- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂക്കൊളത്തൂർ സ്കൂളിലെ അദ്ധ്യാപക - വിദ്യാർത്ഥി സംഘർഷം; പൊലീസ് നാല് കേസുകളെടുത്തു; സംഘർഷം ഉടലെടുത്തത് എസ്എഫ്ഐ പ്രവർത്തകനെ അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ
മലപ്പുറം: പൂക്കൊളത്തൂർ സ്കൂളിലെ സംഘർഷവുമായി ബന്ധപ്പെട്ട് മഞ്ചേരി പൊലീസ് നാല് കേസുകളെടുത്തു. കഴിഞ്ഞ ദിസവം എസ്എഫ്ഐ പ്രവർത്തകരും അദ്ധ്യാപരും തമ്മിലാണ് സ്കൂളിൽ സംഘർഷമുണ്ടായത്. പൂക്കൊളത്തൂർ സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.
അദ്ധ്യാപകരെ ആക്രമിച്ചതിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചതിൽ അദ്ധ്യാപകർക്കെതിയുമാണ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തത്. അനുവാദമില്ലാതെ പ്രകടനം നടത്തിയതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മറ്റൊരു കേസും എംഎസ്എഫിനെതിരെ ഒരു കേസും പൊലീസ് എടത്തിട്ടുണ്ട്.
ഒരു എസ്എഫ്ഐ പ്രവർത്തകനെ അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് സ്കൂളിൽ സംഘർഷത്തിന് വഴിവെച്ചത്. ഇത് ചോദ്യം ചെയ്യാൻ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ സംഘടിതരായി സ്കൂളിലെത്തി. വാക്കു തർക്കത്തിനിടയിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. ഈ സംഘർഷത്തിൽ പ്രധാനാധ്യാപികയടക്കം മൂന്ന് അദ്ധ്യാപകർക്കും മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു.
മറുനാടന് മലയാളി ബ്യൂറോ