- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുകെ പൗരന്മാർക്ക് ഇന്ത്യയിൽ പത്ത് ദിവസത്തെ ക്വാറന്റീൻ ഇനി നിർബന്ധമല്ല; നിർദ്ദേശം പിൻവലിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ ക്വാറന്റീൻ യുകെ പിൻവലിച്ച സാഹചര്യത്തിൽ, യുകെ പൗരന്മാർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ വേണമെന്ന നിർദ്ദേശം പിൻവലിച്ച് ഇന്ത്യ. രാജ്യാന്തര യാത്രാ മാനദണ്ഡങ്ങൾ പരിഷ്കരിച്ച ശേഷം, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു ക്വാറന്റീനും നെഗറ്റീവ് കോവിഡ് പരിശോധനയും യുകെ നിർബന്ധമാക്കിയിരുന്നു.
ഇതിനു മറുപടിയെന്നോണം യുകെയിൽനിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാരും നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് കൈവശം വയ്ക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്
Next Story