- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടമായത് മികച്ച ജനസേവകൻ: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: വിടപറഞ്ഞ സൗദി രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ലോകത്തെ മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നുവെന്നും നഷ്ടമായത് മികച്ച ജനസേവകനാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. 2005-ൽ സൗദി ഭരണാധികാരം ഏറ്റെടുത്ത അബ്ദുല്ല രാജാവ് രാഷ്ട്ര വികസനത്തിലും സാമൂഹിക പുരോഗതിയിലും ക്രിയാത്
കോഴിക്കോട്: വിടപറഞ്ഞ സൗദി രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ലോകത്തെ മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നുവെന്നും നഷ്ടമായത് മികച്ച ജനസേവകനാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ.
2005-ൽ സൗദി ഭരണാധികാരം ഏറ്റെടുത്ത അബ്ദുല്ല രാജാവ് രാഷ്ട്ര വികസനത്തിലും സാമൂഹിക പുരോഗതിയിലും ക്രിയാത്മകമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൽപിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. വിശുദ്ധ ഹറമുകളുടെ രക്ഷാധികാരിയായിരുന്ന അബ്ദുല്ല രാജാവ് തീവ്രവാദ പ്രവണതകളെ അപലപിക്കുന്നതിൽ എന്നും മുൻപന്തിയിലുണ്ടായിരുന്നു. ലോകസമാധാനം ആഗ്രഹിച്ചിരുന്ന അദ്ദേഹം നിരവധി ജനക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത് കാന്തപുരം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Next Story