ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2019 ജൂലൈ 17 മുതൽ 20 വരെ ഷിക്കാഗോയിൽ നടക്കുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിലേക്കുള്ള രജിസ്ട്രേഷൻ കിക്ക്ഓഫ് ബെൽവുഡ് ഓർത്തഡോക്സ് മഹായിടവകയിൽ ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന യോഗത്തിൽ ജോർജ് പൂഴിക്കുന്നേലിൽ നിന്നും ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് കോൺഫറൻസ് കൺവീനർ ഫാ. ദാനിയേൽ ജോർജ് നിർവഹിച്ചു.

ഭദ്രാസന കൗൺസിൽ അംഗവും കോൺഫറൻസ് കൺവീനറുമായ ഏബ്രഹാം വർക്കി യോഗത്തിൽ സംബന്ധിച്ചു. ആയിരത്തിൽപ്പരം അംഗങ്ങൾ പങ്കെടുക്കുന്ന ഈ കുടുംബ സംഗമം ഭാരതീയ ഓർത്തഡോക്സ് സഭയുടെ എട്ടാം കാതോലിക്കയും മാർത്തോമാശ്ശീഹായുടെ പൗരസ്ത്യ സിംഹാസനത്തിലെ തൊണ്ണൂറ്റൊന്നാം പിതാവും മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാർ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം നിർവഹിക്കും.

ബെൽവുഡ് കത്തീഡ്രൽ വികാരി ഫാ. ഡാനിയേൽ ജോർജ്, ഡീക്കൻ ജോർജ് പൂവത്തൂർ, എബ്രഹാം വർക്കി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.