ൾ ഇന്ത്യ മുസ്ലിം മജ്‌ലിസെ മുശാവറ പ്രസിഡണ്ടും മുൻ പാർലമെന്റംഗവും റിട്ടയർഡ് വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന സയ്യിദ് ശഹാബുദ്ധീന്റെ നിര്യാണത്തിൽ ബഹ്റൈൻ ഇന്ത്യാ ഫ്രറ്റെണിറ്റി ഫോറം സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ബാബരി മസ്ജിദ് ധ്വംസനതിനെതിരെയും ശഹബാനു കേസിലും അദ്ദേഹം എടുത്ത നിലപാടുകൾ വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തീരാ നഷ്ടമായിരിക്കും.

സേവനകാലത്തും വിരമിച്ച ശേഷവും ഭരണകൂട സ്തുതിപാഠകരാകുന്ന സർക്കാർ ഉദ്യോഗസ്ഥന്മാരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്ന സയ്യിദ് ശഹാബുദ്ധീൻ സർക്കാരിന്റെ നീതിനിഷേധങ്ങൾക്കെതിരെ തന്റെ അവസാന നാൾവരെ കർമ്മനിരതനായിരുന്നുവെന്നും യോഗം അഭിപ്രായപെട്ടു. അനുശോചന യോഗത്തിൽ ജമാൽ മുഹുയുദ്ധീൻ, മുഹമ്മദ് യഹ്യ എന്നിവർ സംസാരിച്ചു.