- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മഭൂഷൻ കെ.പി.പി നമ്പ്യാരുടെ നിര്യാണത്തിൽ ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിൻസ് അനുശോചിച്ചു
ഡബ്ലിൻ: രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് വിദഗ്ധനും കെൽട്രോൺ സ്ഥാപകനും കേന്ദ്ര ഇലക്ട്രോണിക്‌സ് വകുപ്പിന്റെ മുൻ സെക്രട്ടറിയും, ഡബ്ല്യു.എം.സിയുടെ സ്ഥാപക വൈസ് പ്രസിഡന്റുമായിരുന്ന കെ.പി.പി. നമ്പ്യാരുടെ (86) നിര്യാണത്തിൽ ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിൻസ് അനുശോചിച്ചു . ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിൻസ് ചെയർമാൻ സൈലോ സാമിന്റെ അദ്ധ്യക്ഷ
ഡബ്ലിൻ: രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് വിദഗ്ധനും കെൽട്രോൺ സ്ഥാപകനും കേന്ദ്ര ഇലക്ട്രോണിക്‌സ് വകുപ്പിന്റെ മുൻ സെക്രട്ടറിയും, ഡബ്ല്യു.എം.സിയുടെ സ്ഥാപക വൈസ് പ്രസിഡന്റുമായിരുന്ന കെ.പി.പി. നമ്പ്യാരുടെ (86) നിര്യാണത്തിൽ ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിൻസ് അനുശോചിച്ചു . ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിൻസ് ചെയർമാൻ സൈലോ സാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രത്യേക യോഗത്തിലാണ് കെ.പി.പി. നമ്പ്യാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
ഡബ്ല്യു.എം.സിയുടെ സ്ഥാപക ചെയർമാൻ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ, വൈസ് ചെയർമാൻ ബാബു പോൾ ഐ.എ.എസ് എന്നിവരോടൊപ്പം മലയാളികളുടെ ആഗോള സംഘടനയ്ക്ക് അടിത്തറ പാകാൻ സഹായിച്ച കെ.പി.പി. നമ്പ്യാരുടെ സേവനങ്ങൾ പ്രസിഡന്റ് കിങ് കുമാർ വിജയരാജൻ പ്രമേയത്തിൽ അനുസ്മരിച്ചു.
1929 ഏപ്രിൽ 15ന് കല്യാശ്ശേരിയിൽ ചിണ്ടൻ നമ്പ്യാരുടെയും മാധവിയമ്മയുടെയും മകനായി ജനിച്ച കെ.പി.പി. നമ്പ്യാർ രാജ്യത്തെ ഇലക്ട്രോണിക്‌സ് മേഖലയുടെ വളർച്ചയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്. കെൽട്രോണിന്റെ ആദ്യ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. 1987ൽ കേന്ദ്രസർക്കാറിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ (ഇപ്പോഴത്തെ ഐ.ടി.വകുപ്പ്) സെക്രട്ടറിസ്ഥാനത്തെത്തി. 1989ൽ കേന്ദ്രസർവീസിൽനിന്ന് വിരമിച്ച ഇദ്ദേഹം സർക്കാറിന്റെ പ്രത്യേക ഉപദേഷ്ടാവായി സേവനം തുടർന്നു.
1995ൽ കണ്ണൂർ പവർ പ്രോജക്ട് ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും നടക്കാതെപോയി. അതിനുശേഷമാണ് ബെംഗളൂരുവിലേക്ക് താമസം മാറ്റിയത്. ദേശീയ അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ ബഹുമതികളും പുരസ്‌കാരങ്ങളും നമ്പ്യാരെ തേടിയെത്തി.
ഭാര്യ: ഉമാദേവി നമ്പ്യാർ. മക്കൾ: സരോജിനി നമ്പ്യാർ, പത്മൻ ജി. നമ്പ്യാർ, കിരൺ നമ്പ്യാർ.