കുവൈറ്റ് സിറ്റി: കുവൈറ്റിലെ തലമുതിർന്ന പ്രവാസികളിലൊരാളായ എം.മാത്യുവിന്റെ (ടൊയോട്ട സണ്ണിച്ചായൻ) വേർപാടിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചിച്ചു.

കുവൈറ്റ്, ഇറാഖ് യുദ്ധ കാലഘട്ടത്തിലും ഇന്ത്യൻ സമൂഹത്തിന് താങ്ങും തണലുമായിരുന്ന, കുവൈറ്റ് മലയാളികളുടെ മുതിർന്ന പൗരനും പ്രമുഖ വ്യവസായിയുമായ സണ്ണിച്ചായന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കോട്ടയം ജില്ല്‌ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജീജോ ജേക്കബ് കുര്യൻ എന്നിവർ അറിയിച്ചു.