ദോഹ: കണ്ണൂർ തളിപ്പറമ്പിൽ അന്തരി ച്ച മുൻ പ്രവാസിയും, ഖത്തർ ഇലക്ട്രിസിറ്റി വകുപ്പ് ജീവനക്കാരനും, സംസ്‌കൃതിയുടെ മുൻ നിര പ്രവർ ത്തകനുമായിരുന്ന പീടികവള പ്പിൽ ഉണ്ണികൃഷ്ണന് സംസ്‌കൃതിയുടെ ആദരഞ്ജലി.

ഈറനണിമ സ്മരണകൾ അലയടിച്ച് നിന്ന അനുശോചനയോഗത്തിൽ കെ. കെ. ശങ്കരൻ, എ. കെ. ജലീൽ, മുഹമ്മദാലി, വിജയകുമാർ പാലക്കുഴി, ഷാനവാസ് ഏലേച്ചാല, ശ്രീധരൻ നെല്ലുപുരക്കൽ, സേന്താഷ് തൂണേരി, കുമാരൻകണ്ടോ ത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നട ത്തി. ശിവാനന്ദൻ വൈലൂർ സ്വാഗതം ആശംസിച്ച യോഗത്തിൽ സരുൺ മാണി ആടുകാലിൽ നന്ദി രേഖപ്പെടുത്തി.