- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദശാബ്ദം മിണ്ടാതിരുന്ന രാഹുൽ ഒടുവിൽ ആവേശത്തിലായി; വിശ്രമമില്ലാതെ യാത്രകൾ; കോൺഗ്രസ്സിന് ഒടുവിൽ രക്ഷകനെ കിട്ടിയോ?
ന്യൂഡൽഹി: കോൺഗ്രസ് കാത്തിരുന്ന നേതാവിലേക്ക് രാഹുൽ ഗാന്ധി ഉയർന്നുവരികയാണോ? ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിയുകയും പ്രവർത്തകർ പോലും കൈവിടുകയും ചെയ്ത പാർട്ടിയെ ഉയർത്തിക്കൊണ്ടുവരാൻ ശേഷിയുള്ള ഊർജസ്വലനായ നേതാവായി രാഹുൽ മാറുകയാണോ? 56 ദിവസത്തെ അജ്ഞാത ജീവിതത്തിനുശേഷം തിരിച്ചത്തിയ രാഹുൽ, ആ നേതാവിലേക്കുള്ള രൂപാന്തരത്തിലാണെന്ന് വിലയിര

ന്യൂഡൽഹി: കോൺഗ്രസ് കാത്തിരുന്ന നേതാവിലേക്ക് രാഹുൽ ഗാന്ധി ഉയർന്നുവരികയാണോ? ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിയുകയും പ്രവർത്തകർ പോലും കൈവിടുകയും ചെയ്ത പാർട്ടിയെ ഉയർത്തിക്കൊണ്ടുവരാൻ ശേഷിയുള്ള ഊർജസ്വലനായ നേതാവായി രാഹുൽ മാറുകയാണോ? 56 ദിവസത്തെ അജ്ഞാത ജീവിതത്തിനുശേഷം തിരിച്ചത്തിയ രാഹുൽ, ആ നേതാവിലേക്കുള്ള രൂപാന്തരത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ ചെയ്തതിനേക്കാൾ കൂടുതൽ അജ്ഞാത വാസത്തിനുശേഷമുള്ള ഒരുമാസം കൊണ്ട് രാഹുൽ ചെയ്തുവെന്ന് പാർട്ടിയിലെ രാഹുൽ വിഭാഗം സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചുതവണ പാർലമെന്റിൽ രാഹുൽ ഇടപെട്ടു. പത്തുവർഷത്തിനിടെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഇടപെടലുകളെക്കാൾ കൂടുതലാണിത്. അഞ്ച് സംസ്ഥാനങ്ങളിൽ അദ്ദേഹം സന്ദർശിച്ചു. വിളനാശം സംഭവിച്ച് ജീവിതം വഴിമുട്ടിയ കർഷകരെയും കേദാർനാഥിലെ തീർത്ഥാടകരെയും തന്റെ മണ്ഡലമായ അമേഠിയിലെ ജനങ്ങളെയും രാഹുൽ നേരിൽപ്പോയിക്കണ്ടു. ഈ മാസമൊടുവിലും അടുത്ത മാസവുമായി കേരളത്തിലും മധ്യപ്രദേശിലും ഛത്തീസ് ഗഢിലും രാഹുൽ എത്തുന്നുണ്ട്. രണ്ട് റാലികളിലും അദ്ദേഹം പ്രസംഗിക്കും.
വേറിട്ടൊരു നേതാവിലേക്കുള്ള വളർച്ചയുടെ ലക്ഷണങ്ങളാണ് കഴിഞ്ഞ ഒരുമാസം കൊണ്ട് രാഹുൽ പ്രദർശിപ്പിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പാർട്ടിയെ അക്ഷരാർഥത്തിൽ നടുക്കിയ അജ്ഞാത വാസത്തിനുശേഷം തിരിച്ചെത്തിയ രാഹുൽ, പെട്ടെന്നാണ് സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറിയത്. ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെ ഏപ്രിൽ 19-ന് സംഘടിപ്പിച്ച കർഷക റാലിയിൽ പ്രസംഗിച്ചുകൊണ്ടാണ് രാഹുൽ തിരിച്ചുവരവ് ഗംഭീരമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോർപറേറ്റ് പ്രേമത്തിനെതിരെ നിശിത വിമർശനവുമായി രാഹുൽ വീണ്ടും രംഗത്തെത്തി. കോർപറേറ്റുകൾക്കായി ഭരണം നടത്തുന്ന മോദിയിൽനിന്ന് വ്യത്യസ്തനാണ് താനെന്ന് തെളിയിക്കാൻ ഗ്രാമീണ മേഖലയിലാണ് രാഹുൽ പ്രധാനമായും പ്രവർത്തനം കേന്ദ്രീകരിച്ചത്.
അജ്ഞാത വാസത്തിനുശേഷം രാഹുൽ തീർത്തും വ്യത്യസ്തനായിട്ടുണ്ടന്ന് കരുതുന്നവർ പാർട്ടിയിലേറെയാണ്. അജ്ഞാത വാസം നീണ്ടുപോയതോടെ രാഹുലിൽ പ്രതീക്ഷ കൈവിട്ട പാർട്ടി പ്രവർത്തകർ ഇപ്പോഴത്തെ തിരിച്ചുവരവിൽ സന്തുഷ്ടരാണ്. ബിജെപിയ്‌ക്കെതിരെ ശക്തമായ പ്രചാരണ പരിപാടികൾ കോൺഗ്രസ് ഏറ്റെടുക്കാനും അതിന് സന്നദ്ധരായി പ്രവർത്തകർ എത്താനും തുടങ്ങിയത് രാഹുലിന്റെഈ മാറ്റങ്ങൾക്കുശേഷമാണ്.
പാർട്ടിയിലെ മുതിർന്ന നേതാക്കളാണ് രാഹുലിന് കോൺഗ്രസ്സിനെപ്പോലെ വലിയൊരു പാർട്ടിയെ നയിക്കാനുള്ള ശേഷിയുണ്ടോ എന്ന് സംശയിച്ചത്. സെപ്റ്റംബറിൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാഹുൽ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരുടയും സംശയം ഇനിയും ദൂരീകരിച്ചിട്ടില്ല. അത്തരക്കാർക്കും രാഹുലിന്റെ ഇപ്പോഴത്തെ പ്രവർത്തന രീതികൾ ആശ്വാസമേകുന്നുണ്ട്.

