തെന്നിന്ത്യൻ താരം നയൻ താരയ്ക്ക് ഗോസിപ്പുകൾ പുത്തരിയല്ല. നടിയെ ഗോസിപ്പുകൾ തളർത്താറില്ലെന്ന് ഒരിക്കൽ സംവിധായകൻ വിഘ്‌നേശ് തന്നെ പറഞ്ഞിട്ടുമുണ്ട്. താരത്തിന്റെ പുതിയ ചിത്രമായ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനും ഒട്ടേറെ ഗോസിപ്പുകൾക്ക് ഇടയാക്കിയിട്ടുണ്ട്. യുവ സംവിധായകൻ വിഘ്‌നേഷ് ശിവയ്ക്ക് ഒപ്പം എടുത്ത ഒരു സെൽഫിയും പിന്നീട് ഇരുവരുടെയും വിവാഹ വാർത്തയും ഒക്കെ ഗോസിപ്പ് കോളത്തിൽ ഇടംപിടിച്ചിരുന്നു.

എന്നാൽ പ്രണയ വാർത്തകളെ തള്ളി ഇരുവരും പരസ്യമായി രംഗത്തെത്തിയതോടെ ഗോസിപ്പുകളുടെ ചൂടും കുറഞ്ഞിരുന്നു.എന്നാൽ ഇരുവർക്കുമിടയിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുള്ളതായ ചില പരോക്ഷ വെളിപ്പെടുത്തലുകൾ വീണ്ടും പുറത്തുവന്നതോടെ ഗോസിപ്പുകളിൽ വാസ്തവങ്ങളുമുണ്ടെന്ന വിലയിരുത്തലിലാണ് സിനിമാ ലോകം.

വിഘ്‌നേശിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം 'നാനും റൗഡിതാൻ'ന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ നടന്മാരായ മൻസൂർ അലിഖാനും പാർഥിപനും നടത്തിയ ചില അഭിപ്രായങ്ങളോടെ ഇരുവരുടെയും പ്രണയവാർത്തക്ക് ചൂടേറിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിങിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ നടന്മാരായ മൻസൂർ അലിഖാനും പാർത്ഥിപനും നയൻസ്വിഘ്‌നേശ് പ്രണയത്തെ സ്ഥിരീകരിക്കുന്ന ചില വെളിപ്പെടുത്തൽ നടത്തി.

'പോണ്ടിച്ചേരിയിൽ കനത്ത ചൂടിൽ ഷൂട്ടിങ് നടക്കുമ്പോൾ എല്ലാവരും ചുട്ടുപൊള്ളുകയായിരുന്നു. എന്നാൽ സംവിധായകൻ വിഘ്‌നേശിന് ചൂടൊരു പ്രശ്‌നമേയല്ലായിരുന്നു. കാരണം നയൻതാരയുമായി കക്ഷി കൂളായി നിർത്താതെയുള്ള സംസാരമായിരുന്നു' എന്നാണ് വാർത്താ സമ്മേളനത്തിൽ മൻസൂർ പറഞ്ഞത്.നാനും റൗഡി താൻ എന്ന ചിത്രത്തിൽ ചില ഗോസിപ്പുകൾ വന്നെങ്കിലും അതൊക്കെ വിഘ്‌നേഷ് ശിവൻ തീർത്തും തരും എന്നും പാർഥിപൻ പറഞ്ഞതും ഈ പ്രണയത്തിന്റെ പുതിയ വെളിപ്പെടുത്തലുകളായാണ് പാപ്പരാസികൾ കൂട്ടിവായിക്കുന്നത്.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ