- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്: ആദ്യഘട്ടം നാളെ മുതൽ നടപ്പിലാകും; ദുബായിൽ ഇൻഷ്വറൻസ് ഇല്ലാത്ത തൊഴിലാളികളുടെ വിസ പുതുക്കില്ല
ദുബൈ: ദുബൈയിൽ ഹെൽത്ത് അഥോറിറ്റി നടപ്പാക്കുന്ന നിർബന്ധിത ഇൻഷുറൻസ് പദ്ധതിയുടെ ആദ്യഘട്ടം വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. ആയിരമോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുക. മുന്നൂറോളം കമ്പനികളിൽ നിന്നുള്ള ഏഴ് ലക്ഷത്തോളം ജീവനക്കാർ പരിധിയിൽപെടുമെന്നാണ് ഏകദേശകണക്ക്. തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസിനുള്ള
ദുബൈ: ദുബൈയിൽ ഹെൽത്ത് അഥോറിറ്റി നടപ്പാക്കുന്ന നിർബന്ധിത ഇൻഷുറൻസ് പദ്ധതിയുടെ ആദ്യഘട്ടം വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. ആയിരമോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുക. മുന്നൂറോളം കമ്പനികളിൽ നിന്നുള്ള ഏഴ് ലക്ഷത്തോളം ജീവനക്കാർ പരിധിയിൽപെടുമെന്നാണ് ഏകദേശകണക്ക്.
തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസിനുള്ള മുഴുവൻ ചെലവും കമ്പനി വഹിക്കണം. സമപരിധിക്ക് ശേഷവും ഇൻഷുറൻസ് പദ്ധതി നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് കനത്ത പിഴ ലഭിക്കുമെന്ന് ദുബൈ ഹെൽത്ത് അഥോറിറ്റി ഡയറക്ടർ ജനറൽ ഈസ അൽ മൈദൂർ അറിയിച്ചു.
മൊത്തം നാലുഘട്ടങ്ങളായാണ് ആരോഗ്യ ഇൻഷുറൻസ് സംവിധാനം നടപ്പാക്കുക. 2016 പകുതിയോടെ നാലുഘട്ടങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.റെസിഡൻസ് വിസയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനാൽ കമ്പനികൾക്ക് ആരോഗ്യ ഇൻഷുറൻസ് സംവിധാനം നടപ്പാക്കാതിരിക്കാനാവില്ല.ഇൻഷുറൻസ് ഇല്ലാത്ത തൊഴിലാളികളുടെ വിസ ഭാവിയിൽ പുതുക്കി നൽകില്ലയെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
600 മുതൽ 700 ദിർഹം വരെയാണ് അടിസ്ഥാന പാക്കേജിന് ഒരാൾക്ക് ചെലവുവരുന്നത്. നിലവിൽ തൊഴിലാളികൾക്ക് മാത്രമാണ് ഇൻഷുറൻസെങ്കിലും മൂന്നാംഘട്ടത്തിൽ കുടുംബാംഗങ്ങളെയും പരിധിയിൽ കൊണ്ടുവരും. എന്നാൽ കുടുംബാംഗങ്ങളുടെ ഇൻഷുറൻസിനുള്ള ചെലവ് വഹിക്കേണ്ടത് തൊഴിലാളികളാണ്.