- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ ലാഭത്തിന് വേണ്ടി കുട്ടികളെ കരുവാക്കിയതിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസും കെ എസ് യുവും
കാസർഗോഡ്: ജില്ലയിലെ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന് മുന്നിൽ പിഞ്ചു കുട്ടികളെ രാഷ്ട്രീയ പ്രേരിതമായ സമരത്തിന് ഇരുത്തിയവർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി കൊടുക്കുമെന്ന് കുറ്റിക്കോൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ പ്രദീപ് പള്ളക്കാടും കെഎസ്‌യു ജില്ലാ സെക്രട്ടറി മാർട്ടിൻ അബ്രഹാമും അഭിപ്രായപ്പെട്ടു. സ്‌കൂളിന് ചുറ്റുമതിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച ഭൂമിയിൽ വില്ലേജ് ഓഫീസ് തൽ പ്രവൃത്തിക്ക് സ്റ്റോപ്പ് മെമോ കൊടുത്തപ്പോൾ ഭൂമി കയ്യേറി, ഒരു പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ചുറ്റുമതിൽ നിർമ്മിച്ചിരുന്നു. ഇതുമായി ബന്ധപെട്ട ബില്ല് പാസാക്കാൻ വിമുഖത കാണിച്ച പഞ്ചായത്ത് ഭരണ സമിതിയെ സമ്മർദ്ദത്തിലാക്കാൻ പിഞ്ചു കുട്ടികളെ സമരത്തിനിരത്തിയ ഈ കാടത്തത്തിനെതിരെ ശക്തമായി നടപടിയെടുക്കണെമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ഹനീഫ ഏണിയാടി, രതീഷ് ബേത്തലം, ബിജേഷ് പടുപ്പ്, ഷാഫി എംഎച്, വസന്തൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ മാസം സ്‌കൂൾ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് റോഡിനു വേണ്ടി 5 സെന്റ് സ്ഥലം
കാസർഗോഡ്: ജില്ലയിലെ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന് മുന്നിൽ പിഞ്ചു കുട്ടികളെ രാഷ്ട്രീയ പ്രേരിതമായ സമരത്തിന് ഇരുത്തിയവർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി കൊടുക്കുമെന്ന് കുറ്റിക്കോൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ പ്രദീപ് പള്ളക്കാടും കെഎസ്‌യു ജില്ലാ സെക്രട്ടറി മാർട്ടിൻ അബ്രഹാമും അഭിപ്രായപ്പെട്ടു.
സ്‌കൂളിന് ചുറ്റുമതിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച ഭൂമിയിൽ വില്ലേജ് ഓഫീസ് തൽ പ്രവൃത്തിക്ക് സ്റ്റോപ്പ് മെമോ കൊടുത്തപ്പോൾ ഭൂമി കയ്യേറി, ഒരു പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ചുറ്റുമതിൽ നിർമ്മിച്ചിരുന്നു. ഇതുമായി ബന്ധപെട്ട ബില്ല് പാസാക്കാൻ വിമുഖത കാണിച്ച പഞ്ചായത്ത് ഭരണ സമിതിയെ സമ്മർദ്ദത്തിലാക്കാൻ പിഞ്ചു കുട്ടികളെ സമരത്തിനിരത്തിയ ഈ കാടത്തത്തിനെതിരെ ശക്തമായി നടപടിയെടുക്കണെമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ഹനീഫ ഏണിയാടി, രതീഷ് ബേത്തലം, ബിജേഷ് പടുപ്പ്, ഷാഫി എംഎച്, വസന്തൻ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ മാസം സ്‌കൂൾ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് റോഡിനു വേണ്ടി 5 സെന്റ് സ്ഥലം വിട്ട് നല്കി പിടിഎ കമ്മിറ്റിയുടെ പേരിൽ സ്വന്തമായി പണിക്കാരെ ഉപയോഗിച്ച് മതിൽ പണി പൂർത്തീകരിച്ചിരിന്നു.കഴിഞ്ഞ സാമ്പത്തിക വർഷം ചുറ്റുമതിൽ നിർമ്മിക്കാൻ ഫണ്ട് അനുവദിക്കുകയും കോൺട്രാക്ടർ കരാർ ഏറ്റെടുക്കുകയ്യും ചെയതു. പക്ഷെ
സ്‌കൂളിന് സ്ഥലം വിട്ടു നല്കിയ വ്യക്തി സർക്കാർ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് വിട്ട് നല്കുന്നതിനെ സംബന്ധിച്ച് പരാതി നൽകുകയും തുടർന്ന് സർവ്വേയ്യർ വന്ന് ഭൂമി അളന്ന് മതിൽ കെട്ടണ്ട സ്ഥലം വില്ലേജ് ഓഫീസർ, കോൺട്രാക്ടർ ഹെഡ്‌മാസ്റ്റർ എന്നിവർക്ക് കാണിച്ച് കൊടുത്തിരിന്നു.
എന്നാൽ മതിൽ അതിർത്ഥി തീർത്ത് കെട്ടണമെന്ന നിർദ്ദേശത്താൽ കരാറുകാരൻ കരാറിൽ നിന്നും പിൻ വാങ്ങാൻ ഭരണ സമിതിക്ക് നിവേദനം നല്ക്കുകയും ഭരണ സമിതി അംഗീകരിക്കുകയും ചെയ്തു തുടർന്നാണ് അനധികൃതമായി പിടിഎ മതിൽ നിർമ്മിച്ചത്. പുതിയതായി നിർമ്മിച്ച മതിലിന്റെ പൈസ നല്കണെമെന്ന് ആവശ്യം ഉന്നയിച്ചു ക്ലാസ്സിൽ വന്ന കുരുന്നു കുട്ടികളെകൊണ്ട് ഒരു പഞ്ചായത്ത് അംഗത്തിന്റെയും പിടിഎ കമ്മിറ്റിയുടെയും,നേതൃത്വത്തിൽ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന്റെ മുൻപിൽ ഇങ്ങനെ ഒരു സമരം ചെയ്യിപ്പിച്ചത്..