- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡോ. ശ്രീധർ കാവിലിന്റെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) അനുശോചിച്ചു
ന്യൂജേഴ്‌സി: അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുകയും മാർക്കറ്റിങ് രംഗത്ത് ഒട്ടേറെ സംഭാവനകൾ നല്കുകയും ചെയ്ത ഡോ. ശ്രീധർ കാവിലിന്റെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) അഗാധമായ ദുഃഖം രേഖപ്പെടുത്തി. ലോകമലയാളികളെ ഒരു കുടക്കീഴിൽ കോർത്തിണക്കുന്നിനായി രൂപീകരിച്ച വേൾഡ് മലയാളി കൗൺസിലിന്റെ സജീവപ്രവർത്തകനും നേതാവുമായ ഡോ. കാവിലിന്റെ വേർപാട് നികത്താനാവാത്തതാണെന്ന് മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി അനുശോചനക്കുറിപ്പിൽ അറിയിച്ചു. 1970-കളിൽ അമേരിക്കയിൽ കുടിയേറിയ അദ്ദേഹം സാമൂഹിക, സാമ്പത്തിക വിഷയങ്ങളിൽ പ്രഗത്ഭനും സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയിൽ പ്രഫസറും ആയിരുന്നു. മഞ്ചിന്റെ ഒരുത്തമ സുഹൃത്തായിരുന്ന ഡോ. കാവിലിന്റെ വേർപാടിൽ മഞ്ച് സെക്രട്ടറി ഡോ. സുജ ജോസ്, ട്രഷറർ പിന്റോ ചാക്കോ, കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ് തടത്തിൽ, മനോജ് വട്ടപ്പള്ളിൽ, രഞ്ജിത് പിള്ള, ആന്റണി കല്ലക്കാവുങ്കൽ, മരിയ തോട്ടുകടവിൽ, ഷൈനി രാജു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ന്യൂജേഴ്‌സി: അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുകയും മാർക്കറ്റിങ് രംഗത്ത് ഒട്ടേറെ സംഭാവനകൾ നല്കുകയും ചെയ്ത ഡോ. ശ്രീധർ കാവിലിന്റെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ലോകമലയാളികളെ ഒരു കുടക്കീഴിൽ കോർത്തിണക്കുന്നിനായി രൂപീകരിച്ച വേൾഡ് മലയാളി കൗൺസിലിന്റെ സജീവപ്രവർത്തകനും നേതാവുമായ ഡോ. കാവിലിന്റെ വേർപാട് നികത്താനാവാത്തതാണെന്ന് മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി അനുശോചനക്കുറിപ്പിൽ അറിയിച്ചു.
1970-കളിൽ അമേരിക്കയിൽ കുടിയേറിയ അദ്ദേഹം സാമൂഹിക, സാമ്പത്തിക വിഷയങ്ങളിൽ പ്രഗത്ഭനും സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയിൽ പ്രഫസറും ആയിരുന്നു. മഞ്ചിന്റെ ഒരുത്തമ സുഹൃത്തായിരുന്ന ഡോ. കാവിലിന്റെ വേർപാടിൽ മഞ്ച് സെക്രട്ടറി ഡോ. സുജ ജോസ്, ട്രഷറർ പിന്റോ ചാക്കോ, കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ് തടത്തിൽ, മനോജ് വട്ടപ്പള്ളിൽ, രഞ്ജിത് പിള്ള, ആന്റണി കല്ലക്കാവുങ്കൽ, മരിയ തോട്ടുകടവിൽ, ഷൈനി രാജു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.



