- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിന് പിന്തുണ നൽകിയാൽ പുറത്താക്കുമെന്ന കോൺഗ്രസ് ഭീഷണി എന്നോട് വേണ്ട; നാൽപ്പത് വർഷത്തിലധികമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന ആളാണ് ഞാൻ; ഇത് സിപി എമ്മിന്റെയോ സർക്കാരിന്റെയോ പിണറായി വിജയന്റെയോ പരിപാടിയല്ല; ദളിത് ഫെഡറേഷന്റെ എല്ലാ പ്രവർത്തകരും വനിതാ മതിലിൽ പങ്കാളികളാകുമെന്നും കോൺഗ്രസ് നേതാവായ പി.രാമഭദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ വനിതാമതിൽ വർഗീയമതിലാണെന്നും, കോൺഗ്രസ് പ്രവർത്തകർ അതിൽ പങ്കെടുത്താൽ അച്ചടക്ക നടപടിയുണ്ടാകുമെന്നുമുള്ള കോൺഗ്രസ നേതാക്കളുടെ മുന്നറിയിപ്പിനെ വിമശിച്ച് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പി രാമഭദ്രൻ. ഭീഷണി തന്നോട് വേണ്ടെന്നും നാൽപ്പത് വർഷത്തിലധികമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന ആളാണ് താനെന്നും റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിൽ പങ്കെട്ുക്കവേ രാമഭദ്രൻ വ്യക്തമാക്കി.കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു തന്റെ പിതാവ്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള മതിലാണിത്. ദലിത് ഫെഡറേഷന്റെ എല്ലാ പ്രവർത്തകരും വനിതാ മതിലിൽ പങ്കാളികളാകുമെന്നും രാമഭദ്രൻ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയുമായി ബന്ധപ്പെട്ട് വർഗീയ ശക്തികൾ അഴിഞ്ഞാടിയപ്പോൾ, കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനവും മതേതരത്വവും തകരുമെന്ന് കണ്ടപ്പോൾ വിവിധ തലങ്ങലിൽ ആലോചനകളും ചർച്ചകളും നടന്നു. ഈ സാഹചര്യത്തിലാണ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. ഈ യോഗ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ വനിതാമതിൽ വർഗീയമതിലാണെന്നും, കോൺഗ്രസ് പ്രവർത്തകർ അതിൽ പങ്കെടുത്താൽ അച്ചടക്ക നടപടിയുണ്ടാകുമെന്നുമുള്ള കോൺഗ്രസ നേതാക്കളുടെ മുന്നറിയിപ്പിനെ വിമശിച്ച് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പി രാമഭദ്രൻ. ഭീഷണി തന്നോട് വേണ്ടെന്നും നാൽപ്പത് വർഷത്തിലധികമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന ആളാണ് താനെന്നും റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിൽ പങ്കെട്ുക്കവേ രാമഭദ്രൻ വ്യക്തമാക്കി.കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു തന്റെ പിതാവ്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള മതിലാണിത്. ദലിത് ഫെഡറേഷന്റെ എല്ലാ പ്രവർത്തകരും വനിതാ മതിലിൽ പങ്കാളികളാകുമെന്നും രാമഭദ്രൻ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയുമായി ബന്ധപ്പെട്ട് വർഗീയ ശക്തികൾ അഴിഞ്ഞാടിയപ്പോൾ, കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനവും മതേതരത്വവും തകരുമെന്ന് കണ്ടപ്പോൾ വിവിധ തലങ്ങലിൽ ആലോചനകളും ചർച്ചകളും നടന്നു. ഈ സാഹചര്യത്തിലാണ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. ഈ യോഗത്തിലാണ് വനിതാ മതിൽ നിർമ്മിക്കാൻ തീരുമാനിച്ചതും സർക്കാരിന്റെ പിന്തുണ അഭ്യർത്ഥിച്ചതും. തങ്ങളാണ് മതിൽ നിർമ്മിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇത് സിപിഎമ്മിന്റെയോ സർക്കാരിന്റെയോ പിണറായി വിജയന്റെയോ പരിപാടിയല്ല. സർക്കാർ പിന്തുണ വാഗ്ദാനം ചെയ്യുകയാണുണ്ടായത്. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും പിന്തുണ തങ്ങൾ അഭ്യർത്ഥിച്ചു. എൽഡിഎഫ് യോഗം കൂടി വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചു. യുഡിഎഫും പരിപാടി വിജയിപ്പിക്കാൻ മുന്നോട്ട് വരണമെന്നാണേ് അഭ്യർത്ഥിക്കാനുള്ളത്. - രാമഭദ്രൻ പറഞ്ഞു.
വനിതാ മതിലിൽ പങ്കെടുത്താൽ കോൺഗ്രസിൽ സ്ഥാനമുണ്ടാകുമോ എന്നൊക്കെ കോൺഗ്രസുകാരും ജനങ്ങളും തീരുമാനിച്ചുകൊള്ളും. ഒന്നോ രണ്ടോ വ്യക്തികളല്ല തീരുമാനിക്കുന്നത്. അത്തരം ഭീഷണിയൊന്നും വേണ്ട. ആ ഭീഷണികൾക്ക് വഴങ്ങി മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് വനിതാ മതിലിൽ പങ്കെടുക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന് കെ മുരളീധരൻ മുന്നറിയിപ്പ് നൽകിയത്. 2006ൽ പി രാമഭദ്രൻ കുന്നത്തൂരിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.