ദോഹ: പ്രമുഖ ചിന്തകനും പ്രഭാഷകനുമായിരുന്ന പ്രൊഫ. വി. അരവിന്ദാക്ഷന്റെ ദേഹവിയോഗത്തിൽ സംസ്‌കൃതി അനുശോചിച്ചു. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ചേർന്ന അനുശോചന യോഗത്തിൽ സംസ്‌കൃതി പ്രസിഡന്റ് എ. കെ. ജലീൽ, ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ, വൈസ് പ്രസിഡന്റുമരായ മുഹമ്മദലി, സന്തോഷ് തൂണേരി, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രമോദ് ചന്ദ്രൻ ചേമ്പിൽ, പി. എൻ. ബബുരാജൻ, ഇ. എം. സുധീർ, വനിതാവേദി പ്രസിഡന്റ് പ്രഭ മധുസൂദനൻ എന്നിവർ സംസാരിച്ചു.