ഫുജൈറ: കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ച ആദർശങ്ങൾ മുറുകെ പിടിച്ച എക്കാലത്തേയും കോൺഗ്രസ്സിന്റെ യുവശബ്ദമായിരുന്നു ജി കാർത്തികേയൻ എന്ന് ഫുജൈറയിലെ പ്രവാസി കോൺഗ്രസ്സ് നേതാവ് കെസി അബൂബക്കർ പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായിരിക്കുമ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഏക കക്ഷി ഭരണമെന്ന മുദ്രാവാക്യം മുഴക്കി ആത്മവീര്യം നൽകിയ നേതാവായിരുന്നു ജികെ എന്നും അദ്ദേഹം അനുസ്മരിച്ചു.