- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ കത്തീഡ്രലിൽ സ്ഥൈര്യലേപന ശുശ്രൂഷ
ഷിക്കാഗോ: പരിശുദ്ധാത്മാവിനെ നല്കി വിശ്വാസികളെ ഉത്തമ ക്രസ്ത്യാനികളും, ക്രിസ്തുവിന്റെ സാക്ഷികളും ആക്കി മാറ്റുന്ന സ്ഥൈര്യലേപന കൂദാശ മെയ് 17-ന് 45 കുട്ടികൾ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്നും സ്വീകരിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി ഫാ. റോയ് മൂലേച്ചാലിൽ, രൂപതാ ചാൻസിലർ ഫാ. സെബാസ്റ്റ്യൻ വേത്താനം
ഷിക്കാഗോ: പരിശുദ്ധാത്മാവിനെ നല്കി വിശ്വാസികളെ ഉത്തമ ക്രസ്ത്യാനികളും, ക്രിസ്തുവിന്റെ സാക്ഷികളും ആക്കി മാറ്റുന്ന സ്ഥൈര്യലേപന കൂദാശ മെയ് 17-ന് 45 കുട്ടികൾ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്നും സ്വീകരിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി ഫാ. റോയ് മൂലേച്ചാലിൽ, രൂപതാ ചാൻസിലർ ഫാ. സെബാസ്റ്റ്യൻ വേത്താനം, രൂപതാ ഫിനാൻസ് ഓഫീസർ ഫാ. പോൾ ചാലിശേരി, ഫാ. സെബാസ്റ്റ്യൻ വടക്കേചിറയത്ത്, ഫാ. സോണി ഏറ്റുപറയിൽ, ഫാ. ജോസഫ് അറയ്ക്കൽ, ഫാ. ജോൺസ് ചെറുനിലം എന്നിവർ സഹകാർമികരായി.
കൂദാശാ ഒരുക്കങ്ങൾക്ക് മതബോധന സ്‌കൂൾ ഡയറക്ടർ സി. ജസ്‌ലിൻ സി.എം.സി, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജയരാജ് ഫ്രാൻസീസ്, രജിസ്ട്രാർ സോണി തേവലക്കര, സെക്രട്ടറി റാണി കാപ്പൻ എന്നിവർ നേതൃത്വം നൽകി. കൂദാശാ സ്വീകരണത്തിനായി സി. ജീനാ ഗ്രേയ്‌സ് സി.എം.സി, സി. ഷീന സി.എം.സി, രാജു പാറയിൽ, തെരേസ കുന്നത്തറ എന്നിവർ കുട്ടികളെ ആത്മീയമായി ഒരുക്കി. മനോഹരമായ ഗാനശുശ്രൂഷ നടത്തിയ കുട്ടികളുടെ ഗായകസംഘത്തെ വികാരി അച്ചൻ പ്രത്യേകം അനുമോദിച്ചു. ജനറൽ കോർഡിനേറ്റർ ജോസ് ചാമക്കാലയോടൊപ്പം അനേകം മാതാപിതാക്കളും ഈ കൂദാശാ സ്വീകരണം ഭംഗിയാക്കാൻ യത്‌നിച്ചു. സ്‌നേഹവിരുന്നും ഏവർക്കുമായി ഒരുക്കിയിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.