- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ട് മടക്കിക്കുത്തി പഞ്ച് ഡയലോഗുമായി കട്ടക്കലിപ്പ് ലുക്കിൽ ദുൽഖർ; മഹാരാജാസിന്റെ രാഷ്ട്രീയ കഥ പറയുന്നു സിഐഎ ക്രോമഡ് ഇൻ അമേരിക്കയുടെ ടീസർ കാണാം
മെക്സിക്കൻ അപാരതയ്ക്കു ശേഷം വീണ്ടും എറണാകുളം മഹാരാജാസ് കോളേജിലെ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ചോരത്തിളപ്പ് വെള്ളിത്തിരയിലെത്തിക്കുന്ന അമൽ നീരദ് സംവിധാനം ചെയ്യുന്ന സിഐഎ. കോമ്രേഡ് ഇൻ അമേരിക്കയുടെ ടീസർ പുറത്തിറങ്ങി. മഹാരാജിസിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ആദ്യ ടീസർ. പൊലീസുകാരനോട് കട്ടക്കലിപ്പിൽ ഭീഷണി മുഴക്കുന്ന ദുൽഖർ സൽമാനാണ് ടീസറിലുള്ളത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ദുൽഖർ തന്നെയാണ് ടീസർ പുറത്തിറക്കിയത്. സാറ് പണ്ട് മഹാരാജാസ് കോളേജിലെ കെ.എസ്.യുക്കാരനായിരുന്നു അല്ലെ? അവിടുത്തെ എസ്.എഫ്.ഐ.ക്കാരുടെ ഇടി അവസാനത്തേതാണെന്ന് കരുതരുത് എന്ന് സുജിത് ശങ്കർ അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞ് കോളേജ് വരാന്തയിലൂടെ സ്‌റ്റൈലായി നടന്നു നീങ്ങുകയാണ് ടീസറിൽ ദുൽഖർ. പ്രണയവും തമാശയും വിപ്ലവവുമെല്ലാം ഒത്തുചേരുന്ന അമൽ നീരദ് ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം മെയ് അഞ്ചിന് തീയേറ്ററുകളിലെത്തും.
മെക്സിക്കൻ അപാരതയ്ക്കു ശേഷം വീണ്ടും എറണാകുളം മഹാരാജാസ് കോളേജിലെ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ചോരത്തിളപ്പ് വെള്ളിത്തിരയിലെത്തിക്കുന്ന അമൽ നീരദ് സംവിധാനം ചെയ്യുന്ന സിഐഎ. കോമ്രേഡ് ഇൻ അമേരിക്കയുടെ ടീസർ പുറത്തിറങ്ങി. മഹാരാജിസിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ആദ്യ ടീസർ.
പൊലീസുകാരനോട് കട്ടക്കലിപ്പിൽ ഭീഷണി മുഴക്കുന്ന ദുൽഖർ സൽമാനാണ് ടീസറിലുള്ളത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ദുൽഖർ തന്നെയാണ് ടീസർ പുറത്തിറക്കിയത്. സാറ് പണ്ട് മഹാരാജാസ് കോളേജിലെ കെ.എസ്.യുക്കാരനായിരുന്നു അല്ലെ? അവിടുത്തെ എസ്.എഫ്.ഐ.ക്കാരുടെ ഇടി അവസാനത്തേതാണെന്ന് കരുതരുത് എന്ന് സുജിത് ശങ്കർ അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞ് കോളേജ് വരാന്തയിലൂടെ സ്‌റ്റൈലായി നടന്നു നീങ്ങുകയാണ് ടീസറിൽ ദുൽഖർ.
പ്രണയവും തമാശയും വിപ്ലവവുമെല്ലാം ഒത്തുചേരുന്ന അമൽ നീരദ് ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം മെയ് അഞ്ചിന് തീയേറ്ററുകളിലെത്തും.