- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ പിടിച്ചെടുത്ത 654 കാറുകൾ ലേലത്തിന്; മെയ് 25 നടക്കുന്ന ലേലത്തിൽ പ്രീമിയം വാഹനങ്ങൾ സ്വന്തമാക്കാൻ വാഹനപ്രേമികൾ
ദുബായ്: വിവിധ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ദുബായ് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഈ മാസം അവസാനം ലേലം ചെയ്യും. മെയ് 25ന് നടക്കുന്ന ലേലത്തിൽ 654 വാഹനങ്ങളാണ് ലേലത്തിനുള്ളത്. വാഹനം ലേലത്തിന് വയ്ക്കും മുമ്പ് ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്. റേഞ്ച് റോവർ, പോഷെ, മെർസിഡസ്, ബിഎംഡബ്ല്യൂ, മിനി കൂപ്പർ, ജാഗ്വാർ, അൽഫോ റോമിയോ, ഔഡി, കാഡിലാക് തുടങ്ങിയ പ്രീമിയം വാഹനങ്ങളും ലേലത്തിന് വയ്ക്കുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ ഉടമയ്ക്ക് തിരികെ ലഭിക്കുന്നതിന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ച് പിഴ തുക മുഴുവൻ അടയ്ക്കണമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. മൂന്നു മാസത്തിനകം വാഹനം കൈപ്പറ്റുകയും വേണം. ഉടമകൾ എത്താത്ത വാഹനങ്ങൾ ലേലത്തിന് വയ്ക്കും. ഇതു സംബന്ധിച്ച ഉത്തരവ് പത്രങ്ങളിലും ദുബായ് പൊലീസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ദുബായ്: വിവിധ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ദുബായ് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഈ മാസം അവസാനം ലേലം ചെയ്യും. മെയ് 25ന് നടക്കുന്ന ലേലത്തിൽ 654 വാഹനങ്ങളാണ് ലേലത്തിനുള്ളത്. വാഹനം ലേലത്തിന് വയ്ക്കും മുമ്പ് ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്. റേഞ്ച് റോവർ, പോഷെ, മെർസിഡസ്, ബിഎംഡബ്ല്യൂ, മിനി കൂപ്പർ, ജാഗ്വാർ, അൽഫോ റോമിയോ, ഔഡി, കാഡിലാക് തുടങ്ങിയ പ്രീമിയം വാഹനങ്ങളും ലേലത്തിന് വയ്ക്കുന്നുണ്ട്.
പിടിച്ചെടുത്ത വാഹനങ്ങൾ ഉടമയ്ക്ക് തിരികെ ലഭിക്കുന്നതിന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ച് പിഴ തുക മുഴുവൻ അടയ്ക്കണമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. മൂന്നു മാസത്തിനകം വാഹനം കൈപ്പറ്റുകയും വേണം. ഉടമകൾ എത്താത്ത വാഹനങ്ങൾ ലേലത്തിന് വയ്ക്കും. ഇതു സംബന്ധിച്ച ഉത്തരവ് പത്രങ്ങളിലും ദുബായ് പൊലീസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
Next Story