നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് മലയാളം സഭകളുടെ ഫാമിലി കോൺഫറൻസ് 2017 ജൂലൈ 20-23 വരെ ഡാളസിലെ മെസ്‌കീറ്റിൽ Hamton Inn & Suites കൺവൻഷൻ സെന്ററിൽ നടക്കും. 21 മത് അജിഫ്ന കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാളിതുവരെ ഡാളസിൽ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും അനുഗ്രഹീതമായ ആത്മീയ സംഗമത്തിനുള്ള വേദിയായി ഈ കോൺഫറൻസ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

കേരളത്തിന്റെ തനതു സംസ്‌കാരത്തിൽ നിന്നും വ്യത്യസ്ഥമായി അമേരിക്കൻ സംസ്‌കാരത്തിൽ എത്തിയിട്ടും ക്രിസ്തു കാണിച്ചുതന്ന മാതൃകയിൽ തുടരുവാനും അതിൽ നിലനിൽക്കുവാനും അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് സമൂഹം കാണിക്കുന്ന താൽപര്യം ഈ കോൺഫറൻസിൽ പ്രതിഫലിക്കുകതന്നെ ചെയ്യും. സുവിശേഷവെളിച്ചം ഭാവിതലമുറയിലേക്ക് കൈമാറുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന കോൺഫറൻസായിരിക്കും നടക്കുവാൻ പോകുന്നത്.

''ഇതാ ഞാൻ സകലവും പുതുതാക്കുന്നു'' (Behold I make everything new) വെളി.21:5 എന്നതാണ് തെരഞ്ഞെടുത്തിരിക്കുന്ന കോൺഫറൻസ് തീം.

അനുഗ്രഹീതരായ കർത്തൃദാസന്മാർ വചനശുശ്രൂഷയ്ക്ക് എത്തിച്ചേരും. പാസ്റ്റർമാരായ രവി മണി, ജോഷ്വാ ജോൺസ്, മൈക്കിൾ ഡിസാനെ, ജോനഥാൻ പൊക്ലൂഡ, വി.റ്റി.ഏബ്രഹാം, ഡോ.വി.ജെ.സാംകുട്ടി, നിക്സൺ കെ.വർഗീസ്, സാമുവൽ വിൽസൺ എന്നിവരെക്കൂടാതെ ഇന്ത്യയിൽ നിന്നും അമേരിക്ക, ക്യാനഡയിൽ നിന്നുള്ള ദൈവദാസന്മാരും വചനശുശ്രൂഷ നിർവ്വഹിക്കും.

Christian Cuevas (English Worship) Br.Samuel, wilson Malayalam Worship) എന്നിവരുടെ നേതൃത്വത്തിൽ സംഗീതശുശ്രൂഷയും ആരാധനയും നടക്കും.

യുവസമൂഹത്തിനും കുട്ടികൾക്കും ഈ കോൺഫറൻസിൽ നടക്കുന്ന വിവിധ മീറ്റിംഗുകൾ വേറിട്ട ആത്മീയ അനുഭവങ്ങൾ പ്രദാനം ചെയ്യും. നാല് ദിനരാത്രങ്ങൾ നീളുന്ന ഈ കോൺഫറൻസിൽ തന്റെ ദൗത്യനിർവ്വഹണത്തിനായ് കർത്താവ് ലോകമെമ്പാടും അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത ദൈവദാസന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ബൈബിൾ പഠനക്ലാസുകൾ, വിജ്ഞാനപ്രദമായ സെമിനാറുകൾ, ചർച്ചകൾ, പ്രഭഷണങ്ങൾ, ഊഷ്മളമായ കൂട്ടായ്മ, ഉത്തേജനാത്മമായ ഉണർവ്വ്യോഗങ്ങൾ, അനുഗ്രഹീത ഗായകർ പങ്കെടുക്കുന്ന ഗാനശുശ്രൂഷ എന്നിവ ഈ കോൺഫറൻസിന്റെ പ്രത്യേകതകളാണ്. വളരെയധികം ദൈവമക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കോൺഫറൻസിൽ അതിവിപുലമായ സൗകര്യങ്ങളാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. കോൺഫറൻസിന്റെ വിജയത്തിനായി വിവിധ സ്റ്റേജുകളിൽ പ്രചരണ പരിപാടികൾക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.

കോൺഫറൻസ് നാഷണൽ കൺവീനറായി റവ.കെ.സി.ജോൺ, നാഷണൽ സെക്രട്ടറിയായി കൊച്ചുമോൻ വർഗീസ്, നാഷണൽ ട്രഷററായി ജേക്കബ് കൊച്ചുമ്മനും പ്രവർത്തിക്കുന്നു. ആലീസ് ജോൺ നാഷണൽ ലേഡീസ് കോർഡിനേറ്ററായും റവ.അഷീഷ് മാത്യു നാഷണൽ യൂത്ത് കോർഡിനേറ്ററായും നേതൃത്വം നൽകുന്നു.

ലോക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പാസ്റ്റർ മാത്യു വർഗീസ് (മിനിസ്റ്റേഴ്സ് കോർഡിനേറ്റർ), തോമസ് വർഗീസ് (ജനറൽ കോർഡിനേറ്റർ), ബിജു ദാനിയേൽ (ഇവന്റ് കോർഡിനേറ്റർ), സജി മാലിയിൽ (ലോക്കൽ സെക്രട്ടറി), ബിനോയ് ഫിലിപ്പ് (ലോക്കൽ ട്രഷറാർ), ഷീബാ ഏബ്രഹാം (യൂത്ത് കോർഡിനേറ്റർ) എന്ന നിലയിലും പ്രവർത്തിക്കുന്നു.

കോൺഫറൻസ് രജിസ്ട്രേഷനും മറ്റുവിവരങ്ങൾക്കുമായി www.agifna.com സന്ദർശിക്കുക.
E-mail:agifna2017@gmail.com, Ph: 281 494 6296