- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.അഹ്മദ് സാഹിബിന്റെ വിയോഗം രാജ്യത്തിനും മതേതര സമൂഹത്തിനും തീരാ നഷ്ടം: ഇസ്ലാഹി സെന്റർ
കുവൈത്ത്: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക സഭാ അംഗവുമായ ഇ.അഹ്മദ് സാഹിബിന്റെ വിയോഗം രാജ്യത്തിനും മതേതര സമൂഹത്തിനും തീരാ നഷ്ടമാണെന്നും ഇന്ത്യയുടെ നയതന്ത്ര നിലപാടുകളെ ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ ഉയർത്തിപ്പിടിക്കുന്നതിൽ അക്ഷീണം സേവനം കാഴ്ചവച്ച മികച്ച രാജ്യ തന്ത്രജ്ഞനും പാർലിമെന്റേറിയനുമായുന്നു അദ്ദേഹമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.എൻ.എം) അനുശോചിച്ചു. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി ഉയർന്ന നിലപാട് സ്വീകരിക്കുമ്പോഴും സ്വസമുദായത്തിനെതിരെ രാജ്യത്ത് നടക്കുന്ന നീതി നിഷേധത്തിനെതിരെ പാർലമെന്റിലും പുറത്തും ജനാതിപത്യ പ്രതിരോധം തീർക്കുവാൻ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. സമുദായിക സൗർഹാർദ്ദം നില നിർത്തുന്നതിനും വിത്യസ്ഥ അഭിപ്രായമുള്ളവരെ ഒരുമിച്ച് കൊണ്ട്‌പോകുന്നതിലും അദ്ദേഹത്തിന്റെ മാതൃക മികച്ചതായിരുന്നു. മുസ്ലിം രാഷ്ട്രീയത്തിന് അഭിമാനകരമായ നിരവധി സംഭാവനകൾ നൽകി. ന്യൂനപക്ഷ മനസ്സിൽ ഇടം നേടിയ നേതാവായിരുന്നു അദ്ദേഹം. സമുദായത്തിലെ വൈവിധ്യങ്ങളെ സ്വീകരിക
കുവൈത്ത്: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക സഭാ അംഗവുമായ ഇ.അഹ്മദ് സാഹിബിന്റെ വിയോഗം രാജ്യത്തിനും മതേതര സമൂഹത്തിനും തീരാ നഷ്ടമാണെന്നും ഇന്ത്യയുടെ നയതന്ത്ര നിലപാടുകളെ ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ ഉയർത്തിപ്പിടിക്കുന്നതിൽ അക്ഷീണം സേവനം കാഴ്ചവച്ച മികച്ച രാജ്യ തന്ത്രജ്ഞനും പാർലിമെന്റേറിയനുമായുന്നു അദ്ദേഹമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.എൻ.എം) അനുശോചിച്ചു.
രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി ഉയർന്ന നിലപാട് സ്വീകരിക്കുമ്പോഴും സ്വസമുദായത്തിനെതിരെ രാജ്യത്ത് നടക്കുന്ന നീതി നിഷേധത്തിനെതിരെ പാർലമെന്റിലും പുറത്തും ജനാതിപത്യ പ്രതിരോധം തീർക്കുവാൻ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. സമുദായിക സൗർഹാർദ്ദം നില നിർത്തുന്നതിനും വിത്യസ്ഥ അഭിപ്രായമുള്ളവരെ ഒരുമിച്ച് കൊണ്ട്‌പോകുന്നതിലും അദ്ദേഹത്തിന്റെ മാതൃക മികച്ചതായിരുന്നു. മുസ്ലിം രാഷ്ട്രീയത്തിന് അഭിമാനകരമായ നിരവധി സംഭാവനകൾ നൽകി. ന്യൂനപക്ഷ മനസ്സിൽ ഇടം നേടിയ നേതാവായിരുന്നു അദ്ദേഹം. സമുദായത്തിലെ വൈവിധ്യങ്ങളെ സ്വീകരിക്കുന്നതിലും അദ്ദേഹം തന്റെ നയചാതുര്യം വെളിപ്പെടുത്തിരുന്നു. പരേതന്റെ വിയോഗത്തിൽ കുടുംബാഗംങ്ങളുടെ ദുഃഖത്തിൽ ഇസ്ലാഹി സെന്ററും പങ്കുചേരുന്നു. സുകൃതമായ ധന്യജീവിതത്തിന് ദൈവം അർഹിക്കുന്ന പ്രതിഫലം നൽകട്ടെയെന്ന് ഇസ്ലാഹി സെന്റർ നേതാക്കളായ എഞ്ചി. അൻവർ സാദത്ത്, ഡോ. അബ്ദുൽ ഹമീദ് എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.