- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി മരിച്ചു; മരണമടഞ്ഞത് ശ്രീവില്ലിപുത്തൂർ മണ്ഡലത്തിലെ മാധവ റാവു; ജയിച്ചാൽ ഉപതെരഞ്ഞെടുപ്പ്
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി മരിച്ചു. ശ്രീവില്ലിപുത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന പിഎസ്ഡബ്യൂ മാധവ റാവുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ മാസമാണ് മാധവ റാവുവിന് കോവിഡ് ബാധിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കോവിഡ് ബാധിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു മാധവ റാവു.ആരോഗ്യസ്ഥിതി മോശമായതോടെ മാർച്ച് 20ന് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മാധവ റാവുവിന്റെ മരണം വോട്ടെടുപ്പിന് ശേഷമായതിനാൽ മണ്ഡലത്തിൽ രണ്ടാമതും വോട്ടെടുപ്പ് നടത്തേണ്ടതില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ മണ്ഡലം ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് പോകും.
ഏപ്രിൽ 6 നായിരുന്നു തമിഴ്നാട്ടിൽ 38 ജില്ലകളിലെ 234 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 2 നാണ് വോട്ടെണ്ണൽ.
മറുനാടന് മലയാളി ബ്യൂറോ