമായി ബന്ധമുണ്ടെന്ന്. ഈ സ്വവർഗരതിക്കാര്യം കണ്ടുപിടിച്ചതോടെ തന്നോട് പകയായി. ഈ സുഹൃത്തിന്റെ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയതോടെ അയാളുടെ വീടുപണികളും ചെയ്യേണ്ടിവന്നു.

ഇതിനിടെ സുഹൃത്തുമായി കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചുതുടങ്ങി. ചെറുത്തപ്പോൾ ഉപദ്രവിച്ചു. സുഹൃത്തുമായി കിടക്ക പങ്കിട്ടാൽ നാലുലക്ഷം രൂപ കിട്ടുമെന്ന് പറഞ്ഞായിരുന്നു പീഡനം. ഇതിനിടെ ഭർത്താവിന്റെ മൊബൈലിലും അയാളും സുഹൃത്തുമായുള്ള വൈകൃത ബന്ധത്തിന്റെ ദൃശ്യങ്ങൾ കണ്ടു. ഇതെല്ലാം താൻ അറിഞ്ഞെന്ന് മനസ്സിലായതോടെ തന്നെ കൂടുതലായി ഉപദ്രവിക്കാൻ തുടങ്ങിയെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.