കോൺഗ്രസ് പ്രവർത്തകർക്ക് ആത്മ ധൈര്യവും ഊർജ്ജവും പകർന്ന ആദർശങ്ങളിൽ അടിയുറച്ചുനിന്നു നയിച്ച ജന നേതാവായിരുന്നു സ്പീക്കർ ജി കാർത്തികേയൻ എന്ന് ഫുജൈറയിൽ കോൺഗ്രസ് കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

വാക്കിലല്ല പ്രവർത്തിയിലും പെരുമാറ്റത്തിലും മാന്യത സൂക്ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെതെന്നും യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ഒ ഐ സിസി പ്രസിഡന്റ് കെ സി അബുബക്കർ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിനും ജനാധിപത്യത്തിനും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സതീഷ്‌കുമാർ, ഷാജി പെരുമ്പിലാവ്, ജോജുമാത്യു, പിസി ഹംസ, നാസർ പാണ്ടിക്കാട്, മുഹമ്മദ് കെ നസീർ തുടങ്ങിയവർ പ്രസംഗിച്ചു.