- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഫഡറേഷൻ കപ്പിൽ ജർമ്മനി-ചില ഫൈനൽ; രണ്ടാം സെമിയിൽ മെക്സികോയെ ജർമനി തോൽപ്പിച്ചത് ഒന്നിനെതിരെ നാല് ഗോളിന്; ലോകചാമ്പ്യന്മാരുടെ വിജയം രാജകീയം തന്നെ
മോസ്‌കോ: കോൺഫെഡറേഷൻ കപ്പ് ഫുട്ബോളിൽ കോൺകോഫ് ചാമ്പ്യന്മാരായ മെക്സിക്കോയ വീഴ്‌ത്തി ജർമനി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾ അടിച്ചാണ് ലോക ചാമ്പ്യന്മാർ മെക്സിക്കോയെ തകർത്തത്. ആദ്യ സെമിയിൽ പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയ ചിലിയാണ് ഫൈനലിൽ ജർമനിയുടെ എതിരാളികൾ. ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ രണ്ടു ഗോളുകൾ നേടി മത്സരത്തിൽ ജർമനി വ്യക്തമായ ആധിപത്യം നേടിയിരുന്നു. 6,8 മിനിറ്റുകളിൽ ലിയോൺ ഗൊട്സക്കെയാണ് മെക്സിക്കൻ പോസ്റ്റിൽ തുടക്കത്തിൽ തന്നെ നിറയൊഴിച്ചത്. 59-ാം മിനിറ്റിൽ ടിമോ വെർണറും 91-ാം മിനിറ്റിൽ അമിൻ യൂനെസും ഓരോ ഗോളുകൾ കൂടി നേടി പട്ടിക പൂർത്തിയാക്കി. മത്സരം അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മാർകോ ഫാബിയാനിലൂടെയാണ് മെക്സിക്കോ ആശ്വാസ ഗോൾ നേടിയത്. ആദ്യ സെമിയിൽ ചിലിക്ക് പോർച്ചുഗലിനെതിരെ ഉജ്ജ്വല ജയം ലഭിച്ചിരുന്നു. തുല്യശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ പൂർണ്ണസമയവും അധിക സമയവും പിന്നിട്ടിട്ടും ഗോൾരഹിതമായതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ടിൽ 3-0നാണ
മോസ്‌കോ: കോൺഫെഡറേഷൻ കപ്പ് ഫുട്ബോളിൽ കോൺകോഫ് ചാമ്പ്യന്മാരായ മെക്സിക്കോയ വീഴ്‌ത്തി ജർമനി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾ അടിച്ചാണ് ലോക ചാമ്പ്യന്മാർ മെക്സിക്കോയെ തകർത്തത്. ആദ്യ സെമിയിൽ പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയ ചിലിയാണ് ഫൈനലിൽ ജർമനിയുടെ എതിരാളികൾ.
ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ രണ്ടു ഗോളുകൾ നേടി മത്സരത്തിൽ ജർമനി വ്യക്തമായ ആധിപത്യം നേടിയിരുന്നു. 6,8 മിനിറ്റുകളിൽ ലിയോൺ ഗൊട്സക്കെയാണ് മെക്സിക്കൻ പോസ്റ്റിൽ തുടക്കത്തിൽ തന്നെ നിറയൊഴിച്ചത്. 59-ാം മിനിറ്റിൽ ടിമോ വെർണറും 91-ാം മിനിറ്റിൽ അമിൻ യൂനെസും ഓരോ ഗോളുകൾ കൂടി നേടി പട്ടിക പൂർത്തിയാക്കി. മത്സരം അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മാർകോ ഫാബിയാനിലൂടെയാണ് മെക്സിക്കോ ആശ്വാസ ഗോൾ നേടിയത്.
ആദ്യ സെമിയിൽ ചിലിക്ക് പോർച്ചുഗലിനെതിരെ ഉജ്ജ്വല ജയം ലഭിച്ചിരുന്നു. തുല്യശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ പൂർണ്ണസമയവും അധിക സമയവും പിന്നിട്ടിട്ടും ഗോൾരഹിതമായതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ടിൽ 3-0നാണ് ചിലിയുടെ വിജയം. ഗോൾകീപ്പർ ക്ലൗഡിയോ ബ്രാവോ നടത്തിയ അത്യുജ്ജല സേവിങിലൂടെയാണ് ചിലിക്ക് വിജയം നേടാനായത്.