- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഖാവേ, ആർഎസ്എസ്സിനെ നേരിടാൻ കഴിയില്ലെങ്കിൽ രാഷ്ട്രീയം വിട്ട് ന്യൂയോർക്കിലേക്ക് പോകൂ; ഈ പോരാട്ടം ഞങ്ങൾ തുടരും; ബിജെപി ഫാസിസ്റ്റല്ലെന്ന് പറഞ്ഞ കാരാട്ടിനെ പരിഹസിച്ച് തിരെഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് കൊണ്ടു നടന്ന കനയ്യ കുമാർ
കൊൽക്കത്ത: സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പിരഹസിച്ച് ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ രംഗത്ത്. കാരാട്ടിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് കനയ്യ പരിഹാസപ്പെരുമഴ ചൊരിഞ്ഞത്. ഏകാധിപത്യ പ്രവണതകൾ കാണിക്കുമ്പോഴും ബിജെപി ഫാസിസ്റ്റ് പാർട്ടിയല്ലെന്നായിരുന്നു കാരാട്ട് പറഞ്ഞത്. ാസിസ്റ്റ് പാർട്ടികളെ എതിരിടാൻ താൽപ്പര്യമില്ലെങ്കിൽ 'പരിചയസമ്പന്നനായ സഖാവ്' രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് ന്യൂയോർക്കിൽ പോകണമെന്ന് കാരാട്ടിന്റെ പേര് പരാമർശിക്കാതെ കനയ്യ പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ഓൾ ഇന്ത്യ സ്റ്റുഡന്റസ് സമ്മേളന വേദിയിലാണ് കനയ്യ കാരാട്ടിനെ പേര് പരാമർശിക്കാതെ വിമർശിച്ചത്. ജെഎൻയുവിൽ നിന്നും പഠിച്ചിറങ്ങിയ മുതിർന്ന സഖാവുണ്ട് ഇവിടെ. ഏകാധിപത്യ പ്രവണതകൾ കാണിക്കുന്നുണ്ടെങ്കിലും ബിജെപി ഫാസിസ്റ്റ് പാർട്ടിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. സഖാവെ, താങ്കൾക്ക് എതിരിടാൻ താൽപ്പര്യമില്ലെങ്കിൽ രാഷ്ട്രീയം വിട്ട് ന്യൂയോർക്കിലേക്ക് പോകൂ. ഈ പോരാട്ടം ഞങ്ങൾ തുടരുമെന്നാണ് കനയ്യയുടെ പ്രസംഗം. ജെഎൻയു പൂർവ്വ വിദ്യാർത്ഥിയാണ
കൊൽക്കത്ത: സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പിരഹസിച്ച് ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ രംഗത്ത്. കാരാട്ടിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് കനയ്യ പരിഹാസപ്പെരുമഴ ചൊരിഞ്ഞത്. ഏകാധിപത്യ പ്രവണതകൾ കാണിക്കുമ്പോഴും ബിജെപി ഫാസിസ്റ്റ് പാർട്ടിയല്ലെന്നായിരുന്നു കാരാട്ട് പറഞ്ഞത്. ാസിസ്റ്റ് പാർട്ടികളെ എതിരിടാൻ താൽപ്പര്യമില്ലെങ്കിൽ 'പരിചയസമ്പന്നനായ സഖാവ്' രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് ന്യൂയോർക്കിൽ പോകണമെന്ന് കാരാട്ടിന്റെ പേര് പരാമർശിക്കാതെ കനയ്യ പറഞ്ഞു.
കൊൽക്കത്തയിൽ നടന്ന ഓൾ ഇന്ത്യ സ്റ്റുഡന്റസ് സമ്മേളന വേദിയിലാണ് കനയ്യ കാരാട്ടിനെ പേര് പരാമർശിക്കാതെ വിമർശിച്ചത്. ജെഎൻയുവിൽ നിന്നും പഠിച്ചിറങ്ങിയ മുതിർന്ന സഖാവുണ്ട് ഇവിടെ. ഏകാധിപത്യ പ്രവണതകൾ കാണിക്കുന്നുണ്ടെങ്കിലും ബിജെപി ഫാസിസ്റ്റ് പാർട്ടിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. സഖാവെ, താങ്കൾക്ക് എതിരിടാൻ താൽപ്പര്യമില്ലെങ്കിൽ രാഷ്ട്രീയം വിട്ട് ന്യൂയോർക്കിലേക്ക് പോകൂ. ഈ പോരാട്ടം ഞങ്ങൾ തുടരുമെന്നാണ് കനയ്യയുടെ പ്രസംഗം.
ജെഎൻയു പൂർവ്വ വിദ്യാർത്ഥിയാണ് പ്രകാശ് കാരാട്ട്. 1972-73 കാലഘട്ടത്തിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. മറ്റു ബൂർഷ്വാ പാർട്ടികളെപ്പോലെയല്ല ബിജെപിയെങ്കിലും അവർ ഫാഷിസ്റ്റ് അല്ലെന്നു പാർട്ടി നേരത്തേതന്നെ വിലയിരുത്തിയതാണ്. ഏകാധിപത്യരീതിയെ ഫാഷിസമെന്നു വിളിക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടിലേതുപോലുള്ള ഫാഷിസ്റ്റ് രീതി ബിജെപി പോലുള്ള പാർട്ടികൾക്ക് ഇക്കാലത്ത് ആവശ്യമില്ല. തലതിരിഞ്ഞ പ്രത്യയശാസ്ത്രത്തിലൂടെ ജനപിന്തുണ നേടാൻ അവർക്കു സാധിക്കുന്നുണ്ട്. എന്നാൽ, അവർ ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്നില്ല. എന്നായിരുന്നു കാരാട്ടിന്റെ മുൻ പരാമർശം.
ഹിറ്റ്ലർക്ക് തുല്യനായ ശത്രുവിനെ നേരിടാൻ ഇടതു-പുരോഗമന ജനാധിപത്യ ശക്തികൾ ഒന്നിക്കേണ്ട സമയമായെന്ന് മനസ്സിലാക്കേണ്ട കാലമാണ് ഇതെന്നും കനയ്യ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനും ആകരുത് മറിച്ച് ജനമുന്നേറ്റത്തിന് വേണ്ടിയാകണം ഇടതു പാർട്ടികളുടെ ഐക്യമെന്നും കനയ്യ കൂട്ടിചേർത്തു.
ദേശാഭിമാനിയിലും തുടർന്ന് ഇന്ത്യൻ എക്സ്‌പ്രസിലുമെഴുതിയ ലേഖനത്തിൽ ഇന്ത്യയിൽ ഫാസിസവും വർഗീയ ഫാസിസവും സ്ഥാപിക്കപ്പെട്ടെന്ന വാദത്തെ സിപിഐഎം തള്ളിക്കളയുന്നുവെന്ന് നേരത്തെ കാരാട്ട് വ്യക്തമാക്കിയിരുന്നു. ബംഗാളിൽ കോൺഗ്രസുമായി സിപിഐ എം ഉണ്ടാക്കിയ രാഷ്ട്രീയ ധാരണയെ സിപിഐ എമ്മിലെ ഒരു വിഭാഗം ന്യായികരിച്ചത് ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇന്ത്യയിൽ ഫാസിസ്റ്റ് ഭീഷണിയില്ലാത്ത സാഹചര്യത്തിൽ നവലിബറൽ നയങ്ങളുടെ വക്താക്കളായ കോൺഗ്രസിനെ കൂടെക്കൂട്ടുന്നതിൽ അർത്ഥമില്ലെന്ന നിലാപാടാണ് പ്രകാശ് കാരാട്ട് തുടർച്ചയായി സ്വീകരിച്ചത്. ഹിറ്റ്‌ലറുടെ കാലത്തെ ജർമ്മനിയിലെയോ, മുസ്സോളനിയുടെ കാലത്തെ ഇറ്റലിയുടെയോ സാഹചര്യമല്ല ഇന്ത്യയിലെതെന്നായിരുന്നു കാരാട്ടിന്റെ വാദം. ഇതിനെതിരെ വിഖ്യാത ചരിത്രകാരനായ ഇർഫാൻ ഹബീബ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് കാരാട്ട് തന്റെ നിലപാടുകൾ ആവർത്തിച്ചത്.
മോദി സർക്കാരിനെ അഡോൾഫ് ഹിറ്റ്ലറുടെ ഭരണത്തോട് നിരവധി തവണ ഉപമിച്ചിട്ടുള്ള ആളാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം ചെയ്യൂരി.
ബംഗാളിലെ സിപിഐഎം-കോൺഗ്രസ് സംഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ കനയ്യ തയ്യാറായില്ല. താൻ സിപിഐഎം വക്താവല്ലെന്നും ഈ ചോദ്യം സിതാറാം യെച്ചൂരിയോടാണ് ചോദിക്കേണ്ടതെന്നും കനയ്യ പറഞ്ഞു.



